Monday, September 12, 2011

ഓണം

        ഈ വര്‍ഷത്തെ ഓണം കഴിഞ്ഞു. ഓണ ചന്തകളില്‍ പോകാതിരുന്നത് കൊണ്ടും, ചാനല്‍ ഓണക്കളികള്‍ കാണാതിരുന്നത് കൊണ്ടും ശാന്തമായ ഓണദിവസങ്ങള്‍ കിട്ടി. തമിഴ് നാട്ടില്‍ നിന്നുള്ള പൂക്കളും ,ഇന്ത്യയുടെ പല സംസ്ഥാനത്ത് നിന്നുള്ള കര കൌശല ഐറ്റ ങ്ങളും തുണിത്തരങ്ങളും കൊണ്ട് എന്റെ ഓണം 'സമ്പന്ന'മായില്ല.ദരിദ്രവും. രണ്ടു മൈനകള്‍ ,ഒരു ഉപ്പന്‍ , രണ്ടു അണ്ണാന്‍ മാര്‍ ,പത്തിരുപതു കാക്കകള്‍, ഒരു ചാവാലി പ്പട്ടി യും രണ്ടു സന്താനങ്ങളും , വൃദ്ധനായ കാല്‍ സ്വാധീനം കുറഞ്ഞ ഒരു പൂച്ച, അയലത്തെ രണ്ടു വയസ്സുകാരന്‍ കുട്ടി, ചെമ്പരത്തി പ്പൂ പറിക്കാന്‍ വന്ന ഒരു  പതിനാലുകാരി ഇത്രയും പേര്‍ ഓണ ദിവസം എന്നെ സന്ദര്‍ശിച്ചു . പിന്നെ വന്നു ഒരിളം കാറ്റ്, ചരിഞ്ഞു വീഴുന്ന നേര്‍ത്ത മഴയും. പിന്നാലെ കവിതയും .
               സമ്പന്നമായ ഒരോണം !


1 comment:

Arjun Bhaskaran said...

അല്പം തിരക്കിലാ ചേച്ചി.. രണ്ടു ദിവസം കഴിഞ്ഞു എല്ലാം വായിച്ചോളാം കേട്ടോ. ഈ പോസ്റ്റ്‌ അടക്കം. :)