പെണ്ണെഴുത്തുകളെ കുറിച്ച് ആക്ഷേപങ്ങളും, അഭിപ്രായങ്ങളും ,പെണ്ണെ ഴുതുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വിമര്‍ശങ്ങളും അവയുടെ ഗുണരാഹിത്യത്തെ കുറിച്ചും അവയുടെ സാഹിത്യമേന്മയില്ലായ്മയെ കുറിച്ചുമൊക്കെ ധാരാളം കേട്ടു കഴിഞ്ഞു മലയാളികള്‍. പെണ്ണെഴുതി എന്ന ഒറ്റക്കാരണത്താല്‍ സാഹിത്യത്തില്‍ സ്ഥാനം കിട്ടി എന്ന് സ്ത്രീകളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നവരും ഏറെ. എന്നാല്‍ അവരുടെ കൃതികള്‍ പരാമര്‍ശം അര്‍ഹിക്കാത്തവിധം തള്ളിക്കളയേണ്ടതാണെന്ന് കരുതുന്നവര്‍ ആണ് മലയാളി പുരുഷ എഴുത്തുകാര്‍ പൊതുവേ. അതുകൊണ്ടാണല്ലോ ഏതെങ്കിലും ഒരുത്തി കുറച്ചു ഭേദപ്പെട്ട നിലയില്‍ സൃഷ്ടി നടത്തിയാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് നടിച്ചോ അങ്ങനെ നടിക്കാത്ത അവസരങ്ങളില്‍ ആ എഴുത്തു സംരംഭങ്ങളുടെ മേന്മക്ക് കാരണം മറ്റു പലതാണെന്ന് രഹസ്യമായും പരസ്യമായും പറഞ്ഞോ സന്തുഷ്ടരാകുന്നത്. ഇനി കൈവിരലില്‍ എണ്ണാവുന്ന സ്ത്രീ എഴുത്തുകാര്‍ കൊണ്ടാടപ്പെടുന്നു ണ്ടെങ്കില്‍ അതവര്‍ക്ക്, മലയാളികള്‍ ( എന്ന് പറഞ്ഞാല്‍ മലയാളി പുരുഷന്മാര്‍ എന്നാണല്ലോ വിവക്ഷ ) നല്‍കുന്ന ഔദാര്യം. ഇനി അങ്ങനെ കൊണ്ടാടപ്പെടണമെങ്കില്‍ തന്നെ ഏറ്റവും കുറഞ്ഞ തോതിലെങ്കിലും അവരുടെ സൃഷ്ടികളില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കണം അതല്ലെങ്കില്‍ എഴുതുന്നവര്‍ ജേണലിസ്റ്റ്കളോ അവരുടെ വൃത്തങ്ങളില്‍ പെട്ട ബന്ധു മിത്രാദി കളോ ആകണം .അതുമല്ലെങ്കില്‍ അരാഷ്ട്രീയക്കാരോ ശുദ്ധ സാഹിത്യക്കാരോ ആകണം. അങ്ങനെ യുള്ള ഭാഗ്യ കടാക്ഷം ഏല്‍ക്കാത്തപെണ്ണുങ്ങളുടെ കാര്യം പോക്കാണ് എന്ന് സാരം.
അതൊന്നുമില്ലെങ്കില്‍ അവരുടെ സൃഷ്ടികള്‍ അച്ചടി മഷി പുരളാതെ കിടക്കും .ഇനി പുരണ്ടാല്‍ തന്നെ അവര്‍ വീണ്ടും വീണ്ടും എഴുതാതിരിക്കാന്‍ ആവശ്യമായ പ്രോത്സാഹങ്ങള്‍ നല്‍കും...അങ്ങനെ പോകുന്നു പെണ്‍ എഴുത്ത് ജീവിതങ്ങളുടെ കളുടെ വിധി.. ഈ യിടെ ഒരു മാസികയില്‍ കണ്ട പെണ്‍ എഴുത്ത് സംവാദം വായിച്ചതിന്റെ ഒരു പ്രതികരണം ആണിത്.


0 comments:
Post a Comment