നിന്റെ ആത്മ കഥയില്‍ ,
അത് കഥയാണെങ്കില്‍ കൂടി
നീ സ്വയം ഭൂവായതെങ്ങനെ ?
നിന്റെ അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ പേരു അതില്‍ കടന്നു കൂടാഞ്ഞതെന്തു?
അമ്മ നിന്നെ പ്രസവിച്ചിട്ടില്ലെന്നും
അച്ഛന്‍ അതിന് കാരണ ക്കാരനായില്ലെന്നുമാണോ വിവക്ഷ?
ജന്മത്തിന് കാരണക്കാരായവരെ തള്ളി ക്കളയുന്നതാണ് ബുദ്ധി
കാരണം അവര്‍ വാര്‍ധക്യത്തില്‍ മാത്രമല്ല
യൌവനത്തിലും ഒരു ഭാരമാണ് .
നിന്റെ കവിതയെ അതിന്റെ പിച്ച വപ്പിനെ ,
നിന്റെ നിറം മാറ്റങ്ങളെ
നീ പഠിക്കാത്ത പാഠങ്ങളെ എല്ലാം
അവര്‍ നിരന്തരം ഓര്‍മ്മിപ്പിക്കും
എങ്കില്‍ നീ നിന്റെ അനുജനെ ,
ജ്യേഷ്ടനെയും എങ്ങനെ മറന്നു ?
നിന്നെ ലോകത്തിന്റെ നെറുകയില്‍ കാണാന്‍ മോഹിച്ച ഒരന്ജനും നിന്റെ കവിതകള്‍
വെടിയുപ്പ് നിറച്ച മഴ വില്ലുകളാണെന്ന്
കുന്നിന്‍ മുകളിലേറി മേഘങ്ങളോടും കാറ്റിനോട് മെന്ന പോലെ
കാട്ടു മാനോനോടും മനുഷ്യരോടും
ഉറക്കെയുറക്കെ പറഞ്ഞ ഒരു ജ്യേഷ്ടനും നിനക്കുണ്ടല്ലോ
എന്നിട്ടും നീ .....
കാരണം അച്ഛനമ്മ മാരെ പോലെ
സഹോദരങ്ങളും മുതുകില്‍ കെട്ടിവച്ച
ഓരോ അമ്മിക്കല്ലുകള്‍ ആണ് ;വഴി മുടക്കികള്‍
ഇത്തരം
വഴി മുടക്കികളെ
നീക്കി നീക്കി യും തള്ളിക്കളഞ്ഞുമാണ്
ഞാനൊരു അനാഥ നായത് .
ഞാനൊരു സ്വയം ഭുവായത്
No comments:
Post a Comment