Monday, June 1, 2009

പ്രിയപ്പെട്ട നമ്മുടെ മാധവിക്കുട്ടി

മലയാള ഭാഷ ഉള്ളകാലത്തോളം ജീവിക്കുമെന്ന് ഉറപ്പുള്ള മാധവിക്കുട്ടി യുടെ മരണ വാര്‍ത്ത ഉണ്ടാക്കിയ മ:നക്ലേശ ത്തിലാണ് അവരെ ഇഷ്ടപ്പെടുന്ന എല്ലാ മലയാളികളെയും പോലെ ഞാനും. അവര്‍ തിരു വനന്ത പുരത്തെ സ്ഥാണു വിലാസം ബംഗ്ലാവില്‍ താമസിക്കുന്ന കാലത്തു മൂന്നോ നാലോ തവണ അവരെ കണ്ടിട്ടുണ്ട് . ഇപ്പോള്‍ അതോര്‍മ്മ വരുന്നു .. ഓരോ കൂടിക്കാഴ്ചയും ആഹ്ലാദകരമായ ഒരനുഭവമായിരുന്നു . ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യങ്ങളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കൊണ്ടു വിസ്മയിപ്പിച്ചിരുന്നു അവര്‍ . വെറും സംഭാഷണങ്ങളില്‍ പോലും സ്വപ്നതുല്യമായ ഭംഗി നിലനിര്‍ത്തികൊണ്ട് അവര്‍ പറയുന്നതു കേട്ടിരിക്കാന്‍ എന്തായിരുന്നു ഒരു സന്തോഷം . അന്ന് ബാലാമണി യമ്മയും അവരുടെ ഭര്‍ത്താവായ മാധവദാസിനെയും പരിചയപ്പെടു ത്തുന്നതിലും ഉണ്ടായിരുന്നു ആ വേറിട്ട ഭംഗി . 'അമ്മ അറിയോ , നല്ല കവിത എഴുതുന്ന കുട്ടിയാണ് , നമ്മുടെ നാട്ടുകാരിയാണ് .....നമ്മുടെ നാടു എന്നൊക്കെ പറഞ്ഞാല്‍ എന്ത് രസമാണ് അല്ലെ ..വടക്ക്..കുട്ടിടെ ഭാഷ കേട്ട ലറിയാം..ല്ലേ.. നല്ല രസള്ള ഭാഷയല്ലേ..അങ്ങോട്ട്... "...
പിന്നെ ഒരിക്കല്‍ ഒരു സമ്മേളനത്തിന് ക്ഷണിക്കാന്‍ ചെന്ന ആ നേരം സംഭാഷണ ത്തിനിടക്ക് പറഞ്ഞു , തീരെ വിചാരിക്കാതിരിക്കെ......" കുട്ടി എപ്പോഴും പഞ്ചാബി ഡ്രസ്സ്‌ മാത്രേ ഇടൂ അല്ലെ ...ഞാന്‍ കാണുമ്പോഴൊക്കെ ഈ കുട്ടി അതാ ഇട്ടിരുന്നത് ..നല്ല സൌകര്യാ ല്ലേ.. എന്താ പ്പോ ഇന്ത്യന്‍ വേഷല്ലേ....ല്ലേ.."
പിന്നേയും പിന്നെയും കാണണമെന്നും ഇങ്ങനെ തീരെ അര്‍ത്ഥമില്ലാത്ത തെന്നു തോന്നിപ്പിക്കുന്ന ഭംഗിയുള്ള വാക്കുകള്‍ കേള്‍ക്കണമെന്നും തോന്നിയിരുന്നു ...പല കാരണങ്ങള്‍ കൊണ്ടു നടന്നില്ല.. എങ്കിലും അവര്‍ മതം മാറി കമല സുരയ്യ യായി എന്ന വിവരം ബറോഡയില്‍ വച്ചു കേട്ടപ്പോള്‍ അവരോട് തോന്നിയ ആദരവും സ്നേഹവും എത്രയായിരുന്നു എന്ന് പറയാന്‍ കഴിയില്ല ..ആ സ്വാതന്ത്ര്യ ദാഹി ക്ക് ഒരു ആശം സ എഴുതി അയച്ചു ആ ധീരതയെ വാഴ്ത്തുക മാത്രം ചെയ്തു...
ഇപ്പോള്‍ ഏറ്റവും സ്നേഹത്തോടെ അവരെ ഓര്‍മ്മിക്കുന്നു .....എല്ല്ലാ മലയാളികള്‍ക്കു മൊപ്പം അവരുടെ ദേഹവിയോഗത്തില്‍ ദു:ഖിക്കുന്നു .

No comments: