കണ്‍ മുന്‍പില്‍ ഒരാമ ,
ക്ലാസില്‍
ആമയും മുയലും പന്തയം വച്ച കഥ കേട്ടു പഠിച്ച കുട്ടി ചോദിച്ചു:
;നീ എങ്ങനെയാ ജയിച്ചത് ?
ആമ പറഞ്ഞു "ഞാന്‍ ജയിച്ചില്ലല്ലോ,"
"അപ്പോള്‍ ആമ തോറ്റു പോയി എന്നാണോ കഥയില്‍ ശരിക്ക് വേണ്ടത്"?
'അല്ലല്ലോ '
ആമ തോടുമായി ഇഴയുന്നതിനിടെ പറഞ്ഞു
"അപ്പോള്‍ മുയലാണോജയിച്ചത് ?
അതോ പന്തയം സമനിലയില്‍ പിരിഞ്ഞോ .?
കുട്ടിക്ക് സംശയം
പരീക്ഷയില്‍ ചോദ്യം വരും ,
ഉത്തരം ശരിയായില്ലെങ്കില്‍ മുയലിനെ പോലെ
അല്ലെങ്കില്‍ ആമയെ പോലെ
അതുമല്ലെങ്കില്‍ തോറ്റവരെ പോലെ താനും തോറ്റുപോകും
മുയലിനോടു ചോദിക്കാം
കുട്ടി കഥയിലേക്ക് തിരിഞ്ഞ്
പൊന്തക്കാട്ടില്‍ മയങ്ങുന്ന മുയലിനോടു ചോദിച്ചു
" നീ എങ്ങനെ യാണ് ആമയോട് തോറ്റത് ?
"ഞാന്‍ തോറ്റില്ലല്ലോ." മയക്കം വിട്ട മുയല്‍ പറഞ്ഞു
" പക്ഷെ കഥയില്‍ നീ തോറ്റല്ലോ .
"അത് നിന്റെ കഥ യല്ലേ ? ഞങ്ങള്‍ക്ക് വേറെ കഥയുണ്ട് എന്റെ കുഞ്ഞേ .."
കുട്ടി മുയലിനെ നോക്കുമ്പോള്‍ കഥയുണ്ട് മാറുന്നു.
കാട്ടു പാതയും ഫിനിഷിംഗ് പോയന്റും മാറുന്നു
റഫറിയും കാണികളും മാറുന്നു ..
മുയല്‍ മുയലിന്റെ സമയത്തില്‍ ..
ആമ അതിന്റെ സമയത്തില്‍ ..
അവര്‍ ഓടുകയും ഇഴയുകയും ചെയ്യുന്നു
അവര്‍ ജയിക്കുന്നതെയില്ല ,തോല്‍ക്കുന്നു മില്ല
കുട്ടി കണ്‍ മിഴിച്ചിരികെ
ആമയുടെ കാല വേഗം നിശ്ചയിക്കുന്ന
ആ ക്ലോക്ക് അവന്റെ മുന്‍പില്‍ തെളിഞ്ഞു...
അതില്‍ അവന്റെ സമയം മാഞ്ഞു പോയിരുന്നു .
ആമയുടെ കാലവേഗത്തില്‍ നിന്ന്
ശലഭ വേഗത്തില്‍ അവന്‍ സ്കൂളിലേക്ക് പോയി
1 comment:
'ഓട്ടപന്തയത്തെ കുറിച്ച് നിനക്കൊന്നും ഒരു ചുക്കും അറിയില്ല ' എന്ന് പറയാത്തത് ഭാഗ്യം ...
നല്ല അവതരണം...
Post a Comment