Saturday, February 28, 2009

പൂക്കള്‍ പൂക്കള്‍ ആകുന്നത്

എന്താണ് 'നിന്റെ കവിതകള്‍ പൂക്കളെയും കിളികളെയും പറ്റി പാടാത്തത്‌'
എന്ന കവിയോടുള്ള ചോദ്യത്തിന്'
'വരൂ !കാണൂ ഈ തെരുവിലെ രക്തം !
എന്ന്
കവി മറുപടി പറഞ്ഞു ..
തെരുവില്‍ രക്തമൊഴുകുമ്പോള്‍ ,
അത്
നിന്റെ കാല്‍ ക്കീഴില്‍ ക്കൂടി അല്ലെങ്കിലും,
അത് സംഭവിച്ചു കൊണ്ടേ യിരിക്കുമ്പോള്‍
നീ പൂക്കളുടെ ഭംഗി കാണാതെയും
കുയിലിന്റെ പാട്ടു കേള്‍ക്കാതെയുമാകുന്നു
അല്ലെങ്കില്‍ കുയില്‍ പാടാതെയും
പൂക്കള്‍ വിരിയാതെയുമാകുന്നു
.നീ കണ്ടു കണ്ടാണ്‌ ,കേട്ടു കേട്ടാണ്‌
പൂക്കള്‍ പൂക്കളും പാട്ടു പാട്ടുമാകുന്നത് .
നിന്റെ കണ്ണുകള്‍ കാഴ്ചകള്‍ ഉണ്ടാക്കുന്നു
നിന്റെ കാത് ശബ്ദത്തെ സംഗീത മാക്കുന്നു
.കണ്ണില്‍ നിന്നു മാഞ്ഞ പൂക്കളെയും
കാതില്‍ നിന്നു വാര്‍ന്നുപോയ പാട്ടിനെയും
ഇനി ഏതു തെരുവില്‍ തിരയണം ?
അറ്റുപോയ കാതും പിഴുതുപോയ കണ്ണും എവിടെ കണ്ടെത്തണം .?
എന്റെ കാക്ക
കൂട് വിട്ടിറങ്ങി ..

3 comments:

പാവപ്പെട്ടവൻ said...

കണ്ണില്‍ നിന്നു മാഞ്ഞ പൂക്കളെയും
കാതില്‍ നിന്നു വാര്‍ന്നുപോയ പാട്ടിനെയും
ഇനി ഏതു തെരുവില്‍ തിരയണം ?
nalla varikal

savi said...

Thank you for the appreciation.:)

സതി മേനോന്‍ said...

പൂവും, കാറ്റും. മഴയും എല്ലാം കവിതകളില്‍ നിന്ന് മായുമ്പോള്‍ മനസ്സും ഓഒര്‍മകളും കൈവിട്ടു പോകുന്നു. നമ്മളുട്റ്റെ മനസ്സിന്റെ ആര്‍ദ്രതയും ഒപ്പം പോകുന്നു. നമ്മള്‍ പിന്നെ നമ്മളല്ലാതെ യാകുന്നു.