Monday 24 October 2011

തൊഴില്‍ ഉറപ്പ്

     ഒരു കോമഡി ഷോയില്‍ സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി യെ ആധാരമാക്കി ഉള്ള ഒരു ഡയലോഗ്  കേട്ടു. അതിന്റെ ഏകദേശ രൂപം ഇങ്ങനെയാണ്. തൊഴിലുറപ്പ്   പദ്ധതിയുടെ ഭാഗമായി തൊഴില്‍ നേടിയ കുടുംബശ്രീ പെണ്ണുങ്ങള്‍ കാടെല്ലാം വെട്ടി വെളുപ്പിച്ചത് കാരണം കാട്ടില്‍ മരങ്ങള്‍  ഇല്ലാതെയാതിനാല്‍  ലുട്ടാപ്പി എന്ന കോമിക് കഥാപാത്രം അതിന്റെ കിടപ്പ് പട്ടണത്തിലെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ ആക്കിയത്രേ.  ലുട്ടാപ്പിയുടെയാണ് ഡയലോഗ്. അത് കേട്ടപ്പോള്‍ തോന്നി. തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ വേണ്ടി അവരെ റോഡരികിലെ പുല്ലു ചെത്തുക, ആരുടെയെങ്കിലും വീട്ടിലെ പറമ്പ് കിളക്കാന്‍ ഏല്‍പ്പിക്കുക  തുടങ്ങിയ ജോലി കളില്‍ ഏര്‍പ്പെടുത്തുന്നതിന് പകരം സര്‍ക്കാരിന് കേരളത്തിലെ ,കുറഞ്ഞ പക്ഷം തിരു വനന്തപുരത്തെ പാര്‍വതി പുത്തനാര്‍ എങ്കിലും വൃത്തിയാക്കാന്‍ ഈ തൊഴിലാളികളെ ഉപയോഗിച്ച് കൂടെ എന്ന്. അവര്‍ക്ക് എത്ര കാലത്തേക്കുള്ള തൊഴിലാണ് അതുറപ്പാക്കുക. കുറഞ്ഞത്‌ ആയിരം തൊഴില്‍ ദിനങ്ങള്‍ എങ്കിലും വേണ്ടി വന്നേക്കാം. പാര്‍വതി പുത്തനാറിലെ അഴുക്കിന്റെ കണക്കു കൃത്യമായി അറിഞ്ഞു കൊണ്ടല്ല ഞാനിത് പറയുന്നത്. അത്  മാത്രമല്ല അങ്ങനെ ഒന്നും രണ്ടും കനാല്‍ ആണോ ഈ കേരളത്തില്‍ വൃത്തി  ഹീനമായി കിടക്കുന്നത്? 
  അങ്ങനെ നാട്ടു കാര്‍ക്ക് യഥാര്‍ഥത്തില്‍ പ്രയോജനം ഉള്ള കാര്യങ്ങള്‍  ചെയ്യാന്‍ ബന്ധപ്പെട്ട  പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ  ചെയ്യാന്‍ തയ്യാറാകാത്തതെന്തെന്നു  ഞാന്‍ അത്ഭുതപ്പെടുന്നു. അതിനു പകരം  റോഡു വശങ്ങള്‍  ചെത്തി മിനുക്കും പോലുള്ള അത്യാവശ്യം  അനാവശ്യ മായ ജോലികളില്‍ ആളുകളെ ഏര്‍പ്പെടുത്തുന്നതിന്റെ ലോജിക് എന്താണാവോ! റോഡ്‌ അരികുകള്‍ കാട് പിടിച്ചു കിടക്കണം എന്ന് ഈ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നില്ല, എങ്കിലും.

0 comments: