ആഗ്നയിനു നാലുവയസ്സ്. യു കെ ജി യിലേക്ക് കയറി. ഡല്‍ഹിയില്‍ താമസം. വര്‍ത്തമാനം പറയാന്‍ ഹിന്ദിയും ചെറുതായി ഇംഗ്ലീഷും ഉപയോഗിച്ച് തുടങ്ങി.കുഞ്ഞി ശ്ശബ്ദത്തില്‍ ,കൊഞ്ചലോടെ പലതും പറഞ്ഞു തുടങ്ങി. ആഗ്നേയ് ഇന്നലെ യാണ് ഓണം കാണാന്‍ കേരളത്തിലേക്ക് വന്നത്. കേരളത്തിലെ പച്ചയും കാടും കണ്ട്.' യേ ജെന്ഗ്ള്‍ ഹേ ? " എന്ന് ചോദിച്ചു. പുഴ കണ്ട് 'ഈ വെള്ളം എവിടന്നു വന്നു ' എന്ന് ഹിന്ദിയില്‍ അന്വേഷിച്ചു . തിരുവനന്തപുരം റോഡിലെ കുഴികളില്‍ വീണു കാറ് കുലുങ്ങി ക്കുലുങ്ങി നീങ്ങുമ്പോള്‍ തല കൂട്ടിയിടിക്കുന്നതില്‍ രസിച്ചു ചിരിച്ചു. ഓണപ്പൂക്കളം കണ്ട് അതുപോലെ ഒന്ന് വേണമെന്ന് കരയാന്‍ ഭാവിച്ചു. മഴയില്‍ തുള്ളിക്കളിച്ചു. ജലദോഷം പിടിപെടുമെന്നു അവന്റെ അമ്മയുടെ പേടിയെ വെള്ളത്തില്‍ കളഞ്ഞു പൂര്‍വാധികം സന്തോഷത്തിലായി വെള്ളം കളി. എല്ലാം കുട്ടികള്‍ കാണിക്കുന്നത് തന്നെ. അവരുടെ ലോകത്തെ ഭാഷയും കാഴ്ചയും ഏറെ വ്യത്യസ്ഥം. വിശപ്പിലും , വ്യസനത്തിലും, ആഹ്ലാദത്തിലും അവര്‍ വേറെ വേറെ കുഞ്ഞുങ്ങളാകും. മഴ പെയ്യുന്നത് പോലെ പെയ്തും തോര്‍ന്നും കാറ്റില്‍ പറന്നും.
എന്നാല്‍ ആഗ്നെയിനെ പോലെ ഇത്ര ചെറിയ കുട്ടി ക്കും അന്ന ഹസാരെ എന്ന പേര് പറയുന്നത് കേട്ടാല്‍ തിരിഞ്ഞു അന്ന ഹസാര ' എന്ന് പറയും എന്ന് ഞാന്‍ കരുതിയില്ല .ആ പേര് ആഗ്നയ് പല തവണ കേട്ടിട്ടുണ്ടാകും , സമര സ്ഥലത്തെ ജന ക്കൂട്ടവും അവന് ഒരു പക്ഷെ കണ്ടിട്ടുണ്ടാവും. ടി വി യുടെ ഒരു 'പ്രഭാവം' എന്ന് മാത്രം പറഞ്ഞാല്‍ മതിയാകുമോ? കുട്ടികള്‍ ചലിക്കുന്ന വഴി വലിയവര്‍ക്കു അറിയാത്തതുപോലെ അവര്‍ ശൂന്യാകാശത്ത് നിന്ന് പോലും പലതും പിടിച്ചെടുക്കും. അവര്‍ക്കുണ്ട് നമുക്കില്ലാത്ത ആറാം ഇന്ദ്രിയം! ഇനി എന്താണ് ആഗ്നേയ് എന്നോട് ഹസരെയേ പറ്റി പറഞ്ഞത് എന്നല്ലേ? 'അന്ന ഹസാരെ' എന്ന് എന്റെ വായില്‍ നിന്ന് അനാവശ്യമായി വന്നതും ആഗ്നേയ് പറഞ്ഞു. ' അന്ന ഹസാരെ"..ഞാന്‍ അവനെ കളിപ്പിക്കുന്നത് പോലെ ചോദിച്ചു ' who is Anna Hazare ?അതാരാ? " അതുകേട്ടു നെറ്റി ചുളിച്ചു ആഗ്നയിന്റെ ഉത്തരം . " who is anna hasara! Anna hazara is a temple!" നാല് വയസ്സുകാരന് എന്തെല്ലാം അറിയാം ...അല്ലെങ്കില്‍ അവന് ചുറ്റുപാടും നടക്കുന്നത് എങ്ങനെയൊക്കെ മനസ്സിലാക്കുന്നു ,എന്നോര്‍ത്ത് വലിയ വിസ്മയം തോന്നി.ആരും പറയാതെ ,പറഞ്ഞു പഠിപ്പിക്കാതെ അവന് എന്തൊക്കെ ഉള്ളില്‍ സംഭരിക്കുന്നു, അറിവായും അനുഭവമായും. കുട്ടികളുടെ ലോകം പക്ഷികളുടെ ലോകം പോലെ അല്ലെങ്കില്‍ എനിക്കറിയാത്ത എല്ലാത്തിനെയും പോലെ എന്നെ ആശ്ചര്യ പ്പെടുത്തുന്നു. എന്നെ മോഹിപ്പിക്കുന്നു. !!
4 comments:
മാമ്പഴം കവിതയില്‍ ആണോ എന്തോ ഒരു വരി ഓര്മ വന്നു ഇത് വായിച്ചപ്പോള്‍.. "വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘവീക്ഷണം നല്‍കും ദൈവജ്ഞര്‍ അല്ലോ നിങ്ങള്‍ ".. അത് മാത്രം അല്ല. ചേച്ചി പറഞ്ഞ പോലെ ഒരു പക്ഷെ ടി വി പോലുള്ള ഒരു മാധ്യമത്തിന്റെ അതിപ്രസരവും ആകാം അതിനു പിന്നില്‍. ഒരു സിനിമാ പാട്ടൊക്കെ ട്ടപ്പേ എന്ന് പറയുമ്പോഴേക്കും കാണാതെ പഠിക്കുമായിരുന്നു എന്റെ അനിയത്തി..ഞാനും ഇത് പോലെ അന്തം വിട്ടു നില്‍ക്കാറുണ്ട് ഇടയ്ക്കൊക്കെ.പിന്നെ പറയാന്‍ മറന്നു പോയി.. നല്ലൊരു ഓണം ആശംസിക്കുന്നു.കൂടുതല്‍ ഓണവിശേഷങ്ങള്‍ എഴുതുമല്ലോ :)
മനുഷ്യകുട്ടികളും, മഴയും, കാറ്റും, കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന പക്ഷി മൃഗാദികളും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ , ആഗ്നയ് 'പ്രവചിച്ചത്' പോലെ ഒരു അന്ന ഹസാരെ ക്ഷേത്രം നമുക്ക് പ്രതീക്ഷിക്കാം. അത് മധ്യ വര്‍ഗ്ഗ ത്തിന്റെ മേലനങ്ങാത്ത വിപ്ലവ ത്തിന്റെ പ്രതീക മാവാതിരുന്നാല് നന്നായി!:)
@ Mad Wish you a very Happy Onam Dear friend!
ചേച്ചി ചേച്ചിക്കും ഒരു നല്ല ഓണം ആശംസിക്കുന്നു. പിന്നെ ആദ്യമായി ചേച്ചിയെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു. ചുമ്മാ ഓരോന്ന് കുത്തി കുറിക്കുന്നതാണ് കേട്ടോ. എങ്കിലും ഈ സദ്യ കഴിക്കാന്‍ ചേച്ചിക്കും കൂടാം. http://arjunstories.blogspot.com/2011/09/blog-post.html ഇതാണ് അഡ്രെസ്സ്. ഓണത്തിന് തന്നെ വരണേ.. അല്ലേല്‍ പിന്നെ സദ്യയുടെ ചൂട് പോകും. പിന്നെ അന്ന ഹസാരെയുടെ ഒരു ക്ഷേത്രം തീര്‍ച്ചയായും പ്രതീക്ഷിക്കാം..
Post a Comment