കുട്ടികള്‍ക്കൊപ്പം
കുട്ടി നോക്കേ
മുറ്റത്തിരുന്നു ചിലച്ച അണ്ണാനും
വാഴക്കയ്യിലിരുന്നു വിറച്ച കാക്കയും
മഞ്ഞക്കിളിയും പച്ച തത്തയും പറഞ്ഞു...
ഞങ്ങളെ മറന്നു കളയു ..
ഞങ്ങളുടെ കറുപ്പും പച്ചയും ഇളം മഞ്ഞയും നീലയും
എന്തിനു ഇതാ എന്റെ ഈ തവിട്ടു നിറം പോലും
മറന്നേക്ക് .
അല്ല എന്റെ ചുവന്ന കണ്ണും മറന്നേക്ക് എന്ന് ചെമ്പോത്തിന്റെ മൂളല്‍
മുളയുടെ ചാഞ്ചാട്ടങ്ങല്ക്കൊപ്പം ഉലഞ്ഞു
ചെങ്കീരിയും വെള്ള പക്ഷിയും അത് തന്നെ പറഞ്ഞു.
ഇവര്‍ക്കെന്തു പറ്റി എന്ന് കുട്ടിക്കുണ്ട് സംശയം ,
അമ്മക്ക് മുണ്ട് സംശയം
മനസ്സിലാവുന്നില്ലല്ലോ ,
ഉറുമ്പ് കൂടി പറയുന്നു , എന്നേ മറന്നേക്കൂ എന്ന്.
അത് കേള്‍ക്കെ കുട്ടിക്കുണ്ട് ആധി, അമ്മക്ക് മുണ്ട്.
അതിനാല്‍
കുട്ടി പറഞ്ഞു അമ്മ കേള്‍ക്കെ ,
എനിക്ക് ഉറുമ്പി നേക്കാള്‍ ഉറുമ്പ് ആവണം ,
കാക്കയെക്കാള്‍ കാക്കയാവണം ,
അണ്ണാനെ ക്കാള്‍ ചിലച്ചു കൊണ്ട് ഓടണം ,
വെള്ളപ്പക്ഷിക്കൊപ്പം പുഴകടക്കണം ..
അമ്മ നോക്കേ കുട്ടി പോകുന്നു ,വെള്ള പക്ഷിക്കും ചെങ്കീരി, അണ്ണാന്‍, ഉപ്പനോപ്പം
പുഴ കടന്നു ,കടലും മലയും കടന്നു
കുട്ടികള്‍ അങ്ങനെ യാണ് ..
കുട്ടികള്‍ .!!
2 comments:
nice
Thank you..:)
Post a Comment