.................ഇതിനകം അയാള്‍ പൊന്മാനു മായി കൂട്ട് ചേര്‍ന്ന് കഴിഞ്ഞിരുന്നു അതല്ലെങ്കില്‍ അയാള്‍ക്ക് അങ്ങനെ നീരൊഴുക്കി ലേക്ക് കൂപ്പു കുത്താന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. അയാള്‍ ഒരു അതി സാധാരണക്കാരനായിരുന്നല്ലോ.
നിത്യവും അയാള്‍ പുഴയിലേക്ക് കാല്‍ നീട്ടിയിരിക്കുന്ന ആ പാറയില്‍ ഇരുന്നും കിടന്നും പാഴാക്കി ക്കളയുന്ന സമയത്തെ കുറിച്ച് പരാതി പറയുന്ന ഭാര്യയെ അന്ന് അയാള്‍ നിര്‍ന്നിമേഷം നോക്കിയതെന്തുകൊണ്ടാകാം ? 'എന്റെ ചൂണ്ടയില്‍ മത്സ്യങ്ങളൊന്നും കൊത്താത്തത് എന്ത് കൊണ്ടാണെന്ന് നിനക്കറിയാമോ' എന്നയാള്‍ അവളോട് ചോദിച്ചതും ?'നിങ്ങള്‍ക്കു ചൂണ്ടയിടാനും അവയെ വലക്കുള്ളില്‍ കുടുക്കാനും അറിയാത്തത് കൊണ്ട് എന്ന് അവള്‍ പറഞ്ഞതിനോട് ,ഒരു മത്സ്യത്തെ മറ്റൊന്ന് എങ്ങനെ...ഞാന്‍ ഒരു തിമിംഗല മായിരുന്നെങ്കില്‍ ഒരു പക്ഷെ .' എന്ന് പാതി വഴിയില്‍ മുറിച്ച വാചകവും....
അയാള്‍ കരയില്‍ അകപ്പെട്ടു പോയ ഒരു മത്സ്യ മാണെന്ന് അയാളെ ബോധ്യപ്പെടുത്തിയത് ആരായിരിക്കും?അതേ ബോധ്യത്തിലാണോ അയാള്‍ മുളം ചില്ലയില്‍ അയാളുടെ തലയ്ക്കു മീതെ ഇരുന്നു ഇടയ്ക്കിടെ കുലുങ്ങുന്ന ആ നീല നിറക്കാരന്‍ പൊന്മാനോട് സ്വകാര്യങ്ങള്‍ പങ്കു വച്ചത്. ഒരു പൊന്മാനല്ലാതെ ഒരു മത്സ്യത്തെ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആത്മഗതം ചെയ്തത് ?..........
No comments:
Post a Comment