പോത്ത്
ഞങ്ങളുടെ വീടിന്റെ ചുവരില്‍
പ്രതാപിയായ പോത്തിന്‍ കൊമ്പ്
ഈ കൊമ്പ് ഏതു തലയി ലേ താണ് ?
തലയ്ക്കു പിന്നിലെ ഉടലും ഉടലിനു പിന്നിലെ വാലും
എവിടെയാണ് മറഞ്ഞിരിക്കുന്നത്?
ചുവരില്‍ അല്ലെങ്കില്‍ ചുവരിന് പിന്നില്‍
മറഞ്ഞു നില്‍ക്കുന്ന പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങനെ ?
പിന്നെ പ്പിന്നെ അവനെ സങ്കല്പ്പിക്കാനായി എന്റെ ശ്രമം
എന്റെ സങ്കല്‍പ്പത്തില്‍
നൂറു നൂറു പോത്തുകള്‍
പക്ഷെ അവക്കെല്ലാം കൊമ്പുണ്ട്
ഞാനന്വേഷിക്കുന്നത്
ഈ കൊമ്പിന്റെ പോത്തിനെയാണ് ,
കൊമ്പില്ലാത്ത ആ പോത്തിനെ .
എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ആ പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങിനെ ?
ഞാന്‍ സങ്കല്‍പ്പ മുപേ ക്ഷിച്ചു
എങ്കിലും
ഉടലില്ലാത്ത വാലില്ലാത്ത കാലില്ലാത്ത
അവന്റെ കുളമ്പൊച്ച
ഞാനെപ്പോഴും കേള്‍ക്കുന്നു
ഒരു ദിവസം
അവന്‍ വരും ,
ഈ ചുവര് പിളര്‍ന്നു
ഈ കൊമ്പു ചൂടി, ഈ കൊമ്പ് കുലുക്കി
ഈ മുറി നിറഞ്ഞു
ഈ വീട് നിറഞ്ഞു
അവന്‍ വരും .
സാവിത്രി രാജീവന്‍ (1977)
ചില നേരങ്ങളില്‍ പഴയ കാലം നേരെ മുന്നില്‍ നില്‍ക്കും. അപ്പോള്‍ അത് പോയ കാലമോ , നില നില്‍ക്കുന്ന കാലമോ, വരാന്‍ പോകുന്ന കാലമോ എന്ന് വേര്‍തിരിക്കാനാവില്ല . അങ്ങനെയൊരു നേരത്ത് എന്റെ 'പോത്ത്' ജീവനോടെ മുന്നില്‍ , കുളമ്പൊച്ച യോടെ .
ഞങ്ങളുടെ വീടിന്റെ ചുവരില്‍
പ്രതാപിയായ പോത്തിന്‍ കൊമ്പ്
ഈ കൊമ്പ് ഏതു തലയി ലേ താണ് ?
തലയ്ക്കു പിന്നിലെ ഉടലും ഉടലിനു പിന്നിലെ വാലും
എവിടെയാണ് മറഞ്ഞിരിക്കുന്നത്?
ചുവരില്‍ അല്ലെങ്കില്‍ ചുവരിന് പിന്നില്‍
മറഞ്ഞു നില്‍ക്കുന്ന പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങനെ ?
പിന്നെ പ്പിന്നെ അവനെ സങ്കല്പ്പിക്കാനായി എന്റെ ശ്രമം
എന്റെ സങ്കല്‍പ്പത്തില്‍
നൂറു നൂറു പോത്തുകള്‍
പക്ഷെ അവക്കെല്ലാം കൊമ്പുണ്ട്
ഞാനന്വേഷിക്കുന്നത്
ഈ കൊമ്പിന്റെ പോത്തിനെയാണ് ,
കൊമ്പില്ലാത്ത ആ പോത്തിനെ .
എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ആ പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങിനെ ?
ഞാന്‍ സങ്കല്‍പ്പ മുപേ ക്ഷിച്ചു
എങ്കിലും
ഉടലില്ലാത്ത വാലില്ലാത്ത കാലില്ലാത്ത
അവന്റെ കുളമ്പൊച്ച
ഞാനെപ്പോഴും കേള്‍ക്കുന്നു
ഒരു ദിവസം
അവന്‍ വരും ,
ഈ ചുവര് പിളര്‍ന്നു
ഈ കൊമ്പു ചൂടി, ഈ കൊമ്പ് കുലുക്കി
ഈ മുറി നിറഞ്ഞു
ഈ വീട് നിറഞ്ഞു
അവന്‍ വരും .
സാവിത്രി രാജീവന്‍ (1977)
No comments:
Post a Comment