ബാംഗ്ലൂരില്‍ ദക്ഷിണേന്ത്യന്‍ കവികളുടെ ഒരു സമ്മേളനം . പല ഭാഷകളില്‍ നിന്നുള്ള കവികള്‍,തെലുങ്ക് ,കന്നഡ , തുളു, തമിഴ്, ഉര്‍ദു, കൊങ്ങിണി, മലയാളം. കവിതാ വതരണം നന്നായി .ചില കവികള്‍ നിരാശപ്പെടുത്തിയെങ്കില്‍ ചില ചെറുപ്പക്കാരായ തമിഴ് സ്ത്രീ കവികള്‍ നല്ല കവിതകള്‍ അവതരിപ്പിച്ചു, വീറുള്ള കവിതകള്‍.
എങ്കിലും കവികള്‍ മ്ലാനരും ഖിന്നരുമാണെന്ന് എനിക്ക് തോന്നി. ആ വൈകുന്നേരം സന്ധ്യയും മഴയും കൊണ്ട് മൂടി ഒട്ടും സൂര്യപ്രകാശം ഇല്ലാതിരുന്നത് കൊണ്ടാണ് അതെന്നു ഞാന്‍ വിചാരിക്കുന്നില്ല. അവിടെ കൂടിയിരുന്ന കവികള്‍ ഉള്ളില്‍ കരയുന്നത് പോലെ .അല്ലെങ്കിലും കവികള്‍ അങ്ങനെയാണ് . സ്പര്‍ശിനി കള്‍ കൂടുതല്‍ ഉള്ളവര്‍ . അവര്‍ ഹൃദയം കൊണ്ട് ലോകസ്പന്ദനം അറിയുന്നത് കൊണ്ടാവാം വിഷണ്ണരും ഉള്‍ വലിഞ്ഞവരും ആയിക്കാണപ്പെട്ടത് . ലോകത്തിന്റെ സ്പന്ദനങ്ങള്‍ മാത്രമല്ല അതിന്റെ ഗതിവേഗങ്ങ ളും അവരെ അശാന്തരാക്കുന്നുണ്ടാകാം. അതായിരിക്കാം ടാഗോറിന്റെ ഗീതാഞ്ജലി യെ കുറിച്ച് പറയുമ്പോള്‍ പ്രൊഫ: സിദ്ധലിംഗയ്യ മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് വാചാലനായത് . പുതിയ കാലം കവിയോടു പറയുന്നത്, അല്ലെങ്കില്‍ ആവശ്യപ്പെടുന്നത് എന്താണ് ? അത് എന്ത് തന്നെയായാലും ഒരു കവിയായിരിക്കുന്നത് എത്ര ദുഷ്കരമാണ് !!
2 comments:
അല്ലെങ്കിലും കവികള്‍ അങ്ങനെയാണ് . സ്പര്‍ശിനി കള്‍ കൂടുതല്‍ ഉള്ളവര്‍ . അവര്‍ ഹൃദയം കൊണ്ട് ലോകസ്പന്ദനം അറിയുന്നത് കൊണ്ടാവാം വിഷണ്ണരും ഉള്‍ വലിഞ്ഞവരും ആയിക്കാണപ്പെട്ടത് .
സത്യം തന്നെ.. പലതും മനസ്സില്‍ ചേര്‍ത്ത് വെച്ച്..ആവശ്യമുള്ളത് മാത്രം മറ്റുള്ളവര്‍ക്ക് മുന്നില്‍ വിലംബുന്നവര്‍ കവികള്‍..ഒരു വിങ്ങല്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സ്വയം വിങ്ങുന്നവര്‍.. കവിതയിലെ സന്തോഷവും സങ്കടവും കവിയുടേത് കൂടിയാണ്..
Right ...Thank u..:)
Post a Comment