അടുക്കള പണിക്കിടെ ഒരു കവിത വന്നു പോയി ..
ദോശ ചട്ടിയില്‍ മാവ് ഒഴിക്കുമ്പോള്‍ വിചാരിച്ചു ഇതാ ഈ രണ്ടെണ്ണവും കൂടി കഴിഞ്ഞാല്‍ തീര്‍ന്നു ..ഞാന്‍ നിന്നെ കടലാസില്‍ തളചിടും..ക്ഷമിക്കു കുറച്ചു നേരം .
.കവിത ക്ഷമിക്കാന്‍ കൂട്ടാക്കിയില്ല . അത് മതിലിരുന്നു ക്രാ ക്കിക്കുന്ന കാക്കയെ പോലെ ചെരിഞ്ഞു തന്നെ നോക്കി ..മുഖം വീര്‍പ്പിച്ചു..
ഇതാ കഴിഞ്ഞു ..ഒരു നിമിഷം ഞാന്‍ പറഞ്ഞു..
അത് മൂളിയോ ?
ഇല്ല ..വെറുതെ പുറത്തെ വാഴയിലയില്‍ പറ്റി നില്ക്കുന്ന വെള്ളത്തുള്ളികള്‍ നോക്കി , പുഴത്തീരതാടുന്ന മുളം ചില്ലകളെ നോക്കി,
പുഴയില്‍ പൊന്തി നില്ക്കുന്ന മരക്കുറ്റിയില്‍ ചാഞ്ഞ് വന്നിറങ്ങുന്ന പരുന്തിനെ നോക്കി ..
അലരി പൂവുകളെയും തെച്ചിപ്പൂക്കളെയും നോക്കി ..
അത് കുറച്ചു നേരം കൂടി എന്നെ തൊട്ടു കൊണ്ടിരുന്നു .
അപ്പോള്‍
ചട്നിയില്‍ ചേര്‍ക്കേണ്ട മുള കുകളുടെ എണ്ണത്തില്‍ എന്റെ കണക്കു തെറ്റി .
കവിത കുപ്പായ തുമ്പത്ത് നിന്നു വലിക്കുന്നുണ്ടായിരുന്നു അപ്പോഴും ..ഇത്തിരി നേരം കൂടി ...
ഈ ചട്നിയില്‍ ഒന്നു കടുക് വറുക്കട്ടെ..
വീണ്ടും ഞാന്‍ .
ഇത്തവണ കവിത എന്റെ കുപ്പായ തുമ്പു വിട്ടു .
അത് കാക്ക കരച്ചിലിനും മുളം കാട്ടിലെ കാറ്റിനും ചെവിയോര്‍ത്തു നിന്നു ..
പുഴയില്‍ മത്സ്യങ്ങളെ തൊടാനായി അത് പെട്ടെന്ന് എന്റെ അടുക്കള വിട്ടു.
എന്നെയും .
അതുവരും ..ഇനിയും എന്റെ മുടിയിളക്കുന്ന കാറ്റിനൊപ്പം വരും ....
വരാതിരിക്കില്ല .
2 comments:
കാറ്റിനൊപ്പം വരും ....
വരാതിരിക്കില്ല ... :-)
ഉം ...നന്ദി ..:)
Post a Comment