Monday, June 29, 2009

മുല്ലപ്പെരിയാര്‍

മുല്ല പെരിയാര്‍ അണക്കെട്ടിനെ പറ്റി കേട്ടു കേട്ടു മനസ്സു വല്ലാതായി കഴിഞ്ഞിട്ട് നാളേറെയായി. അതിന്റെ ഭിത്തിയിലെ വിള്ളലുകള്‍ ,അടര്‍ന്ന കുമ്മായ കഷ്ണങള്‍ , ഉറവപോലെ യുള്ള ചോര്‍ ച്ചകള്‍ ,അണക്കെട്ട് പൊട്ടി പോകുമെന്ന് പേടിച്ചു നില്ക്കുന്ന സ്കൂള്‍ കുട്ടികളടക്കമുള്ള നാട്ടുകാരുടെ പേടി കലര്ന്ന വാക്കുകളും നോട്ടങ്ങളും.

ഇതൊക്കെ എത്ര തവണ നാം ചാനലുകളില്‍ കണ്ടു ? നിരവധി തവണ.
എന്നിട്ടോ ? ഒന്നു മില്ല .
പേടിക്കുന്ന കുട്ടികള്‍ ഇപ്പോഴും പേടിച്ചു കൊണ്ടിരിക്കുന്നു, നാട്ടുകാരും .
കാലടിയില്‍ താമസിക്കുന്ന കാലത്ത്‌, ആറ് വര്ഷം മുന്പ് വല്ലാതെ പെയ്യുന്ന മഴയും കൊടും കാറ്റും വന്ന ഒരു രാത്രിയില്‍ താമസിക്കുന്ന വീടിനപ്പുറവും ഇപ്പുറവും ഉള്ള ആളുകള്‍ ടോര്‍ച്ചും കുടയുമായി റോട്ടില്‍ ഇറങ്ങി നില്‍പ്പായി . ചിലര്‍ അടുത്തുള്ള പെരിയാറിനു മീതെയുള്ള പാലത്തില്‍ സ്ഥാനം പിടിച്ചു . രാത്രി പ്രദേശത്തുള്ള മുഴുവന്‍ നാട്ടുകാരും ഉറങ്ങാതെ റോട്ടിലും പാലത്തിലും വീട്ടു മുറ്റത്തുമായി കഴിച്ചു കൂട്ടി. പിറ്റേന്ന് കോളേജില്‍ ചെന്നപ്പോള്‍ കാണുന്നത് ഇലകളും വെള്ളവും ആകെ ക്കൂടി നനഞ്ഞു കുതിര്‍ന്നു വിലക്ഷ ണമായ കാംപസ്‌ മുറ്റവും ക്ലാസ് മുറികളും .
അപ്പോഴാണ്‌ അറിയുന്നത് തലേ ദിവസം വന്ന വിനാശ കാറ്റിനെയും മഴയെയും വകവെക്കാതെ രാത്രി മുഴുവന്‍ അണക്കെട്ട് പൊട്ടുമോ എന്ന ഭീതിയില്‍ ഉറങ്ങാതെ കുട ചൂടി നിന്ന നാടുകാരെ പറ്റി . ഉണര്‍ന്നു തന്നെ ഇരുന്ന ടൌണിനെ പറ്റി.
ഇപ്പോഴും ഓരോ മഴ പെയ്യുമ്പോഴും ഒരു വലിയ കാറ്റു വീശുമ്പോഴും കാലടിക്കാര്‍ക്കും ആലുവ ക്കാര്‍ക്കും ഉള്ളില്‍ ഭീതി അല തല്ലുന്നുണ്ടാവനം. അവര്‍ ഒരു പക്ഷെ രാത്രികളില്‍ ഉറങ്ങാതെ ഇരിക്കുന്നു മുണ്ടാ വണം.

ചാനലുകളിലെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സത്യമാണെങ്കില്‍ , മുല്ല പെരിയാര്‍ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും പൊട്ടാം എന്ന അവസ്ഥയില്‍ ആണെങ്കില്‍ നമ്മള്‍, മലയാളികള്‍, ഭരണ പ്രതിപക്ഷ -ഭേദമെന്യേ എന്താണ് കാത്തിരിക്കുന്നത്?
കോടതിയാണ്, സ്റ്റേ ആണ് എന്നൊക്കെ പറഞ്ഞാല്‍ അണക്കെട്ട് പൊട്ടാതിരിക്കുമോ? എറണാകുളം ജില്ല കേരളത്തില്‍ നിന്നു ഇല്ലാതാകുന്നത് കാത്തിരിക്കുകയാണോ നമ്മള്‍. ചിലപ്പോള്‍ അങ്ങനെ ആയിരിക്കാം ..മരിച്ചതിനു ശേഷം അപദാനങ്ങള്‍ പറയുക യാണല്ലോ നമ്മുടെ ഒരു രീതി . അതുപോലെ എറണാകുളം ജില്ല വെള്ളത്തില്‍ ഒലിച്ചു പോയിക്കഴിഞ്ഞു നാം ആ പ്രദേശത്തിന്റെയും അവിടെ ജീവിച്ചി രുന്നവരുടെയും അപദാനങ്ങള്‍ വാഴ്തുമായിരിക്കും

കാലടിക്കാര്‍ അന്ന് അനുഭവിച്ച ഭീതി പങ്കു വെച്ചത് കൊണ്ടു എന്റെ മനസ്സില്‍ ഈ ആറ് കൊല്ലമായി ഭീതിയുടെ ഒരു അണക്കെട്ട് പൊട്ടാറായി നില്‍ക്കുന്നു .എന്റെ വാസം അണക്കെട്ടുകള്‍ക്കടുത്തു ഒന്നുമല്ലെങ്കിലും .

Saturday, June 27, 2009

ഒഴുക്കില്‍

പുഴ ഒഴുകിക്കൊണ്ടേ യിരിക്കുന്നു .
ഏത് കുന്നില്‍ നിന്നു മാകട്ടെ, ഏത് താഴ് വരയിലൂടെ യുമാകട്ടെ അതിന്റെ ഒഴുക്ക് ;
അതിന് ഒഴുകാനല്ലാതെ മറ്റൊന്നു മറിയാ ത്തതുകൊണ്ട്
അത്
ഒഴുകി ക്കൊണ്ടേ യിരിക്കുന്നു
അതിലാണ് എന്റെ ചിന്തകള്‍ പെട്ട് പോയത് ;
ആ പുഴയില്‍ .
.എന്റെ ഉടലും ,
എന്റെ വര്‍ത്തമാനവും ,ഭൂതവും ഭാവിയും
അതിന്റെ ചുഴികളില്‍ തന്നെ.
കടലെത്തുവോളം എന്റെ പുഴക്കില്ല
നില്‍പ്പ് , മടക്കവും ..

എനിക്കുമതെ...
എത്ര ലളിതം , ഈ വ്യാഖ്യാനം .Wednesday, June 24, 2009

When love beckons.....

When love beckons to you , follow him,

Though his ways are hard and steep.

And when his wings enfold you yield to him ,

Though the sword hidden among his pinions may wound you.

And when he speaks to you believe in him ,

Though his voice may shatter your dreams as the north wind lays wastes the garden.

For even as crowns you so shall he crucify you.

Even as he is your growth so is he for your pruning.

Even as he ascends to your height and caresses your tenderest branches that quiver in the sun ,

So shall he descend to your roots and shake them in their clinging to the earth.

Like sheaves of corn he gathers you unto himself.

He threshes you to make you naked.

He shifts you to free you from your husks

He grinds you to whiteness .

He kneads you until you are pliant:

And then he assigns you to his scared fire , that you may become scared bread for God"s sacred feast.

From 'The prophet' - Khalil Gibran

Sunday, June 21, 2009

on creativity-osho

Osho
What is is the relation ship between artistic creativity and perfection? Is not creativity in music, painting and poetry an attempt to reach perfection in visible and audible form? Is the artist simply creating a more ego as the so called saints you often talk about?


Yes , ordinarily the artist is the most egoistic person in the world. But then he is not a true artist either. He has used art as a means for his ego trip. Artists are very egoistic, constantly bragging about themselves, and constantly fighting with each other. And everybody thinks that he is the first and the last . But this is not true art.

The true artist disappears utterly. These people are only technicians: I will not call them artists but technicians . I will not call them creators: I will call them composers. Yes, to compose a poem is one thing, to create a poem is quite another . To compose poetry one needs to know language, grammar, rules of grammar- rules of poetics. it is a game with words. And if you know the whole game , you can create poetry. It will not be very poetic, but it will have the appearance of poetry. Technically, it may be perfect, but it will have only the body- he soul will be missing.

The soul happens only when the artist disappears into his art - he is no more separate. When the painter paints with such abandon that he is not there, that he even feels guilty to sign his painting- because he knows he has not done it. Some unknown force has done it through him . He knows that he has been possessed- that has been the experience of all the really great artists down the ages: the feeling of being possessed . The greater the artist , the more clear the feeling is.

And those who are the greatest- a Mozart,a Beethoven, a Kalidas, a Rabindranath- these who are the greatest, they are absolutely certain that they have been nothing but hollow bamboos, and God has been singing through them.They have been flutes, but the song is not theirs. It had flowed through them, but it comes from some unknown source. They have not hinderd - that's all they have done. But they have not created it. The paradox!


The real creator knows that he has not created it. God has worked through him. he has possessed him, his hands, his being, and he has created something through him . He hasbeen intrumental.

This is real art , where the artist disappears- then there is no question of ego. And then art becomes religion. Then the artist is a mystic- not only technically right but existentially authentic.

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

I think the concept God here is not an antropomorphic god but Nature .

Monday, June 15, 2009

'ചില നേരങ്ങളില്‍ ചില മനിതന്മാര്‍ '

സ്നേഹിതന്റെ മകളുടെ വിവാഹമായിരുന്നു . വിവാഹമല്ല , വിവാഹശേഷമുള്ള ഒത്തുചേരലും സ്വീകരണവും പാര്‍ടിയും . വൈകുന്നേരത്തെ മഴ തോര്‍ന്ന നേരം. ആളുകള്‍ വന്നു നിറയുന്നതിനു മുമ്പെ വധൂ വരന്മാരെ കാണാനും സ്നേഹിതനെ കണ്ട് അയാളുടെ ടെന്‍ഷനില്‍ പങ്കു കൊള്ളാനും ഞാന്‍ തീരുമാനിച്ചിരുന്നു, അതെ; എന്റെ സാന്നിധ്യം കൊണ്ടു !
ഞാന്‍ ചിന്തിച്ചതുപോലെ ക്ഷണിക്കപ്പെട്ട എല്ലാവരും ചിന്തിച്ചു എന്ന് ജനകൂട്ടം കണ്ടപ്പോള്‍ മനസ്സിലായി. എല്ലാവരും നേരത്തെ വന്നു ചേര്‍ന്നിരിക്കുന്നു , തിരക്കൊഴിവാക്കാന്‍ ആകണം . അങ്ങനെ നല്ല തിരക്കിലേക്കാണ് പരമ്പരാഗത വേഷത്തില്‍ എന്റെ പ്രവേശനം . വധു വിനെ വരനെ, അമ്മയെ, അച്ഛനെ, സ്നേഹിതനെ ഭാര്യയെ എല്ലാവരെയും കണ്ടു, അഭിനന്ദനവും ആശീര്‍വാദവും നടത്തി.
അടുത്ത പടി ഭക്ഷണമാണ് . സ്നേഹിതന്റെ നിര്‍ദ്ദേശപ്രകാരം ബുഫെ യുടെ ക്യൂവില്‍ നിന്നു . സ്നേഹിതന്‍ ഒഴുകിയെത്തുന്ന മറ്റു അതിഥി കളെ സ്വീകരിക്കാന്‍ ധൃതിയില്‍ മടങ്ങി . ഞാന്‍ ഒരു പ്ലയിറ്റ്‌ കൈക്കലാക്കി .ഭക്ഷണ സാധനങ്ങള്‍ ഓരോന്നായി നോക്കി . പച്ചക്കറി ഐറ്റം മതിയായിരുന്നു എനിക്ക് .അതിനാല്‍ ഒരപ്പം , കുറച്ചു വെജിറ്റബിള്‍ കറി- മഞ്ഞ നിറം കലര്‍ന്നത് - കട് ലറ്റ്‌ ബ്രൌണ്‍ നിറത്തിലുള്ള മറ്റൊരു കറി , വെളുത്ത പായസം ,ഇത്യാദി തളികയില്‍ വച്ച് നിറഞ്ഞു കവിഞ്ഞ ആളുകള്‍ക്കിടയില്‍ ഇരിപ്പിടം അന്വേഷിച്ചു നടപ്പായി .
സ്വന്തം കൂട്ടുകാരുമായി , ഗ്രൂപുകളായി വന്നവര്‍ക്കിടയില്‍ , അപരിചിതര്‍ക്കിടയില്‍ ഉള്ള ഒറ്റ കസേരകളില്‍ ഇരിക്കാന്‍ മടിച്ചിരിക്കുന്ന എന്നെ പോലുള്ള ഒറ്റയാള്‍ സംഘത്തെ ഇരുതാനായി ഒരാള്‍ അഞ്ചാറു കസേരകള്‍ നിരത്തി . സദസ്സിന്റെ ഏതാണ്ട് മധ്യത്തില്‍ . രണ്ടു സ്ത്രീകള്‍ എന്നെ നോക്കി മന്ദഹസിച്ചു കൊണ്ടും , നമ്മള്‍ കൂട്ടുകാരാണ് എന്ന ഒരു മുഖഭാവം കാണിച്ചു കൊണ്ടും , പുതുതായി കൊണ്ടിട്ട കസേരയില്‍ പതുക്കെ ഉപവിഷ്ഠരായി. ഞാനും കയ്യില്‍ അപ്പം , മഞ്ഞ ,ബ്രൌണ്‍ തുടങ്ങിയ വര്‍ണങ്ങളിലുള്ള ഭക്ഷണ സാധനങ്ങളടങ്ങിയ തളിക യുമായി അവരോടൊപ്പം ഇരുന്നതും പിന്നില്‍ നിന്ന് കസേര മാജിക്കിലെന്ന പോലെ അപ്രത്യക്ഷമായതും തളിക, ഭക്ഷണം മഞ്ഞക്കളര്‍ കറി ഇത്യാദി താഴെ എന്നോടൊപ്പം ഇരിപ്പായതും ഒപ്പം കഴിഞ്ഞു . പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പാരമ്പര്യവസ്ത്രം അനുവദിച്ചില്ല . ഇരിപ്പിടം തള്ളി മാറ്റിയ ദേഹം തന്നെ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു ! എന്തൊരു ഉദാരത !!!! സാരിയില്‍ മാത്രമല്ല താഴെയും കറി മഞ്ഞച്ചു ചിരിച്ചു കിടന്നു, കൊഴുത്തും ഉരുണ്ടും . അപ്പം പരിക്കേല്‍ക്കാതെ തളികയില്‍ മലര്‍ന്നു കിടപ്പുണ്ട്. ഉച്ചസ്ഥായിയില്‍ നാദ സ്വര കച്ചേരി എല്ലാ ശബ്ദങ്ങള്‍ക്കും മീതെ നില്‍ക്കുന്നത് കൊണ്ട് എന്റെ സ്നെഹിതനൊ ഭാര്യയോ, വധുവോ വരനോ ഒന്നും 'ഇരിപ്പിടം മാറ്റിയുടെ' മ്യുസിക്കല്‍ ചെയര്‍ സ്റ്റയില്‍ ലീല കണ്ടില്ല ,കേട്ടുമില്ല .
ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ആരും എന്റെ ദയനീയ സ്ഥിതി കണ്ട് ചിരിക്കുകയോ, കണ്ടതായി നടിച്ചു എന്നെ ഇളിഭ്യ യാക്കുകയോ ചെയ്തില്ല.അതേതായാലും നന്നായി . ഒരു വിശദീകരണവും കൊടുക്കേണ്ടി വന്നില്ലല്ലോ. അപ്പോഴും കയ്യിലിരുന്നു അപ്പം കണ്ണ് മിഴിച്ചു. ഒരപ്പ കഷ്ണം തിന്നു എന്ന് നടിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചു . എനിക്ക് ഇപ്പോള്‍ നടന്ന ഈ സംഭവത്തില്‍ നിന്ന് മാനസികമായി ഒരു മോചനം ലഭിക്കാന്‍ ഒന്നുകില്‍ ആരെങ്കിലും ആ കിടക്കുന്ന മഞ്ഞ കറിയില്‍ വഴുതി വീഴണം . അല്ലെങ്കില്‍ ആശുപത്രിയില്‍ ആസ്തമ കൊണ്ട് കഷ്ടപ്പെടുന്ന എന്റെ പങ്കാളിയോട്‌ ,ധൃതിയില്‍ ആസ്പത്രിയിലേക്ക് മടങ്ങി ഈ കഥ വിസ്തരിക്കണം. ഭാഗ്യം ! എന്റെ ചിന്ത ഫലിച്ചു . ഒരു സ്തീയും പുരുഷനും ആ മഞ്ഞ കറിയിലും തവിട്ടു കറിയിലും ചവിട്ടി മറിഞ്ഞു വീണു -വീണില്ല എന്നായി. പലരും ചേര്‍ന്ന് പിടിച്ച് രക്ഷിച്ചു ,മരത്തില്‍ തടഞ്ഞു നില്ക്കുന്ന മുക്കാല്‍ ഭാഗം മറിഞ്ഞ ബസ്സ് പോലെ യായിരുന്നു അവരുടെ നില്‍പ്പ് ! സ്തീയുടെ പട്ടു സാരിയില്‍ മഞ്ഞ കളര്‍‌ പടര്‍ന്നു. ! ശുഭം !
ഇത് കണ്ടപ്പോള്‍ എനിക്ക് ഒന്ന് ബോധ്യമായി . ഒരു മോഹന്‍ ലാല്‍ സിനിമയില്‍ മദ്യപിച്ചു ദൂര ദര്‍ശനിലേക്ക് ഫോണ്‍ ചെയ്യുന്ന കഥാപാത്രം പറഞ്ഞത് എത്ര വാസ്തവം." ഒരുത്തന്റെ തന്തക്കു വിളിച്ചപ്പോള്‍ എന്തൊരാശ്വാസം "!!!

Sunday, June 14, 2009

ഓഷോ സംഭാഷണം

ഖലില്‍ ജിബ്രാനെ വായിക്കുന്നതുപോലെ സന്തോഷിപ്പിക്കും ഓഷോയുടെ രചനകളും . എല്ലാ നല്ല പുസ്തകങ്ങളെയും പോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചു അഡിക്റ്റ് ആക്കും എന്നുള്ളതാണ് അതിന്റെ ഒരു ഗുണവും ദോഷവും .വര്‍ഷങ്ങള്‍ ക്ക് ശേഷം വീണ്ടും ഓഷോ വായനയില്‍...തര്‍ജമ ചെയ്തു അതിന്റെ ഭംഗി കളയാന്‍ മനസ്സു സമ്മതിക്കുന്നില്ല .അതിനാല്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഓഷോ ഡയലോഗില്‍ നിന്നു ഇംഗ്ലീഷില്‍ .
Osho ,what is ego ?

It is a false entity . it is not .There are two great falsities in the world. one is ego and another is death . These two things exist not. And they are not separate , they are joined together. They are aspects of the same coin : two aspects of the same untruth .

if you have ego , then you will be afraid of death , then death is bound to come -because you are clinging to a falsity .How long can you cling to it? sooner or later you will have to see that it is false . You can go on avoiding, you can go on delaying and postponing, but not for ever.

Death is the death of the ego. And ego is not in the first place . So person who becomes free of ego also becomes free of death . Then there is nobody to die!

It is like : a great wave in the ocean believes that "I am , and I am separate from the ocean" This is ego. Soon the great wave will disappear in the ocean . Then it will feel death . And even while it is there , high in the sky , dancing the dance , whispering with winds, having a dialogue with the sun ,still the fear will be there, that sooner or later it is going to die. Because other waves are dying! And just a moment before they were alive.

You are living amongst people who are dying, continuously somebody or other dies. The bell toll for thee , Don't send anybody to ask for whom the bell tolls-it tolls for thee. Whenever somebody dies , it brigs home the truth that you are going to die. But why did somebody die?Why in the first place? Because the wave believed itself to be separate from the ocean . If the wave knew that "I am not separate from the ocean " where is death? That wave becomes a Sufi. That waves becomes a Buddha. The wave who knows that "I am not separate from the ocean . I am the ocean . So hum- i am that"; then there is no death.

Ego is a false entity .It is needed - just as your name is needed.Your name is a false entity. Every body is born without any name . But we have to give a certain name, otherwise it will be impossible in the world-how to call him? How to address him? How to send a letter to him? how to give money or borrow money from him? How to drag him to court? It will be so impossible if everybody is nameless. It will be sheer chaos! This world cannot exist: it will be a totally different kind of world.

And it will be very difficult to remember who your wife is and who your son is and who your husband is. All will be chaos. Names are needed, labels are needed. but they are false. They are utilitarian , but they are not true. When you give the name to the child, you are giving a name to the nameless.

And exactly like that is the ego.The name is for others to use and the ego is for yourself to use. You will have to say "I" .You will have to say "I am thirsty" The reality is only that there is thirst. But if you go and suddenly declare in the market place , "there is thirst!" then it will be very difficult -who is thirsty? Where it is? You have to say "I am thirsty." That "I am thirsty is just utilitarian . In reality all that is thirst, huger, love. These things are true, but the "I " is just needed to manage your life.

If you under stand this, there is no problem. You can use it and you can know that you are not separate from existence. I also use the word I- Buddha uses it , Krishna uses it, Christ uses it . It cannot be dropped . There is no need to drop it! You just have to see the point that the word is utilitarian _useful in day-to-day life, but has no existential status .

Don't be befooled by the word. Don't start believing that the word is the reality . But it happens. I have heard Charles de Gaulle was a very egoistic person, as politicians are bound to be. A story is told about him :

One winter night upon retiring, his wife shivered and said " My God, it's cold." Yielding slightly de Gaulle replied , " In bed , Madam, you may call me Charles".

From 'Talks from Sufi stories' by Osho

Monday, June 8, 2009

കുറുക്കന്മാര്‍

1

ഒരു കരിദിനം കൂടി കടന്നു പോയി...ചാനലുകളില്‍ പൊരിഞ്ഞ ചര്‍ച്ച..ഗവര്‍ണര്‍ ,പിണറായി , സി ബി ഐ , നിയമം , ഭരണ ഘടന , ഡമോക്രസി ..ഇങ്ങനെ യുള്ള വാക്കുകളും പേരുകളും കൊണ്ടു ചാനലുകളിലിരുന്നു പണ്ഡിതര്‍ വാക്ക്‌ പയറ്റുകള്‍ നടത്തുന്ന തു കേട്ടു കേട്ടു ഒരഭിപ്രായം പറയാന്‍ മാത്രം പാണ്ഡിത്യംഎനിക്കുമായി .. ചാനലുകള്‍ ചോദിക്കാത്ത തുകൊണ്ട് ഇവിടെ എഴുതുന്നു. ഒരു ചോദ്യ രൂപത്തില്‍ ... കഴിഞ്ഞ കേന്ദ്ര ഗവ : ഭരണത്തില്‍ എന്ന പോലെ ഈ യു പി എ ഭരണത്തിന് ലെഫ്റ്റ് പിന്തുണ ഉണ്ടായിരുന്നെങ്കില്‍ , ഭരിക്കാന്‍ ലെഫ്റ്റ് ന്റെ സഹായം ആവശ്യമായിരുന്നെങ്കില്‍ ഇതിങ്ങനെ ഇവിടെ ജ്വലിക്കുമായിരുന്നോ ഈ സമയം ? ഉണ്ടാവാന്‍ ഒരു സാധ്യതയും കാണുന്നില്ല ..അവസരങ്ങള്‍ ഉപയോഗിക്കാത്തവര്‍ രാഷ്ട്രീയക്കാര്‍ ആകുമോ .'രാഷ്ട്രീയം പണി' രണ്ടാടുകളെ തമ്മിലടിപ്പിച്ചു ഇടയ്ക്ക് നിന്നു ചോരകുടിക്കുന്ന കുറുക്കന് ചേര്‍ന്ന തൊഴില്‍ തന്നെ....ഈ കാല ഘട്ടത്തില്‍ എങ്കിലും .
2
പൂജ പ്പുര പരീക്ഷാഭവനില്‍ ഉള്ള പോസ്റ്റ് ഓഫീസില്‍ ഇന്നു 2: 25 നു ഒരു മണി ഓര്‍ഡര്‍ അയക്കാനായി ചെന്നു . അവിടെ രണ്ടാളുകള്‍ കൌണ്ടറില്‍ ഇരിക്കുന്നു , പണി എടുത്തു കൊണ്ടു തന്നെ. ആദ്യത്തെ ആളിന് മുന്നില്‍ മണി ഓര്‍ഡര്‍ ഫോം വച്ചു കൊണ്ടു പണം എടുക്കാനായി ബാഗ്‌ തുറക്കാന്‍ തുനിയുംപോഴേക്കും അയാള്‍ തലകൊണ്ട് അയാളുടെ അടുത്ത് തന്നെ ഇരിക്കുന്ന ആളെ കാണിച്ചു . ഞാന്‍ ഫോം എടുത്തു രണ്ടാമന്റെ മുന്നിലേക്ക് വച്ചു .
അയാള്‍ രണ്ടു മിനിട്ടു കുനിഞ്ഞിരുന്നു തന്റെ ജോലി തുടര്‍ന്ന് പിന്നെ തല പൊക്കി സഗൌരവം പറഞ്ഞു ' ഇന്നിനി പണ മെടുക്കില്ല."
"അതെയോ , മൂന്നു മണി വരെ അല്ലെ പണ മെടുക്കുക ? ഞാന്‍ എന്റെ സംശയം തീര്‍ക്കാനായി ചോദിച്ചു
." എന്താ , മൂന്നു മണി വരെ ആണെങ്കില്‍ എടുക്കില്ലാ ന്നു പറയുമോ..? എന്നയാള്‍ കുരക്കുന്ന വിധം കയര്‍ത്തു .
പോസ്റ്റ് ഓഫീസില്‍ മണി ഓര്‍ഡര്‍ ചെയ്യാന്‍ ചെന്ന ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന് എനിക്ക് ബോധ്യമായി .
അയാളോട് മാപ്പു ചോദിക്കുന്ന വിധം ഞാന്‍ ചോദിച്ചു "എത മണി വരെ യാണ് പണം എടുക്കുക ? കുരച്ച ആള്‍ മിണ്ടിയില്ല
ഒന്നാമന്‍ സ സ സ ഗൌരവം പറഞ്ഞു 'രണ്ടു മണിക്ക് ശേഷം പണ മിടപാടുകളെ ഇല്ല ' ..
കുറ്റം എന്റേത് തന്നെ ..പോസ്റ്റ് ഓഫീസ് പണ മിടപാട് സമയം എന്തെന്ന് എനിക്ക് അറിയാതെ പോയല്ല്ലോ ..പക്ഷെ , അയാള്‍ /അവര്‍ .ഒരു സേവനം ആവശ്യപ്പെട്ടു വന്ന ഒരാള്‍ എന്ന നിലക്ക് എന്നോട് മര്യാദയോടെ യോ മാന്യതയോടെയോ അല്ല പെരുമാറിയത് .
പിന്നീടാണ് അതിന്റെ രഹസ്യം എനിക്ക് മനസ്സിലായത് , രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ അടച്ചു പൂട്ടിക്കാന്‍ കരാറെടുത്ത ആളുകളെയാണ് അവിടെ ചെല്ലുന്നവരെ സേവിക്കാന്‍ നിയമിച്ചിരിക്കുന്നത് എന്ന്.

Monday, June 1, 2009

പ്രിയപ്പെട്ട നമ്മുടെ മാധവിക്കുട്ടി

മലയാള ഭാഷ ഉള്ളകാലത്തോളം ജീവിക്കുമെന്ന് ഉറപ്പുള്ള മാധവിക്കുട്ടി യുടെ മരണ വാര്‍ത്ത ഉണ്ടാക്കിയ മ:നക്ലേശ ത്തിലാണ് അവരെ ഇഷ്ടപ്പെടുന്ന എല്ലാ മലയാളികളെയും പോലെ ഞാനും. അവര്‍ തിരു വനന്ത പുരത്തെ സ്ഥാണു വിലാസം ബംഗ്ലാവില്‍ താമസിക്കുന്ന കാലത്തു മൂന്നോ നാലോ തവണ അവരെ കണ്ടിട്ടുണ്ട് . ഇപ്പോള്‍ അതോര്‍മ്മ വരുന്നു .. ഓരോ കൂടിക്കാഴ്ചയും ആഹ്ലാദകരമായ ഒരനുഭവമായിരുന്നു . ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യങ്ങളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കൊണ്ടു വിസ്മയിപ്പിച്ചിരുന്നു അവര്‍ . വെറും സംഭാഷണങ്ങളില്‍ പോലും സ്വപ്നതുല്യമായ ഭംഗി നിലനിര്‍ത്തികൊണ്ട് അവര്‍ പറയുന്നതു കേട്ടിരിക്കാന്‍ എന്തായിരുന്നു ഒരു സന്തോഷം . അന്ന് ബാലാമണി യമ്മയും അവരുടെ ഭര്‍ത്താവായ മാധവദാസിനെയും പരിചയപ്പെടു ത്തുന്നതിലും ഉണ്ടായിരുന്നു ആ വേറിട്ട ഭംഗി . 'അമ്മ അറിയോ , നല്ല കവിത എഴുതുന്ന കുട്ടിയാണ് , നമ്മുടെ നാട്ടുകാരിയാണ് .....നമ്മുടെ നാടു എന്നൊക്കെ പറഞ്ഞാല്‍ എന്ത് രസമാണ് അല്ലെ ..വടക്ക്..കുട്ടിടെ ഭാഷ കേട്ട ലറിയാം..ല്ലേ.. നല്ല രസള്ള ഭാഷയല്ലേ..അങ്ങോട്ട്... "...
പിന്നെ ഒരിക്കല്‍ ഒരു സമ്മേളനത്തിന് ക്ഷണിക്കാന്‍ ചെന്ന ആ നേരം സംഭാഷണ ത്തിനിടക്ക് പറഞ്ഞു , തീരെ വിചാരിക്കാതിരിക്കെ......" കുട്ടി എപ്പോഴും പഞ്ചാബി ഡ്രസ്സ്‌ മാത്രേ ഇടൂ അല്ലെ ...ഞാന്‍ കാണുമ്പോഴൊക്കെ ഈ കുട്ടി അതാ ഇട്ടിരുന്നത് ..നല്ല സൌകര്യാ ല്ലേ.. എന്താ പ്പോ ഇന്ത്യന്‍ വേഷല്ലേ....ല്ലേ.."
പിന്നേയും പിന്നെയും കാണണമെന്നും ഇങ്ങനെ തീരെ അര്‍ത്ഥമില്ലാത്ത തെന്നു തോന്നിപ്പിക്കുന്ന ഭംഗിയുള്ള വാക്കുകള്‍ കേള്‍ക്കണമെന്നും തോന്നിയിരുന്നു ...പല കാരണങ്ങള്‍ കൊണ്ടു നടന്നില്ല.. എങ്കിലും അവര്‍ മതം മാറി കമല സുരയ്യ യായി എന്ന വിവരം ബറോഡയില്‍ വച്ചു കേട്ടപ്പോള്‍ അവരോട് തോന്നിയ ആദരവും സ്നേഹവും എത്രയായിരുന്നു എന്ന് പറയാന്‍ കഴിയില്ല ..ആ സ്വാതന്ത്ര്യ ദാഹി ക്ക് ഒരു ആശം സ എഴുതി അയച്ചു ആ ധീരതയെ വാഴ്ത്തുക മാത്രം ചെയ്തു...
ഇപ്പോള്‍ ഏറ്റവും സ്നേഹത്തോടെ അവരെ ഓര്‍മ്മിക്കുന്നു .....എല്ല്ലാ മലയാളികള്‍ക്കു മൊപ്പം അവരുടെ ദേഹവിയോഗത്തില്‍ ദു:ഖിക്കുന്നു .