ഇന്നലെ  At Five In The Afternoon എന്ന  അഫ്ഘാന്‍ മൂവി കണ്ടു . താലിബാന്റെ  പതനത്തിനു ശേഷമുള്ള,  യുദ്ധക്കെടുതികള്‍ക്ക് ശേഷമുള്ള അഫ്ഘാന്‍ ജനങ്ങളുടെ ജീവിതം, പ്രത്യേകിച്ച്  സ്ത്രീകളുടെ ജീവിതം മനുഷ്യ നിസ്സഹായത കള്‍ ശക്തമായി,  അതേ സമയം തികച്ചും  ലളിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ഒരു സിനിമ . പരന്നു നീണ്ടു നീണ്ടു  കിടക്കുന്ന, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍, വിജനമായ  പൊടിക്കാറ്റും  വരള്‍ച്ചയും കൊണ്ട് മൂടിയ പച്ച കാണാത്ത സ്ഥലങ്ങള്‍,  ഒരിക്കല്‍ ആ  രാജ്യത്തെ  ഒരു പക്ഷെ ഏററവും സൌന്ദര്യമുള്ള ആ കെട്ടിടങ്ങ ളില്‍ മനുഷ്യര്‍  ഉണ്ടായിരുന്നു എന്ന കാര്യം ഓര്‍മ്മ പ്പെടുത്തി നമ്മെ ആ മരുഭൂമി  ക്ലേശത്തില്‍   ആഴ്തും.  
 തകര്‍ന്നടിഞ്ഞ  കെട്ടിടങ്ങളുടെ അവശിഷ്ട ങ്ങളില്‍   ഭക്ഷണവും വെള്ളവും കിട്ടാതെ ജീവിച്ചു തീര്‍ക്കുന്ന മുഷിഞ്ഞ, എങ്കിലും രൂപ ഭംഗിയുള്ള കുഞ്ഞുങ്ങളും യുവതികളും, വൃദ്ധരും  തരുന്ന കാഴ്ചകള്‍. അവ ദയനീത  ജനിപ്പിച്ചല്ല നമുക്ക് മുന്‍പില്‍ വരുന്നത്. ജീവിക്കുന്നതിനുള്ള  പോരാട്ടവും ശക്തിയും  , എരിയുന്ന ആ നിസ്സഹായ മായ ആ അവസ്ഥയിലും കൈവിടാത്ത ഒരു ജന  സമൂഹത്തിന്റെ മന:ശക്തിയാണ് നമുക്ക് അനുഭവിക്കാന്‍ കഴിയുക.  കൊടും  ദാരിദ്ര്യത്തിലും ആത്മാഭിമാനം കളയാതെ   കടുത്ത വിശ്വാസത്തിലൂടെയും  ആചാരങ്ങളിലൂടെയും തന്നെ ജീവിച്ചു തീര്‍ക്കുന്ന,തോല്‍ക്കാന്‍ മനസ്സിലാത്ത   ഒരു ജനത . സ്ത്രീകള്‍ക്ക്  വിദ്യാഭ്യാസത്തിനും  സ്വതന്ത്ര സഞ്ചാരത്തിനും  കടുത്ത നിബന്ധനകള്‍ നില നില്‍ക്കുമ്പോള്‍ അത് മറികടന്നു ജനങ്ങളെ  സേവിക്കാനും അവരുടെ ഈ അവസ്ഥ മാറ്റാനും വേണ്ടി വിദ്യാഭ്യാസം ചെയ്യണമെന്നും, പ്രസിടണ്ട് പദവി നേടണം എന്നും  ഉറച്ചു  അതിന് വേണ്ടി സ്വപ്നം കാണുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൌമാരക്കാരിയായ സ്കൂള്‍ പെണ്‍കുട്ടിയുടെ  ജീവിതത്തിലൂടെ ഒരു ജനതയുടെ ആശയും അഭിലാഷവും നാം അറിയുന്നു. ആ  പെണ്‍കുട്ടിയാണ് അഫ്ഗാനിസ്താന്‍ എന്ന ഭൂ പ്രദേശം ,സ്വപ്നങ്ങള്‍ കണ്ടു കഴിയുന്ന ,പ്രതീക്ഷ  വറ്റാതെ ജീവിതം തളളി നീക്കുന്ന ഒരു ജനതയുടെ  കെടുതി രാജ്യങ്ങളുടെ പ്രതിനിധി.
     ഈ സിനിമക്ക് ഇങ്ങനെ  ഒരൊറ്റ കാഴ്ച മാത്രമല്ല ഉള്ളത്..അതിനെ നമ്മുടെ യുക്തിയും വിചാരവും വികാരവും  അനുവദിക്കുന്ന  ശക്തിയും  സെന്‍സിബിലിറ്റി  യും വച്ചു അനേകം അടരുകളില്‍    കാണാം. അതാണ് അതിന്റെ ശക്തിയും ഭംഗിയും. 

2 comments:
കാണാന്‍ ശ്രമിക്കും. ഒരു നല്ല സിനിമ പരിചയപെടുത്തിയതിനു നന്ദി
അധിനിവേശം കുടഞ്ഞെറിഞ്ഞ അഫ്ഗാനിലെ, പട്ടിണി മണക്കുന്ന പനിനീര്‍പൂക്കളെ കുറിച്ച് പുറം ലോകം അറിയും എന്ന് പ്രത്യാശിക്കുന്നു...
Post a Comment