കണ്‍ മുന്‍പില്‍ ഒരാമ ,
ക്ലാസില്‍
ആമയും മുയലും പന്തയം വച്ച കഥ കേട്ടു പഠിച്ച കുട്ടി ചോദിച്ചു:
;നീ എങ്ങനെയാ ജയിച്ചത് ?
ആമ പറഞ്ഞു "ഞാന്‍ ജയിച്ചില്ലല്ലോ,"
"അപ്പോള്‍ ആമ തോറ്റു പോയി എന്നാണോ കഥയില്‍ ശരിക്ക് വേണ്ടത്"?
'അല്ലല്ലോ '
ആമ തോടുമായി ഇഴയുന്നതിനിടെ പറഞ്ഞു
"അപ്പോള്‍ മുയലാണോജയിച്ചത് ?
അതോ പന്തയം സമനിലയില്‍ പിരിഞ്ഞോ .?
കുട്ടിക്ക് സംശയം
പരീക്ഷയില്‍ ചോദ്യം വരും ,
ഉത്തരം ശരിയായില്ലെങ്കില്‍ മുയലിനെ പോലെ
അല്ലെങ്കില്‍ ആമയെ പോലെ
അതുമല്ലെങ്കില്‍ തോറ്റവരെ പോലെ താനും തോറ്റുപോകും
മുയലിനോടു ചോദിക്കാം
കുട്ടി കഥയിലേക്ക് തിരിഞ്ഞ്
പൊന്തക്കാട്ടില്‍ മയങ്ങുന്ന മുയലിനോടു ചോദിച്ചു
" നീ എങ്ങനെ യാണ് ആമയോട് തോറ്റത് ?
"ഞാന്‍ തോറ്റില്ലല്ലോ." മയക്കം വിട്ട മുയല്‍ പറഞ്ഞു
" പക്ഷെ കഥയില്‍ നീ തോറ്റല്ലോ .
"അത് നിന്റെ കഥ യല്ലേ ? ഞങ്ങള്‍ക്ക് വേറെ കഥയുണ്ട് എന്റെ കുഞ്ഞേ .."
കുട്ടി മുയലിനെ നോക്കുമ്പോള്‍ കഥയുണ്ട് മാറുന്നു.
കാട്ടു പാതയും ഫിനിഷിംഗ് പോയന്റും മാറുന്നു
റഫറിയും കാണികളും മാറുന്നു ..
മുയല്‍ മുയലിന്റെ സമയത്തില്‍ ..
ആമ അതിന്റെ സമയത്തില്‍ ..
അവര്‍ ഓടുകയും ഇഴയുകയും ചെയ്യുന്നു
അവര്‍ ജയിക്കുന്നതെയില്ല ,തോല്‍ക്കുന്നു മില്ല
കുട്ടി കണ്‍ മിഴിച്ചിരികെ
ആമയുടെ കാല വേഗം നിശ്ചയിക്കുന്ന
ആ ക്ലോക്ക് അവന്റെ മുന്‍പില്‍ തെളിഞ്ഞു...
അതില്‍ അവന്റെ സമയം മാഞ്ഞു പോയിരുന്നു .
ആമയുടെ കാലവേഗത്തില്‍ നിന്ന്
ശലഭ വേഗത്തില്‍ അവന്‍ സ്കൂളിലേക്ക് പോയി
Wednesday, December 30, 2009
Tuesday, December 22, 2009
പൂച്ച
പൂച്ച മതിലിനു മീതെ , നിലാവില്‍,
ചരിഞ്ഞ ആ കിടപ്പിലുണ്ട് ഒരു കാത്തിരിപ്പിന്റെ ആകാംക്ഷ .
ചുണ്ടെലിയോ , നച്ചെലി യോ , തുരപ്പനോ എന്തുമാകാം ,
അവന്റെ പുരാതന ശത്രു രൂപം
പക്ഷെ ഇപ്പോള്‍ അതിന്റെ തിളങ്ങുന്ന കണ്ണില്‍
ഒരു കുളിര്‍ത്ത ചന്ദ്രന്‍
അതില്‍ ഒരു മുയല്‍ , അല്ലെങ്കില്‍ ഒരു മാന്‍ ,
ആംസ്ട്രോങ്ങ് , ആന്ദ്രിന്‍...ആരുമില്ല
അതുകൊണ്ടാവണം
ഇരുളില്‍, ജനല്‍ ചാരിനിന്ന
എന്നെ പൂച്ച വക വച്ചതെയില്ല
അതിന്റെ കണ്ണില്‍ ഞാനില്ലെന്നോ ?
എന്നാല്‍ നോക്കി നോക്കി കൊണ്ടിരിക്കെ
നിലാവില്‍ മിന്നി നില്‍ക്കുന്ന പൂച്ചയുടെ വെളുത്ത ഉടല്‍
ഇപ്പോള്‍
മെല്ലെ ഇള കുന്നു
നഖങ്ങള്‍ പതുക്കെ നീളുന്നു ,
അതെന്റെ കണ്ണിലേക്കു നോക്കി മുരളുന്നു ...
അതിനു പുലിയുടെ ഉടല്‍ വടിവുമാത്രമേ യുള്ളൂ
എന്നിട്ടും ,
വള്ളിപ്പടര്‍പ്പിനടിയില്‍ ഒളിച്ചിരിക്കുന്ന ഇരയെ
നരിയെന്നപോലെ
എന്റെ കണ്ണിലെ വെള്ളെ ലിയെ അതെങ്ങനെ തിരിച്ചറിഞ്ഞു ?

Tuesday, December 8, 2009
ലളിതം ;പക്ഷെ
ഇന്നലെ ഹതാശനായ ഒരു സുഹൃത്ത് ചോദിച്ചു ..എന്താണ് മനുഷ്യന്‍ ഇങ്ങനെ ക്രൂരനാകുന്നതു ? അല്ലെങ്കില്‍ എന്താണ് മനുഷ്യനെ ക്രൂരര്‍ ആക്കുന്നത് .
ഉത്തരം വളരെ ലളിതമാണ് , ഞാന്‍ പറഞ്ഞു ..." പണം ,അധികാരം ,പ്രശസ്തി ഇവക്കുള്ള അടങ്ങാത്ത ആര്‍ത്തി ' സുഹൃത്തിന് അതത്ര വിശ്വാസം പോരാത്ത തു പോലെ..
അതെപ്പോഴും അങ്ങനെ യാണ് ..സ്വന്തം ഉള്ള്ളിലേക്ക് നോക്കേണ്ടി വരുമ്പോള്‍ മനുഷ്യര്‍ക്ക് അത് ചെയ്യാതിരിക്കാന്‍ തോന്നുന്നത് അസ്വഭാവികം അല്ല... കുറ്റബോധമോ നാണമോ കൊണ്ടാവാം അല്ലെങ്കില്‍ ലോകം ഇങ്ങനെ എന്ന ദീര്‍ഘ നിശ്വാസം ഉള്ളില്‍ തടയുന്നത് കൊണ്ടാവാം.
ആരാണ് പണവും പ്രശസ്തിയും അധികാരവും മോശമാണ് എന്ന് പറയുക...' സുഹൃത്ത് മന്ത്രിച്ചു ..സ്വാഭാവികമായി അത് വന്നു ചേരുമെങ്കില്‍.....'
' സ്വാഭാവികമായി ....പുഴയോഴുകുന്നത് പോലെയോ...പ്രകാശം പരക്കുന്നത് പോലെയോ....!
'നല്ല മോഹം ...ആര്‍ത്തിയെ തളക്കാന്‍ കഴിഞ്ഞാല്‍ അതങ്ങനെ സ്വാഭാവിക മായി വരാം ...നീ കാത്തിരിക്കേണ്ടി വരും ....ജീവിതാവസാനം വരെ ......അല്ലെങ്കില്‍ ഒരു പക്ഷെ ,ഇവ മൂന്നും നിന്നെ തേടി വരുന്നത് മരണാന്തര ബഹുമതി ആയിട്ടായിരിക്കും...... "
എന്റെ ചിരി സുഹൃത്തിന് ഉന്മേഷം കൊടുത്തില്ല..
അയാള്‍ സ്വന്തം ഉള്ളിലേക്ക് തലയിടാന്‍ തുടങ്ങി എന്ന് തോന്നി....
അങ്ങനെ ഇരിക്കട്ടെ അയാള്‍....

Friday, December 4, 2009
ഇന്ന്
ഇന്ന്
അതങ്ങനെ പോവുകയാണ്.
കാല്‍ വിരലുകള്‍ക്കിടയിലൂടെ,
ഇന്നലെ ഞാനിറങ്ങിയ അതില്‍ ഇന്നുമിറങ്ങുന്നു
..നാളെയും..
ആരാണ് ഒരിക്കല്‍ ഇറങ്ങിയ ഈ പുഴയില്‍ വീണ്ടും ഇറങ്ങാന്‍ ആവില്ലെന്ന് പറഞ്ഞത്?
.മൊബൈലില്‍ ചിരിച്ചു കൊണ്ട് ചെറുപ്പക്കാരന്‍ തീവണ്ടിക്കടിയിലേക്ക് പോകുന്നു
തീവണ്ടി യോടൊപ്പം മറഞ്ഞു പോകുന്ന ഒച്ച പോലെ:
മന്ദമായി പടര്‍ന്നു
സന്ധ്യയില്‍ .
'നാളെ കാണാം' എന്ന നാളെയും അവനോടൊപ്പം.
ഞാനിറങ്ങുന്നു
ഇന്നലത്തെ പുഴയില്‍
ഇന്നിനോടൊപ്പം
രാവിലെ
ചുടു ചായക്കൊപ്പം അത് തൊണ്ടയില്‍ കുടുങ്ങി..
തുപ്പാനും ഇറക്കാനുമാകാതെ
മൊബൈലില്‍ ചിരിക്കാനും
ചിരിച്ചു കൊണ്ട് പാളത്തില്‍ നടക്കാനും.
ഒരിരമ്പലോടെ
ഒടുങ്ങാനു മാകാതെ..
ഇന്ന് എന്റെ തൊണ്ടയില്‍...

Subscribe to:
Posts (Atom)