വാര്‍ത്ത യില്‍ നിന്ന് : 'വാചകം മുറിച്ചു അടുക്കി വച്ചാല്‍ കവിതയാവില്ല- ടി പദ്മനാഭന്‍. വാചകം മുറിക്കാതെ പദ്യത്തില്‍ അടുക്കി വച്ചതെല്ലാം കവിതയാകില്ല എന്ന് കൂടി ഇതിനൊപ്പം പറയാന്‍ പദ്മനാഭന് കഴിയാത്തത് കഷ്ടം തന്നെ.
'പട്ടണത്തിന്റെ പരിധിയില്‍ നിന്നക-
ന്നൊട്ടേറെ വൃക്ഷങ്ങള്‍ തന്നിടയില്‍
പായല്‍ പിടിക്കയാല്‍ നീലിച്ച മേച്ചിലില്‍
സായന്തനാരുണച്ഛായ തട്ടി,
പിന്ജര വര്‍ണ്ണ നാം മണ്ണണിഞ്ഞിടിന
കുഞ്ജരം പോലൊരു വീട് നില്‍പ്പൂ....
...............
ഇങ്ങനെ വാചകം മുറിക്കാതെ മന്ജരീ വൃത്തത്തില്‍ ത്തന്നെ കഥയും കാര്യവും പറയുന്ന ആളുകള്‍ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. അതൊക്കെ കവിതയായിരുന്നു അല്ലെങ്കില്‍ അത് മാത്രമാണ് കവിത എന്ന് സ്ഥാപിക്കാന്‍ പദ്മനാഭന്‍ ആഗ്രഹിക്കുന്നത് എന്താണാവോ!
No comments:
Post a Comment