Friday, August 26, 2011

തീവണ്ടി ഭക്ഷണം

    ട്രെയിനുകളിലെ യാത്ര ചിലപ്പോള്‍ സന്തോഷം തരും. തിരക്കില്ലാത്ത, അതേസമയം മനുഷ്യര്‍ ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍. അങ്ങനെ ഒരു സമാധാന യാത്ര ആഗ്രഹിച്ചാണ്  ജന ശതാബ്ദി യില്‍ കയറിയത് കോഴിക്കോട്ടു നിന്നും കോട്ടയം വഴി വരുന്ന തീവണ്ടി ശീതികരിച്ച മുറി. പാറ്റയും   മൂട്ടയും നിറഞ്ഞു കവിഞ്ഞിട്ടില്ല . ഇല്ല എന്ന് തന്നെ പറയാം. പരശുരാമിലെയും വേണാടി ലെയും മുറികളെ അപേക്ഷിച്ച് . അവയിലെ  എ സി മുറിയില്‍ ഇരുന്നാല്‍ അഞ്ചു മിനിട്ടിനകം ശരീരം ചൊറിഞ്ഞു തുടങ്ങും. പാറ്റ ഇഴയുകയും എലി കള്‍ പരക്കം പാഞ്ഞു  ചിലപ്പോള്‍ കാലില്‍ നക്കിയോ കടിച്ചോ നമ്മളെ ഞെട്ടിപ്പിച്ചു  എന്നും വരും. കഴിക്കാനുള്ള ഭക്ഷണം വയ്ക്കാന്‍ നിവര്‍ത്തി വക്കാവുന്ന ചെറിയ പലക നിവര്‍ത്തിയാല്‍  ഒരു റിഫ്ലെക്സ്   പോലെ സിനിമയില്‍ ഗര്‍ഭിണിയായ നായിക ഒക്കാനിക്കാന്‍ ഇടം തേടി  പാഞ്ഞു പോകും പോലെ നമ്മള്‍ ഓടാന്‍ ആഗ്രഹിക്കും.

       സാധനങ്ങള്‍ ,പേപ്പര്‍ മുതലായവ വക്കാന്‍ മുന്നിലെ സീറ്റില്‍ നമുക്ക്  അഭിമുഖമായി ഘടിപ്പിച്ച ചെറിയ  റെക്സിന്‍ സഞ്ചിയില്‍ നിന്ന് നമുക്ക് എന്തും പ്രതീക്ഷിക്കാം , പാറ്റയോ, അതിനു മുന്‍പ് ഇരുന്നവര്‍ അവശേപ്പിച്ചു പോയ പഴകിയ ,നാറ്റമുള്ള ഭക്ഷണ സാധനങ്ങളോ, ഒലിച്ചു വീഴുന്ന കാപ്പിയോ/ചായയോ എന്തും.

        ഇതില്‍ നിന്നും  കുറച്ചു വ്യത്യാസമുണ്ട് ജനശതാബ്ദിക്ക് , കാശും കൂടുതല്‍ വാങ്ങുന്നുണ്ടല്ലോ.ഭക്ഷണത്തിനും ടിക്കറ്റിനും സര്‍വീസിനും  എല്ലാം. എന്നിട്ടെന്താ ? ഈ കോട്ടയം വഴി വന്ന വണ്ടി എന്റെ   മുഴുവന്‍ സന്തോഷവും കളഞ്ഞു . ഒരു നിവൃത്തിയും  ഇല്ലാത്തത് കൊണ്ട് ഞാന്‍ അതില്‍ നിന്നും വാങ്ങി ക്കഴിച്ച ഇഡ്ഡലി എന്നും വട എന്നും  അവര്‍ പേരിട്ട സാമ്പാര്‍ ചമ്മന്തി സാഹിത മുള്ള ആ ഭക്ഷണം   എന്റെ വയര്‍ താറുമാറാക്കി. അതില്‍ നിന്ന്  വാങ്ങി രണ്ടു തവണ മാത്രം സിപ്പ് ചെയ്ത ആ കാപ്പി കൂടി മുഴുവന്‍  കുടിച്ചിരുന്നെങ്കില്‍!! ഇന്ന് ഏതാശുപത്രിയെ ശരണം പ്രാപിക്കേണ്ടി വരുമായിരുന്നു എന്ന് മാത്രമേ സംശയമുള്ളൂ.

          ഏത് പദാര്‍ഥങ്ങള്‍ കൊണ്ടാണ്   ആ   ഇഡ്ഡലി കളും വടയും  കാപ്പിയും ഉണ്ടാക്കിയ തു എന്ന്
     ഇപ്പോഴുമുണ്ട് എനിക്ക് വിസ്മയം.  അരി, ഉഴുന്ന് , പാല്‍ ,കാപ്പി ഇവയൊക്കെ അതില്‍ ഉപയോഗിച്ചു എന്നെനിക്കു തോന്നുന്നില്ല. പിന്നെ എന്താവാം ഇഡ്ഡലി, വട, കാപ്പി എന്ന പേരില്‍ ഞാന്‍ തിന്നതും രുചിച്ചു നോക്കിയതും !! ട്രയിനിലെ പന്റ്റി വാലകള്‍ക്ക് അറിയാമായിരിക്കും; കാന്റീന്‍ കോണ്‍ട്രാക്റ്റര്‍ക്കും !

4 comments:

Arjun Bhaskaran said...

തീവണ്ടിയില്‍ ഉണ്ടാക്കുന്ന ഭക്ഷണം നല്ലതല്ലെങ്കില്‍ കേസ്‌ ഫയല്‍ ചെയ്യാറുള്ള ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. നമുക്ക് സമയം ഇല്ലാത്തത് കൊണ്ടും അതിനു പുറകെ നടന്നു പുലിവാല് പിടിക്കാന്‍ വയ്യ എന്നത് കൊണ്ടും ഇത് പോലെ ഒഴിവാക്കി വിടുന്ന സംഭവങ്ങള്‍ ധാരാളം. എന്നിരുന്നാലും ഇതിനെതിരെയൊക്കെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്ങിലും നമ്മളാല്‍ കഴിയുന്ന ചില്ലറ പ്രോട്ടെസ്റ്റ്‌..

savi said...

irctc സൈറ്റില്‍ പലപ്പോഴും പരാതി അയച്ചു നോക്കിയിട്ടുണ്ട്. ഒരു വിശേഷവും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു T.T.E യുമായി സംസാരിച്ചു. ഈ ഭക്ഷണ സാധനങ്ങള്‍ അടച്ച് വച്ചു കൊണ്ട് നടന്നു വില്‍ക്കാന്‍ നിഷ്ക്കര്ഷിച്ചു കൂടെ എന്ന്? തുപ്പല് തെറിപ്പിച്ചു വട ,കട്ലട്റ്റ് എന്നിങ്ങനെ വിളിച്ചു നടക്കുന്നത് കാണുമ്പോള്‍ വാങ്ങാന്‍ തോന്നില്ലഎന്നും മറ്റും പറഞ്ഞത് അയാള്‍ നോട്ട് ചെയ്യുകയും തീര്‍ച്ചയായും മേലധികാരികള്‍ക്ക്‌ എഴുതും എന്നും പറഞ്ഞു . എഴുതിയിട്ടുണ്ടാവണം അയാള്‍.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

Arjun Bhaskaran said...

അറ്റമില്ലാതെ നീണ്ടു കിടക്കുന്ന ഈ ഭാരത റെയില്‍വേയില്‍ ഇത് പോലുള്ള ആയിരക്കണക്കിന് പരാതികള്‍ ദിവസവും റെയില്‍വേ കൈപറ്റുന്നുണ്ടാവും..തീരുമാനങ്ങള്‍ വരുമെന്ന പ്രത്യാശ മാത്രം വെയ്ക്കാം നമുക്ക്.