'അസ്വതന്ത്രനായ മനുഷ്യന് കാമം മോചനത്തിന്റെ മിഥ്യ തരുന്നു . വിചാരണയും വിധിയും കാത്തു കിടക്കുന്ന തടവുപുള്ളി , രാജ്ഞിമാരെ ധ്യാനിച്ചു മുഷ്ടി മൈഥുനം നടത്തുന്നു . കൊല മരമേറുന്നതിന്റെ തലേ രാത്രയില്‍ അവന്റെ വാര്‍ന്നു തീരുന്ന നിമിഷങ്ങള്‍ അവന്‍ ഈശ്വരന്റെ മേല്‍ വ്യയം ചെയ്യുന്നില്ല . മറിച്ച് , ആ നിമിഷങ്ങളെ ഒരായുഷ്ക്കാലത്തിന്റെയത്രയും കാമത്തിന്റെ ഓര്‍മ്മകള്‍ കൊണ്ടു നിറയ്ക്കുന്നു'
ഓ. വി .വിജയന്‍ (അരിമ്പാറ )
ഈ വരികള്‍ എന്റെ ഉള്ളില്‍ പെട്ടെന്ന് മിന്നല്‍ പിണര്‍ നിറച്ചു..
ഈയിടെ അന്തരിച്ച മൈക്കല്‍ ജാക്സണ്‍ എ .ആര്‍ .രെഹ് മാന്റെ മുന്നില്‍ ഡാന്‍സിന്റെ ഒരു സ്റ്റെപ്പ് കാണിച്ചു എന്നും അത് കണ്ട മാത്രയില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ കൂടി , അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ടു ഒരു മിന്നല്‍ പിണര്‍ കടന്നു പോയി എന്നും എഴുതിയത് വായിച്ചു. ആ പറഞ്ഞതിന്റെ അര്‍ത്ഥം വിജയന്റെ ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് പൂര്‍ണ്ണ മായും മനസ്സിലായി.
No comments:
Post a Comment