Monday, June 8, 2009

കുറുക്കന്മാര്‍

1

ഒരു കരിദിനം കൂടി കടന്നു പോയി...ചാനലുകളില്‍ പൊരിഞ്ഞ ചര്‍ച്ച..ഗവര്‍ണര്‍ ,പിണറായി , സി ബി ഐ , നിയമം , ഭരണ ഘടന , ഡമോക്രസി ..ഇങ്ങനെ യുള്ള വാക്കുകളും പേരുകളും കൊണ്ടു ചാനലുകളിലിരുന്നു പണ്ഡിതര്‍ വാക്ക്‌ പയറ്റുകള്‍ നടത്തുന്ന തു കേട്ടു കേട്ടു ഒരഭിപ്രായം പറയാന്‍ മാത്രം പാണ്ഡിത്യംഎനിക്കുമായി .. ചാനലുകള്‍ ചോദിക്കാത്ത തുകൊണ്ട് ഇവിടെ എഴുതുന്നു. ഒരു ചോദ്യ രൂപത്തില്‍ ... കഴിഞ്ഞ കേന്ദ്ര ഗവ : ഭരണത്തില്‍ എന്ന പോലെ ഈ യു പി എ ഭരണത്തിന് ലെഫ്റ്റ് പിന്തുണ ഉണ്ടായിരുന്നെങ്കില്‍ , ഭരിക്കാന്‍ ലെഫ്റ്റ് ന്റെ സഹായം ആവശ്യമായിരുന്നെങ്കില്‍ ഇതിങ്ങനെ ഇവിടെ ജ്വലിക്കുമായിരുന്നോ ഈ സമയം ? ഉണ്ടാവാന്‍ ഒരു സാധ്യതയും കാണുന്നില്ല ..അവസരങ്ങള്‍ ഉപയോഗിക്കാത്തവര്‍ രാഷ്ട്രീയക്കാര്‍ ആകുമോ .'രാഷ്ട്രീയം പണി' രണ്ടാടുകളെ തമ്മിലടിപ്പിച്ചു ഇടയ്ക്ക് നിന്നു ചോരകുടിക്കുന്ന കുറുക്കന് ചേര്‍ന്ന തൊഴില്‍ തന്നെ....ഈ കാല ഘട്ടത്തില്‍ എങ്കിലും .
2
പൂജ പ്പുര പരീക്ഷാഭവനില്‍ ഉള്ള പോസ്റ്റ് ഓഫീസില്‍ ഇന്നു 2: 25 നു ഒരു മണി ഓര്‍ഡര്‍ അയക്കാനായി ചെന്നു . അവിടെ രണ്ടാളുകള്‍ കൌണ്ടറില്‍ ഇരിക്കുന്നു , പണി എടുത്തു കൊണ്ടു തന്നെ. ആദ്യത്തെ ആളിന് മുന്നില്‍ മണി ഓര്‍ഡര്‍ ഫോം വച്ചു കൊണ്ടു പണം എടുക്കാനായി ബാഗ്‌ തുറക്കാന്‍ തുനിയുംപോഴേക്കും അയാള്‍ തലകൊണ്ട് അയാളുടെ അടുത്ത് തന്നെ ഇരിക്കുന്ന ആളെ കാണിച്ചു . ഞാന്‍ ഫോം എടുത്തു രണ്ടാമന്റെ മുന്നിലേക്ക് വച്ചു .
അയാള്‍ രണ്ടു മിനിട്ടു കുനിഞ്ഞിരുന്നു തന്റെ ജോലി തുടര്‍ന്ന് പിന്നെ തല പൊക്കി സഗൌരവം പറഞ്ഞു ' ഇന്നിനി പണ മെടുക്കില്ല."
"അതെയോ , മൂന്നു മണി വരെ അല്ലെ പണ മെടുക്കുക ? ഞാന്‍ എന്റെ സംശയം തീര്‍ക്കാനായി ചോദിച്ചു
." എന്താ , മൂന്നു മണി വരെ ആണെങ്കില്‍ എടുക്കില്ലാ ന്നു പറയുമോ..? എന്നയാള്‍ കുരക്കുന്ന വിധം കയര്‍ത്തു .
പോസ്റ്റ് ഓഫീസില്‍ മണി ഓര്‍ഡര്‍ ചെയ്യാന്‍ ചെന്ന ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന് എനിക്ക് ബോധ്യമായി .
അയാളോട് മാപ്പു ചോദിക്കുന്ന വിധം ഞാന്‍ ചോദിച്ചു "എത മണി വരെ യാണ് പണം എടുക്കുക ? കുരച്ച ആള്‍ മിണ്ടിയില്ല
ഒന്നാമന്‍ സ സ സ ഗൌരവം പറഞ്ഞു 'രണ്ടു മണിക്ക് ശേഷം പണ മിടപാടുകളെ ഇല്ല ' ..
കുറ്റം എന്റേത് തന്നെ ..പോസ്റ്റ് ഓഫീസ് പണ മിടപാട് സമയം എന്തെന്ന് എനിക്ക് അറിയാതെ പോയല്ല്ലോ ..പക്ഷെ , അയാള്‍ /അവര്‍ .ഒരു സേവനം ആവശ്യപ്പെട്ടു വന്ന ഒരാള്‍ എന്ന നിലക്ക് എന്നോട് മര്യാദയോടെ യോ മാന്യതയോടെയോ അല്ല പെരുമാറിയത് .
പിന്നീടാണ് അതിന്റെ രഹസ്യം എനിക്ക് മനസ്സിലായത് , രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ അടച്ചു പൂട്ടിക്കാന്‍ കരാറെടുത്ത ആളുകളെയാണ് അവിടെ ചെല്ലുന്നവരെ സേവിക്കാന്‍ നിയമിച്ചിരിക്കുന്നത് എന്ന്.

No comments: