ടി വി , സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാലത്തെ മനുഷ്യരെ എങ്ങനെ ഭ്രാന്തു പ്പിടിപ്പിക്കുന്നു എന്നതിന് ഒരു അവസാനവുമില്ല എന്ന് തോന്നുന്നു. ഇപ്പോള്‍ തന്നെ ഐശ്വര്യാ റോയിക്ക് ഒന്ന് സമാധാനമായി പ്രസവിക്കാന്‍ എന്തെല്ലാം കടമ്പകള്‍ തരണം ചെയ്യണം. സിസേറിയനോ സാധാരണ പ്രസവമോ ഇവയില്‍ രണ്ടില്‍ ഒന്നായിരിക്കും അവരുടെതും. ഒരേ വഴി, ഒരേ നില .പറഞ്ഞിട്ടെന്തു കാര്യം. ചാനലുകളും പത്രക്കാരും അമാനുഷിക പ്രസവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു എന്നറിഞ്ഞു പത്തു കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു മീഡിയ കളെ നിയന്ത്രിക്കുന്ന മേലാളര്‍. അത് നന്നായി. ഐശ്വരായിക്ക് സമാധാനപൂര്‍വ്വം പ്രസവിക്കാന്‍ അത് സംഗതിയാക്കുമല്ലോ !
ടി വി യില്‍ അല്ലെങ്കില്‍ പത്രത്തില്‍ സ്വന്തം മുഖം അടിച്ചു വരാന്‍ കള്ളനും കൊലപാതകികളും വരെ ആകാന്‍ ആളുകള്‍ മടിക്കുന്നില്ലെന്നു തോന്നുന്നു. ചില കള്ളന്മാരെ, പിടിച്ചു പറിക്കാരെ, റിപ്പര്‍ മോഡല്‍ കൊലയാളികളെ ഒക്കെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നതിന്റെ ചിത്രങ്ങളിലും വീഡിയോ കളിലും അവര്‍ കാണിക്കുന്ന ചേഷ്ടകള്‍ കണ്ടാല്‍ അതില്‍ കുറഞ്ഞ ഒന്നുമല്ല തോന്നുക. ചിലര്‍ക്ക് മന്ദഹാസം ,ചിലര്‍ക്ക് നിറഞ്ഞ ചിരി, ചിലര്‍ക്ക് അഭിമാനം. ചിലര്‍ തല ഉയര്‍ത്തി മാത്രം പോകുന്നു .എല്ലാവരുടെയും വിചാരം അവരൊക്കെ ആ ഫോട്ടോ/വീഡിയോ കളില്‍ കൂടി 'അനശ്വരര്‍ (immortal) ആയി ത്തീര്‍ന്നു എന്നാണ്. ഇതാണ് ശരിയായ ബിംബാരാധന ,സ്വന്തം ബിംബത്തെ ആണെന്നെ ഉള്ളു. നാര്‍സിസസ് എത്ര നിഷ്ക്കളങ്കന്‍. അയാളുടെ പിന്‍ഗാമികള്‍ കണ്ണാടിക്കു മുന്‍പില്‍ നിന്നും , ലെന്‍സിനു മുന്‍പില്‍ നിന്നും മാറുന്നെയില്ല! അവര്‍ സ്വന്തം പ്രതിച്ഛായ, അതെന്തു തരവുമാകട്ടെ അതില്‍ ഭ്രമിച്ചു ഒരേ നില്‍പ്പ് തന്നെ.

No comments:
Post a Comment