Saturday, May 23, 2015

ഗീത ഹിരണ്യൻ - ഓർമ്മ


                             ഗീത ഹിരണ്യൻ - ഓർമ്മ




     പഴയ പഴയ  പുസ്തകങ്ങൾ, കടലാസുകൾ ഇവയൊക്കെ  അടുക്കി ഒതുക്കി വയ്ക്കാനുള്ള ശ്രമമായിരുന്നു  കുറച്ചു ദിവസമായി. അതിനിടക്ക് കാലത്തെ, ഓർമ്മകളെ എല്ലാം പിന്നോട്ട് നടത്തിക്കുന്ന പാതകൾ പഴയ  കത്തായോ കഥയായോ ഒക്കെ  തെളിഞ്ഞു നിവരും. അങ്ങനെ ഒരു ഓർമ്മയിലേക്ക് നടത്തി ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത പ്രിയപ്പെട്ട കഥാകൃത്ത്‌ ഗീതാ ഹിരണ്യൻ, എന്നെ.

     ഗീത തൃശ്ശൂരും ഞാൻ തിരുവനന്തപുരത്തുമാണ് താമസം.  നേരിട്ട് കണ്ടിട്ടുള്ളത് അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം. എൻറെ അന്തർമുഖ സ്വഭാവ മാണ് അതിനു  കാരണം. എന്നാൽ അക്കാലത്തൊരിക്കൽ  വായിച്ച ഗീതയുടെ കഥയെ പ്പറ്റി ഞാൻ ഗീതയ്ക്കു അയച്ച കത്തിനുള്ള അവരുടെ ഈ മറുപടി  ഇപ്പോൾ  വായിക്കുമ്പോൾ  ചില നല്ല കലാ സൃഷ്ടികൾ നമ്മെ  കൂടുകൾ പൊളിച്ചു പുറത്തേക്കു വരാൻ  നിർബന്ധിക്കും എന്ന് പറയുന്നതുപോലെ .

 ഇതെഴുതുമ്പോൾ മറ്റൊരു കാര്യം ഓർമ്മ വരുന്നു.സുകുമാർ അഴീക്കോട് അഭിമുഖത്തിൽ പറഞ്ഞതാണോ, പ്രസംഗിച്ചതാണോ അല്ലെങ്കിൽ എഴുതിയതാണോ എന്ന് തീർച്ചയില്ല . കുട്ടിക്കൃഷ്ണ മാരാർ 'ഭാരത പര്യടനം' എഴുതി, അത് പ്രസിദ്ധീകരിക്കപ്പെട്ട കാലം. വിശിഷ്ട ഗ്രന്ഥമായ ഭാരത പര്യടനം വായിച്ചു വിസ്മയാദരവിൽ  അഴീക്കോട്‌ മാരാർക്ക് ഒരു കത്തെഴുതി . പോസ്റ്റ്‌  കാർഡിൽ.  പോസ്റ്റ്‌ ചെയ്യാൻ വിട്ടുപോയ ആ കത്ത് പിന്നീട് പത്തു കൊല്ലത്തിനു ശേഷം ഭാരത പര്യടനത്തിന്റെ പേജുകളിലൊന്നിൽ വിശ്രമിക്കുന്നത് സുകുമാർ അഴീക്കോട് കണ്ടെത്തി. 'ഭാരത പര്യടനം' എന്ന പുസ്തകത്തെ പ്പറ്റി പണ്ഡിതന്മാർ നിശ്ശബ്ദ രായിരുന്നു അത് പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത്. അതിൽ മാരാർ ദു:ഖത്തിലും ആയിരുന്നു.  പത്തു വര്ഷത്തിനു ശേഷം, എഴുതിയിട്ടും അയക്കാതെ പോയ, ആ കത്തിനെ ക്കുറിച്ച് അഴീക്കോട് മാരാരോട് പറഞ്ഞപ്പോൾ ' ആ കത്ത് അന്നെനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ അതു  പോലെ രണ്ടു പുസ്തങ്ങൾ കൂടി എഴുതുമായിരുന്നു' എന്നാണ് അദ്ദേഹം വിഷാദത്തോടെ പറഞ്ഞത്.

      ഇങ്ങനെ സുകുമാർ  അഴീക്കോടിനേയും കുട്ടിക്കൃഷ്ണ മാരാരേയും ഭാരത പര്യടനത്തെയും മറ്റും മറ്റും മനസ്സിലേക്ക്  കയറിവരാൻ ഇടയാക്കി ഗീതയുടെ കത്ത്.  ഗീതയെക്കുറിച്ചുള്ള സ്നേഹസ്മരണ എന്നിൽ ശേഷിപ്പിക്കുന്ന ആ   കത്ത് ഇതാ  ഇങ്ങനെയാണ്.......

.



No comments: