അയാള്‍
അയാള്‍ ആണാകാം പെണ്ണാകാം
അല്ലെങ്കില്‍ 'അയാള്‍' -ക്ക്
ആണാകാം പെണ്ണാകാം
ആ ആള് ആണല്ലോ 'അയാള്‍'
ആള് ആണല്ലോ അയാള്‍ ..
എന്ന് വച്ചാല്‍ ?
ആള് ആണാണ് ,
ആണോ?
ആണ് !
പിന്നെയും 'ആണ്' എന്ന് തന്നെ
അയാള്‍ അവള്- ഇല്
കുടുങ്ങാതെ
ആണില്‍ തന്നെ -
അയാള്‍ , ആണാകാം
പെണ്ണാ കാം
അല്ലെങ്കില്‍ അയാള്‍-ക്ക് ആണാകാം പെണ്ണാ കാം ,എന്തിനു, അതുമാകാം
എന്നിട്ടും
അയാള്‍
അതൊന്നുമാകാതെ ആണില്‍ തന്നെ.
ആ ആളില്‍ തന്നെ .......
2 comments:
enteesvaraa!
:)
Post a Comment