ജീവിതം നൂല്‍ പാലത്തിലൂടെയാണ് എന്ന് പറയുന്നതു വെറുതെയല്ല .പക്ഷെ ആരാണ് നമ്മളെ അങ്ങനെ നടത്തുന്നത്? ദൈവമല്ല തീര്‍ച്ച. സ്വയം നടക്കുന്നതാണ് എന്നാണെങ്കില്‍ ഒരാള്‍ക്ക് അങ്ങനെ നടക്കാതിരിക്കാന്‍ കഴിയാത്തതെന്താണ്? രാജ്യങ്ങള്‍ക്ക് പറ്റുന്നില്ല പിന്നെ യാണ് ..കെല്‍പ്പില്ലാത്ത ഒറ്റപ്പെട്ട മനുഷ്യര്‍. കാരണം അവതാരങ്ങള്‍ പലവിധമാണ്. പടക്കോപ്പുകള്‍ ഉണ്ടാക്കുന്ന ഒരുവന് നാട്ടില്‍ യുദ്ധമാണ് ആവശ്യം ..മരുന്നുണ്ടാക്കുന്ന ഒരുവനും യുദ്ധം ആവശ്യമാണ്. പടയില്‍, ചത്തവനും ചാകാറായ വനും മരുന്ന് വേണമല്ലോ ..ഇനി സമാധാന പ്രിയര്‍ക്കും കാരുണ്യ ശീലര്‍ക്കും വേണ്ടത് യുദ്ധം തന്നെ. യുദ്ധത്തില്‍ ചത്തവന്റെ കുടുംബത്തെ കണ്ണീരില്‍ നിന്നു കരകയറ്റാന്‍ അവരല്ലേ ഉള്ളു. ഇനി നമ്മള്‍ ഉപദേശികളുടെ ഉപദേശം കേട്ടു നന്നാവാന്‍ തന്നെ തീരുമാനിക്കുകയും അത് മൂലം നാം നൂല്‍ പ്പാലയാത്രയില്‍ നിന്നു മോചിതരാവുകയും ചെയ്യും എന്നാണോ ? പാപം ചെയ്യാത്തവര്‍ നാട്ടിലില്ലെങ്കില്‍ ഉപദേശികള്‍ , സദാചാരികള്‍ എന്ത് ചെയ്യും? അവരുടെ നിലനില്‍പ്പ് അവതാളത്തിലാവും ..അങ്ങനെ ആകാതിരിക്കാന്‍ ഉള്ള മാര്‍ഗമാണ് പാപം ചെയ്യ്ന്നവരെ കല്ലെറിയുകയും ആ ഏറുകൊണ്ട് ചാകാരായവരെ കാരുണ്യ പൂര്‍വ്വം ശുശ്രൂഷിക്കുകയുമെന്ന രണ്ടു കൈക്കുമുള്ള പണി .പാപം ചെയ്യിക്കാന്‍ വയാഗ്ര മാത്രമല്ല ഉടു തുണി ഊരി നൃത്തവും നിത്യവും നാം കൈകാല്‍ നീട്ടി സ്വീകരിക്കുന്നുണ്ട് . ഉടല്‍ മൂടി ദേവിയായി ഇരിക്കാറ് മുണ്ട് അങ്ങനെ ഇരുന്നില്ലെങ്കില്‍ ഇരുത്താന്‍ വീണ്ടു മുണ്ട് പാപോപദേശം ..ബാലന്‍സ് ചെയ്യാനാണോ അത് അല്ല ....ആര്‍ക്കാണ് അതറിഞ്ഞു കൂടാത്തത് ? നിത്യജീവിതം ഇങ്ങനെ യുദ്ധവും സമാധാനവും പാപവും പുണ്യവും ,വിഷവും ഔഷധവും മൊത്തമായും ചില്ലറയായും വില്‍ക്കുന്ന അവതാരങ്ങള്‍ക്കിടയില്‍ .... .....നൂല്‍ പ്പാലത്തില്‍ ... എനിക്ക് വേണമെങ്കിലും വേണ്ടെങ്കിലും ....
No comments:
Post a Comment