Monday, February 15, 2010

നിറകുടം

അടച്ചു വച്ച പാത്രം തുറന്നപ്പോള്‍ അത് പുറത്തു ചാടി
ശൂന്യത!
വിക്കാത്ത വാക്കുകള്‍ വളച്ചു അത് ചോദിച്ചു .
എന്തിനു നീ  കുടത്തിന്റെ മൂടി നീക്കി ?
എവിടെ എനിക്കിരിക്കാനൊരിടം?
നിറയാന്‍ ഒരിടമില്ലാതെ
ശൂന്യത നിശൂന്യതയായി നടമാടി കൊണ്ടിരിക്കെ
ചിന്തയില്‍ മുഴുകിയ എന്നെ നോക്കി അത് പറഞ്ഞു ,
ചിന്താ ഭാരം കളഞ്ഞേക്കൂ
ഞാന്‍ കവിതയില്‍ കുടിയിരുന്നോളാം,
പേടിവേണ്ട .





6 comments:

Mridul Narayanan said...

പാത്രത്തില്‍ നിന്നു ചാടിയ സംഭവം ആ മസ്ഥിഷ്ക്കത്തില്‍ കുടിയേറിയൊ ? :-)

savi said...

If so it might be contagious ..beware :)

Pramod.KM said...

മലയാള കവിത എന്നു തന്നെ വേണോ, കവിത എന്നു പോരേ?:)‌

savi said...

Yes, I was thinking about making that change Pramod. ..thank u .Read ur Bhashaposhini poem .Lively .

വിഷ്ണു പ്രസാദ് said...

അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍

savi said...

@vishnu prasad you said it ...:)