തെസ്നി ബാനു എന്ന യുവതിക്കുണ്ടായ അനുഭവം അവര്‍ വിവരിക്കുന്നത് ചാനലില്‍ കണ്ടു.
മലയാളികള്‍ ഇത്ര അധ:പ്പതിച്ച ഒരു കൂട്ടമായി മാറുന്നതില്‍ ലജ്ജ തോന്നുന്നു.
രാത്രികള്‍ അധോലോകക്കാര്‍ക്കും കള്ളന്മാര്‍ക്കും തീറെഴുതി കൊടുത്തു മിണ്ടാതെ അടങ്ങിയൊതുങ്ങി കഴിയൂ അവമാനിക്കപ്പെടെണ്ടെങ്കില്‍ എന്നാണു മലയാളി സമൂഹം പെണ്ണുങ്ങളോട് ആവശ്യപ്പെടുന്നത്. വസ്തുക്കള്‍ക്ക് അല്ലെങ്കില്‍ പുരുഷ ഭാഷയിലെ 'ചരക്കുകള്‍' ക്ക് സഞ്ചാര സ്വാതന്ത്ര്യം എന്തിന് ?!
രാത്രിയില്‍ സഞ്ചരിക്കുന്നത് സ്ത്രീകള്‍ക്കെന്ന പോലെ പുരുഷന്മാര്‍ക്കും ആപത്തുണ്ടാക്കും എന്നൊരാള്‍ പറയുന്നത് കേട്ടു. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ അരക്ഷിതമാണ് നമ്മുടെ രാത്രികള്‍ എങ്കില്‍ അങ്ങനെ ആപത്തു നിറഞ്ഞ ഒരവസ്ഥ എന്ത് കൊണ്ട് നില നില്‍ക്കുന്നു എന്നും അതിനെതിരായി എന്ത് ചെയ്യണം എന്നും വേണ്ടേ കേരള സമൂഹം ആലോചിക്കേണ്ടത്? രാത്രിയും പകലും ഭേദമില്ലാതെ മനുഷ്യര്‍ക്ക്( അതില്‍ സ്ത്രീകളും പെടും) ഈ ഭൂമിയില്‍ സഞ്ചരിക്കാന്‍ കഴിയണം. കള്ളനും കൊലപാതകിക്കും മനുഷ്യര്‍ക്കിടയിലെ മറ്റു അധമന്മാര്‍ക്കും മാത്രം വേണ്ടിയുള്ളതല്ല രാത്രികള്‍.
തസ്നിബാനു വിന്റെ രാത്രിയാത്ര കേരളത്തിലെ കള്ള സദാചാരക്കാരെ ചൊടിപ്പിച്ചെങ്കില്‍ അത്രയും നല്ലത്. രാത്രി ഏഴു മണിക്ക് ശേഷമുള്ള ആകാശത്തിന്റെ നിറം എന്താണെന്നറിയാത്ത 'മാന്യ ര്‍' യുവതിയെ കല്ലെറിഞ്ഞു കൊണ്ട് കുരക്കുന്നുണ്ടെങ്കിലും.
വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളി പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ അവരെ കുറ്റം പറയേണ്ട. അങ്ങനെ പറയുന്ന പെണ്‍കുട്ടികള്‍ കൂടി വരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു!
2 comments:
രാത്രിയും പകലും ഭേദമില്ലാതെ മനുഷ്യര്‍ക്ക്( അതില്‍ സ്ത്രീകളും പെടും) ഈ ഭൂമിയില്‍ സഞ്ചരിക്കാന്‍ കഴിയണം.....
Raathriyum pakalumillathe sancharikkan ayittalla human beings ine undakkiyittullathu. Rathri kidannurangikkoode??????
ഉറങ്ങിക്കോട്ടെ...രാത്രി മാത്രമല്ല പകലും :).
പക്ഷെ സഞ്ചരിക്കണമെന്ന് തോന്നിയാല്‍ മുന്നില്‍ ചാടി വീണു വീട്ടി പോടാ /പോടീ എന്ന് ആക്രോശിക്കരുത് എന്നെ പറയുന്നുള്ളൂ.
Post a Comment