മുല്ല പെരിയാര്‍ അണക്കെട്ടിനെ പറ്റി കേട്ടു കേട്ടു മനസ്സു വല്ലാതായി കഴിഞ്ഞിട്ട് നാളേറെയായി. അതിന്റെ ഭിത്തിയിലെ വിള്ളലുകള്‍ ,അടര്‍ന്ന കുമ്മായ കഷ്ണങള് , ഉറവപോലെ യുള്ള ചോര്‍ ച്ചകള് ,അണക്കെട്ട് പൊട്ടി പോകുമെന്ന് പേടിച്ചു നില്ക്കുന്ന സ്കൂള്‍ കുട്ടികളടക്കമുള്ള നാട്ടുകാരുടെ പേടി കലര്‍ന്ന വാക്കുകളും നോട്ടങ്ങളും.
ഇതൊക്കെ എത്ര തവണ നാം ചാനലുകളില്‍ കണ്ടു ? നിരവധി തവണ.
എന്നിട്ടോ ? ഒന്നു മില്ല .
പേടിക്കുന്ന കുട്ടികള്‍ ഇപ്പോഴും പേടിച്ചു കൊണ്ടിരിക്കുന്നു, നാട്ടുകാരും .
കാലടിയില്‍ താമസിക്കുന്ന കാലത്ത്, ആറ് വര്‍ഷം മുന്‍പ് വല്ലാതെ പെയ്യുന്ന മഴയും കൊടും കാറ്റും വന്ന ഒരു രാത്രിയില്‍ താമസിക്കുന്ന വീടിനപ്പുറവും ഇപ്പുറവും ഉള്ള ആളുകള്‍ ടോര്‍ച്ചും കുടയുമായി റോട്ടില് ഇറങ്ങി നില്‍പ്പായി . ചിലര്‍ അടുത്തുള്ള പെരിയാറിനു മീതെയുള്ള പാലത്തില്‍ സ്ഥാനം പിടിച്ചു . രാത്രി പ്രദേശത്തുള്ള മുഴുവന്‍ നാട്ടുകാരും ഉറങ്ങാതെ റോട്ടിലും പാലത്തിലും വീട്ടു മുറ്റത്തുമായി കഴിച്ചു കൂട്ടി. പിറ്റേന്ന് കോളേജില്‍ ചെന്നപ്പോള്‍ കാണുന്നത് ഇലകളും വെള്ളവും ആകെ ക്കൂടി നനഞ്ഞു കുതിര്‍ന്നു വിലക്ഷ ണമായ കാംപസ് മുറ്റവും ക്ലാസ് മുറികളും .
അപ്പോഴാണ് അറിയുന്നത് തലേ ദിവസം വന്ന വിനാശ കാറ്റിനെയും മഴയെയും വകവെക്കാതെ രാത്രി മുഴുവന്‍ അണക്കെട്ട് പൊട്ടുമോ എന്ന ഭീതിയില്‍ ഉറങ്ങാതെ കുട ചൂടി നിന്ന നാടുകാരെ പറ്റി . ഉണര്‍ന്നു തന്നെ ഇരുന്ന ടൌണിനെ പറ്റി.
ഇപ്പോഴും ഓരോ മഴ പെയ്യുമ്പോഴും ഒരു വലിയ കാറ്റു വീശുമ്പോഴും കാലടിക്കാര്ക്കും ആലുവ ക്കാര്‍ക്കും ഉള്ളില്‍ ഭീതി അല തല്ലുന്നുണ്ടാവനം. അവര്‍ ഒരു പക്ഷെ രാത്രികളില്‍ ഉറങ്ങാതെ ഇരിക്കുന്നു മുണ്ടാ വണം.
ചാനലുകളിലെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സത്യമാണെങ്കില്‍ , മുല്ല പെരിയാര്‍ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും പൊട്ടാം എന്ന അവസ്ഥയില്‍ ആണെങ്കില്‍ നമ്മള്, മലയാളികള്‍, ഭരണ പ്രതിപക്ഷ -ഭേദമെന്യേ എന്താണ് കാത്തിരിക്കുന്നത്?
കോടതിയാണ്, സ്റ്റേ ആണ് എന്നൊക്കെ പറഞ്ഞാല്‍ അണക്കെട്ട് പൊട്ടാതിരിക്കുമോ? എറണാകുളം ജില്ല കേരളത്തില്‍ നിന്നു ഇല്ലാതാകുന്നത് കാത്തിരിക്കുകയാണോ നമ്മള്. ചിലപ്പോള്‍ അങ്ങനെ ആയിരിക്കാം ..മരിച്ചതിനു ശേഷം അപദാനങ്ങള്‍ പറയുക യാണല്ലോ നമ്മുടെ ഒരു രീതി . അതുപോലെ എറണാകുളം ജില്ല വെള്ളത്തില്‍ ഒലിച്ചു പോയിക്കഴിഞ്ഞു നാം ആ പ്രദേശത്തിന്റെയും അവിടെ ജീവിച്ചി രുന്നവരുടെയും അപദാനങ്ങള്‍ വാഴ്തുമായിരിക്കും
കാലടിക്കാര് അന്ന് അനുഭവിച്ച ഭീതി പങ്കു വെച്ചത് കൊണ്ടു എന്റെ മനസ്സില്‍ ഈ ആറ് കൊല്ലമായി ഭീതിയുടെ ഒരു അണക്കെട്ട് പൊട്ടാറായി നില്ക്കുന്നു .എന്റെ വാസം അണക്കെട്ടുകള്ക്കടുത്തു ഒന്നുമല്ലെങ്കിലും .
2 comments:
പുലി വരുന്നേ..പുലി..:):)
ഉം..പുലി വരാതിരിക്കട്ടെ .വന്നാല്‍ വന്നത് തന്നെ....!!
Post a Comment