അധികം താമസിയാതെ തൂര്‍ന്നു പോകാന്‍ ഇടയുള്ള ഒരു ചെറിയ പുഴയുടെ കരയിലാണ് എന്റെ വാസം .എന്നും പുലരുമ്പോള്‍ ഉണര്ന്നെഴുന്നെല്ലുന്ന ഉടന്‍ ഭയാശങ്കയോടെ പുഴ അവിടെ തന്നെ ഉണ്ടോ എന്നു നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല .നിരന്തരം വന്നു പോകുന്നലോറികളും പെട്ടിഓട്ടോ കളും കയറ്റി കൊണ്ട് പോകുന്ന മണല്‍ ഈ ചെറു പുഴയുടെകാലന്മാരാണ് എന്ന അറിവ് തന്നെ .
തീരത്ത് തന്നെ വസിക്കുന്ന അനേകരില്‍ ഒരാളായ ഞാന്‍ രാത്രിശബ്ദങ്ങളില്‍ പുഴയിളകുന്നതും മണല്‍ കരയിലെക്കെടുക്കപ്പെടുന്നതും കാണുന്നുണ്ട് .ജീവനും സ്വത്തിനും പൊതു മുതലിനും കാവല്‍ ആകേണ്ട പോലീസ് കാര്‍ കൃത്യ നിഷ്ഠയോടെ അത് കണ്ടില്ലെന്നു നടിക്കുന്നുണ്ടാവണം.
എങ്കിലും ഒന്നു പറയാതെ വയ്യ പരിസ്ഥിതിയെ പറ്റി യും നിയമ ലംഘിക്കപ്പെടുന്നു എന്നും ബോധമുള്ള ഒരു സബ് -ഇന്‍സ്പെക്ടര്‍ അഞ്ചാറു മാസം ഈ പ്രദേശത്തിനു കാവല്‍ കിടന്നു .ഇടയ്ക്കിടെ രാത്രിയും പകലും വന്നു പരിസരം നിരീക്ഷിച്ചു മണല്‍ സംഘങ്ങളെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തു . ആ ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയി അഥവാ അയാള്‍ മാറ്റപ്പെട്ടു എന്നു തോന്നുന്നു . നിജ സ്ഥിതി മണല്‍ നേതാവിനും അനുചരന്മാര്‍ക്കും മാത്രം അറിയാം .അതാരായാലും .
കാരണം പുഴ വീണ്ടും ഒരിടവേളക്ക് ശേഷം രാത്രിയില്‍ കുത്തി കീറപ്പെടുന്നതും മുഴുനീളം കരയുന്നതും ഇപ്പോള്‍ എനിക്ക് കേള്‍ക്കാം .പുഴയുടെ വിഹ്വലതകള്‍ എനിക്ക് കാണാം . പഴയ പോലീസ് കാരന് പകരം പോലീസ് കാര്‍ വരുന്നതും കാണാം . പുഴ ഇളകാതെയും മണല്‍ ലോറികളില്‍ അപ്രത്യക്ഷ മായതിന്റെയും ശേഷം ആണെന്ന് മാത്രം . എനിക്ക് അതിനെ രക്ഷിക്കാന്‍ ആവുമെന്ന് ബോധ്യമില്ല. അതിനാല്‍ പുഴയുടെ മൌന സങ്കടങ്ങള്‍ പങ്കിട്ടു ഞാന്‍ മൌനമായി ഇരിക്കുന്നു .
Tuesday, April 27, 2010
Sunday, April 25, 2010
അടച്ച വാതിലിനു മുന്‍പില്‍
'വാതില്‍ അടഞ്ഞിരിക്കുന്നു അര്‍ദ്ധ രാത്രിയും വന്നു ചേര്‍ന്നിരിക്കുന്നു '
ആത്മഹത്യ ചെയ്യാനുറചിരിക്കുന്ന ഓരോ മനസ്സും ഇങ്ങനെ മുന്‍കൂട്ടി വാതില്‍ അടച്ചു അര്‍ദ്ധരാത്രിയാക്കി യായിരിക്കും ഇരിക്കുന്നത് . അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ പുലര്‍ച്ച യുണ്ട് എന്നറിയാതെ അര്‍ദ്ധരാത്രിയെ തന്നെ വീണ്ടും വീണ്ടും ധ്യാനിച്ച് .
എല്ലാ ആത്മഹത്യയും അത് പോലെ ആണെന്ന് പറയാന്‍ കഴിയില്ല, എങ്കിലും . കാനു സന്യാല്‍ ആത്മഹത്യ ചെയ്തതുപോലെ യാണോ ശ്രീനാഥും സന്തോഷ് ജോഗിയും ചെയ്ത സ്വയം ഹത്യകള്‍ .
തീര്‍ത്തും ഉത്തരവാദി ത്വത്തില്‍ നിന്നുള്ള ഒളിച്ചോടല്‍ ആയി കാണാന്‍ തോന്നുന്നവിധം സുതാര്യം ആണ് ആ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്ത മരണ വഴി എന്നു തോന്നുന്നു എനിക്ക് .( അല്ലെങ്കില്‍ നാം നമ്മുടെ സഹ ജീവികളെ നമ്മുടെ തന്നെ സ്വാര്‍ത്ഥത കൊണ്ട് ആത്മ ഹത്യയിലെക്കു തള്ളിവിടുകയാണോ )
ഓരോ ജീവിതവും സങ്കീര്‍ണമാണ് .ഓരോ ജീവിതവും അനന്യമാണ് , ഓരോ ജീവിതവും അയാളെ /അവളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ കുരുക്കുകളില്‍ നിന്നു കുരുക്കുകളിലെക്കുള്ള നടന്നു ഓടിയും ഉള്ള കയറ്റമാണ് .ശരി തന്നെ .പ്രണയിയുടെ മനസ്സ് പോകുന്ന വിധം പ്രണയികള്‍ക്ക് മാത്രം അറിയാം എന്നു പറഞ്ഞത് പോലെ മരണത്തെ പ്രണയിച്ചു ചാവാന്‍ ഒരുങ്ങുന്നവരുടെ മനസ്സും മറ്റൊരാള്‍ക്കും പിടി കിട്ടില്ല . പക്ഷെ ജീവിതം ഇങ്ങനെ ഓടി ഓടി തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ കൂടെ ഓടുന്ന ,ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരെ വിട്ടു വഴിയില്‍ മിണ്ടാതെ ഒറ്റക്ക് ഇറങ്ങാന്‍ തോന്നുന്ന ആ തോന്നലിനെ ആണ് നമുക്ക് സ്വാര്‍ഥത എന്നു വിളിക്കാന്‍ തോന്നുന്നത് . ഓടിക്കുഴയുന്നത് മനസ്സിലാകും .പക്ഷെ എന്തിനു ഇങ്ങനെ ത്വര പിടിചോടണം എന്നു ഒരു നിമിഷം ചിന്ത വന്നിരുന്നെങ്കില്‍ .അവരവരുടെ കൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഭാര്യയേയും കുട്ടികളെയും ഒരു നിമിഷം ഓര്‍മ്മയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ..എങ്കില്‍ . .
ഒരു സര്‍ഗാത്മക മനസ്സിന് ഉടമയാവുക എന്നു പറയുന്നത് തന്നെ അസാധാരണ ലോകത്ത് എത്തി ച്ചെരുന്നതിനു തുല്യമാണ് .അസാധാരണ വും സര്‍ഗാത്മകവുമായ മനസ്സുമായി സാധാരണജീവിതം നയിക്കേണ്ടി വരുന്ന , മത്സരിച്ചു ഓടേണ്ടി വരുന്ന ഏതൊരാള്‍ക്കും ആത്മഹത്യ ഒരു രക്ഷ പ്പെടല്‍ പോലുമാണ് ..അതറിയാതെ അല്ല ഞാന്‍ ആത്മഹത്യയുടെ ആവശ്യവും അനാവശ്യവും കൂട്ടിക്കുഴക്കുന്നത് .
ജയിച്ചവരുടെയും തോറ്റ വരുടെതുമായി ,ലോകത്തെകറുപ്പും വെള്ളയും മാത്രമായി കാണാന്‍ തുടങ്ങുന്ന ഓരോരുത്തരും ഇത്തരം മനോഭാവങ്ങളില്‍ കുടുങ്ങുമെന്നുള്ളതിനു ഒരു സംശയവും ഇല്ല .ജീവിതത്തിലെ നിറങ്ങളെ ,പല നിറങ്ങളെ കാണാത്തവര്‍ , തിരിച്ചറിയാത്തവര്‍ , തങ്ങളുടെ മുന്‍പില്‍ മാതൃകകള്‍ ആയി 'വിജയിച്ചവര്‍ എന്നു ചിലരെ പ്രതിഷ്ടിക്കുന്നവര്‍ . . അവര്‍ക്കറിയില്ല താന്‍ അയാളെ പോലെയോ അയാളെ ക്കാള്‍ അധികമോ ആയ 'ഒരു ആള്‍' ആണെന്ന് . അയാളല്ല താനെന്ന് . പക്ഷെ ആ 'വിജയി' ആവാന്‍ പരിശ്രമിച് ഒടുവില്‍ താന്‍ ഒരു പരാജയം ആണ് ,ആ അപരന്റെ നിലനില്‍പ്പ് പോലെ തനിക്കു നില നില്‍ക്കാന്‍ കഴിയാത്തത് ആണ് തന്റെ പരാജയം എന്നു വിചാരിക്കുന്ന അത്തരക്കാര്‍ക്കു ജീവിതം എന്നും നരക തുല്യം തന്നെ ആയിരിക്കും .തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സന്തോഷിച്ച ആ നിമിഷങ്ങള്‍ പോലും എത്ര ഉദാത്തമായിരുന്നു എന്നു ഓര്‍ക്കാന്‍ മിനക്കെടാത്തവര്‍ ; അവര്‍ പിന്നെ എന്ത് ചെയ്യും .?
കാനു സന്യാലിന്റെ സ്വയം ഹത്യ പോലെ ,മഹാ തത്വചിന്തകരായ വാള്‍ട്ടര്‍ ബഞ്ചമിന്‍ ന്റെയോ , ദലെസിന്റെയോ ആത്മഹത്യപോലെ അല്ലെങ്കില്‍ പുരാതന ഭാരതത്തിലെ മഹാപ്രസ്ഥാന പാരമ്പര്യതിലെത് പോലെ , ഉദാത്തമല്ല ഒളിച്ചോട്ട ക്കാരുടെയും പരാജിതര്‍ ആണ് താനെന്ന് നിശ്ചയിച്ചു ജീവന്‍ ഒടുക്കുന്നവരുടെയും കാര്യം . പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു കഴിഞ്ഞു എന്നും രോഗം തന്നെയും മറ്റുള്ളവരെയും ഒരുപോലെ ക്ലേശി പ്പിക്കുക മാത്രമാണ് താന്‍ ഈ ജീവിതം തുടരുന്നത് കൊണ്ടുണ്ടാവുന്ന ഫലം എന്നും തിരിച്ചറിഞ്ഞു , മരിക്കുന്ന നിമിഷം വരെ ചിന്തയിലും വിചിന്തനത്തിലും മനുഷ്യരാശിയെ കുറിച്ച് മാത്രം വേവലാതി പ്പെട്ടും ഒടുവില്‍ തന്റെ റോള്‍ കഴിഞ്ഞു എന്നു സ്വയം ഏറ്റവും വ്യക്തമായി അറിഞ്ഞു ചെയ്യുന്ന ആ വിട വാങ്ങലുകള്‍ ....അത് സന്യാസിമാരുടെ , നമ്മുടെ പരമ്പരാഗത വാനപ്രസ്തവും പരി നിര്‍വാണവും പോലെ മനോഹരമായ ഒരു ഒടുങ്ങ ലാണ് . അത് ആത്മഹത്യ യല്ലഎന്നാണു ഞാന്‍ പറയുക .
തുടരെ തുടരെ ആത്മഹത്യകള്‍ വാര്‍ത്ത കളായി വന്നു മനസ്സ് കലക്കി മറിക്കുന്നു. അതിനിടയില്‍ തോന്നിയ ചിലതാണിത് ...ഇനിയും ഒടുങ്ങാത്ത ചിന്തകള്‍ വന്നു നിറയുന്നു എങ്കിലും...നിര്‍ത്താം .

Sunday, March 21, 2010
സിംഹക്കൂട്ടില്‍
സിംഹക്കൂട്ടില്‍
( എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു മൃഗ ശാലയിലെ സിംഹക്കൂട്ടില്‍ കയറിയ ഭയമറിയാത്ത പ്രിയ കവി മാധവിക്കുട്ടിയുടെ ഓര്‍മ്മക്ക് )
സാവിത്രി രാജീവന്‍
ഇന്ന് പരീക്ഷയാണ് ,
നിരന്നു നിന്ന് ചോദ്യങ്ങള്‍ കണ്ണുരുട്ടുന്ന ദിവസം
ഉത്സാഹം കെട്ട കുട്ടി കൂട്ടുകാരിയോട് പറഞ്ഞു
"ഇന്ന് നമുക്ക് മൃഗശാലയില്‍ പോകാം.."
ചോദ്യപ്പേപ്പര്‍ മനസ്സില്‍ നിന്ന് മായ്ച്ച്
അവര്‍ മൃഗശാലയിലേക്ക് പോയി .
മാന്‍ , മയില്‍ ,മുയല്‍
ഒട്ടകം
കടുവ , കഴുത കാണ്ടാമൃഗം
പുലി
ആരും അവരോടു ചോദ്യങ്ങള്‍ ചോദിച്ചില്ല
ഉറുമ്പ് തീനിയോ വേഴാമ്പലോ പോലും;
അതിനാല്‍
കുട്ടിക്കും കൂട്ടുകാരിക്കും
കെട്ട ഉത്സാഹം തെളിഞ്ഞു കിട്ടി .
ഒടുവിലെത്തി
മൃഗരാജാവിന്റെ സന്നിധിയില്‍ .
ജട വിടര്‍ത്തിയിട്ടു ,
കണ്‍ മിഴിച്ചു
സിംഹത്തിന്റെ വിശ്രമക്കിടപ്പ്.
മുന്നില്‍
തളികയില്‍ ചുവന്ന മാംസ ഭക്ഷണം .
'ഈ രാജാവ്
സസ്യ ഭുക്കല്ല ' കുട്ടി പറഞ്ഞു .
'ഈ രാജാവിന് നിന്നെ തിന്നാനുള്ള സ്നേഹമുണ്ട് ,
അത് നിന്നെ നോക്കുന്നു;
പൂട്ടാത്ത ഈ വാതില്‍
ഞാന്‍ തുറക്കട്ടെ ? കൂട്ടുകാരി ചോദിച്ചു
' കേറാമോ ഈ സിംഹക്കൂട്ടില്‍ "?
കുട്ടിക്ക് സമ്മതം
'നിന്നെ തളികയില്‍ വച്ച്
അത് ഭക്ഷിക്കും '
"ഉച്ചഭക്ഷണം കഴിച്ച്
വിശ്രമിക്കുന്ന സിംഹം എന്നെ തിന്നില്ല ' കുട്ടിയുടെ ഉറപ്പ്
വിശക്കാത്ത സിംഹത്തിന്റെ വിശ്രമം മുടക്കി കുട്ടി കൂട്ടിനകത്തേക്ക് കയറി
ഭയം ഭയന്ന് പുറത്തു നിന്നു;
അത് കൂടിന്റെ വാതില്‍ തഴുതിട്ടു.
ചീകാത്ത ജടയുമായി സിംഹം
പതുക്കെ പ്പതുക്കെ
ധ്യാനത്തില്‍ നിന്നുണര്‍ന്ന മുനിയെന്നതു പോലെ
കുട്ടിക്കരികിലെത്തി നിന്നു
ചാഞ്ഞു വീണ കുട്ടിയെ
പതുപതുത്ത കൈകളാല്‍ തൊട്ടു
മുതുകില്‍ , കവിളില്‍ ,മൂക്കില്‍
പിന്നെ ഉടലാകെ
നാവുകൊണ്ടുഴിഞ്ഞു
ഒടുവില്‍
ചെവിയില്‍ മൂക്ക് കൊണ്ട് ദീര്‍ഘ ദീര്‍ഘം സ്പര്‍ശിച്ച്
മുടങ്ങിയ ധ്യാനം തുടരാനെന്ന പോലെ
അത് തളികക്ക് മുന്‍പിലേക്ക് തിരിച്ചു പോയി.
സിംഹക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി
സ്കൂളിലേക്ക് നടന്നു.
വിറയ്ക്കുന്ന കൂട്ടുകാരി ചോദിച്ചു ' സിംഹം
നിന്റെ ചെവിയില്‍ എന്താണ് മന്ത്രിച്ചത് ? "
" ഭയമില്ലാത്ത നീ എന്റെ ഇരയല്ല ' എന്നാണ് സിംഹം പറഞ്ഞത്
പേടിയില്ലാത്ത കുട്ടിയെ അതിനു ഇഷ്ടമാണ് എന്നും "
കുട്ടി പുഞ്ചിരിച്ചു .
കുട്ടിക്ക് മുന്‍പില്‍ വരാനുള്ള ചോദ്യങ്ങളും
അവക്കുള്ള ഉത്തരങ്ങളും ഒന്നൊന്നായി
വിടര്‍ന്നു വന്നു
സിംഹത്തിന്റെ ജടയെന്ന പോലെ .
(കുട്ടികളുടെ മാസികയായ 'തളിരില്‍ '2009 സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് )

Wednesday, March 3, 2010
നാം ആഗ്രഹിക്കുന്ന ജീവിതം
മലയാളികള്‍ ഇതിനേക്കാള്‍ നല്ല നേതാക്കളെയും ഭരണവും അര്‍ഹിക്കുന്നുണ്ട് എന്നു മലയാളിയല്ലാത്ത ഒരെഴുത്തുകാരന്‍ പറഞ്ഞതായി വായിച്ചു .അദ്ദേഹം ഉദ്ദേശിച്ചത് ഇപ്പോഴത്തെ ഭരണക്കാരെ മാത്രമോ അതിലെ നേതാക്കളെ മാത്രമോ ആണോ അല്ലയോ എന്നറിയില്ലെങ്കിലും ,ഇത് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ഒരു വ്യത്യാസം ഇല്ല . ഏതു കക്ഷിയിലെ നേതാവും ഒരു പോലെ തന്നെ എന്നു നമുക്കറിയാം . അധികാരത്തിനു ഒരു മുഖമേ ഉള്ളു . ആരാണോ ഭരിക്കപ്പെടുന്നത് അവരെ പീഡിപ്പിച്ചും അനു നയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്ക് നിര്‍ത്തുക അവരെ ഉപയോഗപ്പെടുത്തുക. വോട്ടു ചെയ്യാന്‍ അവര്‍ വേണം ,ഭരണത്തില്‍ വരാന്‍ ,അധികാരികള്‍ ആയി വാഴാന്‍ അവര്‍ വേണം എന്നുള്ള കാര്യം പോലും അധികാരം കയ്യില്‍ കിട്ടിയാല്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരും മറക്കും .അതാണല്ലോ കണ്ടു വരുന്നത്.
അല്ലെങ്കില്‍ ഏതു രാജ്യത്തെ സാധാരണക്കാരാണ് ഇപ്പോഴുള്ള അവരുടെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം അര്‍ഹിക്കാത്തത് ? സുഡാന്‍ ലെയോ ,അഫ്ഘാനിസ്താനിലെയോ ഇറാക്കി ലെയോ പാക്കിസ്ഥാനിലെയോ ജനങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത മാണോ അവര്‍ക്ക് കിട്ടുന്നത് ?
ഇങ്ങനെ പരത്തി പറയേണ്ട കാര്യമില്ല . ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീ ച്ഛര്‍ദി യും ക്ഷീണവും കൊണ്ട് മരിച്ചു പോയി . ആരുമില്ലാത്ത അറുപതു വയസ്സായ അവരുടെ മൃത ദേഹം മറവു ചെയ്യാന്‍ കുത്തിമറച്ച ആ നിലം പതിക്കാ റായ നാലുകാല്‍ ഓല പുരയിലെ അടുക്കള കുഴിക്കേണ്ടി വന്നു . ആ സ്ത്രീ മരണ ശേഷം പോലും ഒരു മനുഷ്യ പരിഗണന അര്‍ഹിക്കുന്നില്ലെന്നോ ? കയ്യേറ്റക്കാര്‍ ഏക്കര്‍ കണക്കിന് കുന്നും മലയും സ്വന്തമാക്കി വച്ചും കച്ചവടം നടത്തി യും വീണ്ടും വീണ്ടും പണവും പദവിയും അധികാരവും മേല്‍ക്കു മേല്‍ വര്‍ധിപ്പിച്ചു കൊണ്ട് , ഇത്തരം ഭൂരിഭാഗം വരുന്ന മനുഷ്യ ജീവിതങ്ങളെ അവര്‍ക്ക് കൂടി അവകാശപ്പെട്ട ഈ ഭൂമിയില്‍ നിന്നു ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ച .
ഇത്തരം കാഴചകള്‍ ലോകത്ത് നടക്കുന്നത് കാണാന്‍ , കണ്ണ് വെറുതെ ഒന്നു തുറക്കുകയെ വേണ്ടു .. കൃഷ്ണന്റെ വായില്‍ കാണുന്ന വിവിധ ദൃശ്യങ്ങള്‍ പോലെ ആ കാഴ്ചകള്‍ നമ്മുടെ മുന്‍പില്‍ തെളിയാന്‍ . പക്ഷെ അടുക്കള കുഴിയില്‍ മറവു ചെയ്യപ്പെട്ട ആ പാവം സ്ത്രീയെ പോലെതന്നെ ഒരു വിധത്തില്‍ നിസ്സഹായരായ നിങ്ങളും ഞാനും ..നമ്മളും ഈ കാഴ്ചയും ഇത്തരം നീതി കേടിന്റെ കാഠിന്യവും ഇഷ്ട പ്പെടുന്നില്ലെന്നത് സത്യം . അങ്ങനെ ഉള്ളു പൊട്ടുന്ന ആളുകളാണ് നമ്മള്‍ എങ്കില്‍ എങ്ങനെ ഈ ജീവിതം മധുരമായി തോന്നും ..തോന്നുന്നില്ലെങ്കില്‍ അപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാ ണ് നമുക്ക് ലഭിക്കുന്നത് എന്നു നമുക്കെങ്ങനെ വിശ്വസിക്കാന്‍ ആകും ?
അത് കൊണ്ടാണ് നമ്മുടെ ചെറു സന്തോഷങ്ങളില്‍ പോലും നിസ്സഹായതയുടെ ഒരു നിലവിളി യൊച്ച കലരുന്നത്എന്നു ഞാന്‍ വിചാരിക്കുന്നു .

Saturday, February 27, 2010
ശരീരത്തിന്മേല്‍ ഉള്ള അവകാശം
അലോപ്പതി അതായത് മോഡേന്‍ മെഡിസിന്‍ എന്നു ഡോക്ടര്‍ മാര്‍ പറയുന്ന ശാസ്ത്ര ശാഖ ഹോമിയോ പതി എന്നു പറയുന്ന ചികിലസാരീതി ,ഇന്ത്യയില്‍ ആണെങ്കില്‍ ആയുര്‍വേദം , യൂനാനി ,നാട്ടു വൈദ്യം , യോഗ , മന്ത്രവാദം , തുടങ്ങി അനേകം ഇനം ചികിത്സകരും ചികിത്സാ രീതികളും നിലാവില്‍ ഉണ്ട് .ഈ വക ചികിത്സകരെ തേടി രോഗ ശാന്തി ഉപായങ്ങള്‍ ക്കായി ആളുകള്‍ പോകാറുണ്ട് . കുറച്ചു കാലമായി ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളില്‍ ഹോമിയോ ചികിത്സ ഒട്ടും 'ശാസ്ത്രീയ' മല്ലാത്തതുകൊണ്ട് ആ ചികിത്സാ വിധി പരി ശീലിപ്പിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അതിനു പണം ചിലവഴിക്കുന്നതും ഇംഗ്ലണ്ടിലെ ഭരണക്കാര്‍ നിര്‍ത്തണം എന്നു മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന വിഭാഗം ശക്തമായി വാദിക്കുന്നു എന്നു റിപ്പോര്ട് ചെയ്യുന്നു .
എന്തായിരിക്കാം അതിനു പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശം .നമ്മള്‍ അതൊരിക്കലും അറിയാന്‍ പോകുന്നില്ല .
ഹോട്ടല്‍ വ്യവസായത്തെ ക്കാള്‍ എന്ത് കൊണ്ടും ലാഭവും പ്രതി ഫലവും ആരോഗ്യ വ്യവസായം രംഗത്തു നിന്നു ലഭിക്കും എന്നത്കൊണ്ട് തന്നെ ആകുമോ ? ആതുര സേവനം സേവനം അല്ലാതായിട്ടു അനേകം പതിറ്റാണ്ടുകള്‍ ആയി .അത് പണം മുടക്കി പണം കൊയ്യുന്ന ഒരു മേഖല മാത്രം . അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തെ യന്ത്ര ഭാഗങ്ങളെ പോലെ പരിഗണിക്കുന്ന പാശ്ചാത്യ ചികിത്സാ സമ്പ്രദായം അതിന്റെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി മനുഷ്യ സമൂഹം അംഗീകരിക്കുകയും ചെയ്യ്തു / ചെയ്യുന്നു . ചികിത്സകന്‍ മനുഷ്യനെ ഏതു രീതിയില്‍ പരിഗണിച്ചാലും രോഗം മാറണം എന്നല്ലാതെ രോഗിക്ക് വേറെ എന്ത് ചിന്ത . അത് ശരി യാണ് താനും . ആയുര്‍വേദം നല്ലതാണോ , ഹോമിയോ നല്ലതാണോ , യൂനാനി യും അക്യു പഞ്ചര്‍ ചികിത്സയും ,യോഗയും നല്ലതാണോ , മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്നതാണോ ഇവ എന്നൊന്നും ഇനി ആലോചിക്കേണ്ട കാര്യം യുക്തിക്കും ,കാഴ്ചക്കും പണത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന ഒരു വ്യവസായ ലോകത്ത് നിന്നു പ്രതീക്ഷിച്ചു കൂടാ .
പിന്നെ ആരാണ് മനുഷ്യ ജീവിതത്തെ മനുഷ്യ ശരീരത്തെ യടക്കം സമഗ്രമായി കണ്ടു ചികിത്സിച്ചിരുന്ന പഴയ സമ്പ്രദായങ്ങളെ യും പുതിയ അറിവുകളെയും സമന്വയിപ്പിച്ച് ഏറ്റവും മാനുഷികമായ പരി ഗണനകള്‍ ഉള്ള ഒന്നു വികസിപ്പിച്ചെടുക്കുക . മനുഷ്യ യന്ത്രം തുരുമ്പ് പിടിക്കാതെ നോക്കേണ്ടത് മരുന്ന് കച്ചവടക്കാര്‍ തൊട്ടു മെഡിക്കല്‍ യന്ത്ര സാമഗ്രി കള്‍ ഉത്പാതിപ്പിക്കുന്ന വ്യവസായികള്‍ വരെയുള്ളവരുടെ ലാഭവര്‍ധ നവിനുള്ള ഉപാധിയായിരിക്കെ അത് അവരുടെ ആവശ്യമായിരിക്കെ അതിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ ഇനി ഉണ്ടാവുമോ? അവരെ അന്തിനു പ്രേരിപ്പിക്കാത്ത അച്ഛനമ്മമാരും ? ഉണ്ടാവാതിരിക്കില്ല ...
ഈ ശിഥില ചിന്ത തത്കാലം ഇവിടെ നില്‍ക്കട്ടെ ...!

Tuesday, February 23, 2010
നിഘണ്ടു
പൂക്കള്‍ കൊണ്ടെന്ന പോലെ
എല്ലാ വാക്കുകളും
പുഴയുടെ ഇളം നീല നിറത്തിലും കടല്‍ തിരകളില്‍ വീണു നനവാര്‍ന്നതു മാകണം
അവയില്‍ തുടിക്കുന്നത് നിന്റെ അനുരാഗ ലോലമായ നോട്ടങ്ങളിലെ ചുടു നിശ്വാസങ്ങള്‍ ...'
ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍
എന്റെ പ്രേമം വഴിയുന്ന പദ നിഘണ്ടു വാക്കുകള്‍ പൂഴ്ത്തി വച്ചു തുടങ്ങി
പേജുകള്‍ സങ്കോചിപ്പിച്ചു ചുരുങ്ങാനും .
'പ്രണയ നിഘണ്ടു വിലെ വാക്കുകള്‍ നീ മറന്നു പോകട്ടെ' എന്നു ഒരു വാചകം
ഒന്നാം പേജില്‍ എനിക്ക് കാണത്തക്കവിധം തുറന്നു വച്ചു
പ്രണയിനിക്കൊപ്പം വരുന്ന ആ സുഗന്ധ കാറ്റ് വിരല്‍ ഞൊ ടിച്ചു
കളിയാക്കി കടന്നു പോയി .
പകരം വന്നത്..
പ്രണയ ശവയാത്ര ക്ക് കൂട്ട് പോകാന്‍ കുറെ വാക്കുകള്‍ ..
ആധി, വ്യാധി , അശാന്തി ,
അസ്വാതന്ത്ര്യം ,അസ്വസ്ഥത ,യുദ്ധം ,
ഒളിപ്പോരു,ബോംബു ,നാറ്റോ ,
വിശപ്പ് , രോഗം , വാര്‍ധക്യം ,
അശരണര്‍ ,അബല , ആദിവാസി ,
ബലാല്‍ സംഗം ,കൊള്ള, കൊല, കൊള്ളിവെപ്പു...
അങ്ങനെ 'പ്രണയ ശവയാത്രാ നിഘണ്ടു'വില്‍ വാക്കുകള്‍ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു ..
വാക്കുകള്‍ വളര്‍ന്നു കൊണ്ടേ യിരിക്കുന്നു,
നീണ്ടു കൊണ്ടേയിരിക്കുന്നു ...
Monday, February 15, 2010
നിറകുടം
അടച്ചു വച്ച പാത്രം തുറന്നപ്പോള്‍ അത് പുറത്തു ചാടി
ശൂന്യത!
വിക്കാത്ത വാക്കുകള്‍ വളച്ചു അത് ചോദിച്ചു .
എന്തിനു നീ കുടത്തിന്റെ മൂടി നീക്കി ?
എവിടെ എനിക്കിരിക്കാനൊരിടം?
നിറയാന്‍ ഒരിടമില്ലാതെ
ശൂന്യത നിശൂന്യതയായി നടമാടി കൊണ്ടിരിക്കെ
ചിന്തയില്‍ മുഴുകിയ എന്നെ നോക്കി അത് പറഞ്ഞു ,
ചിന്താ ഭാരം കളഞ്ഞേക്കൂ
ഞാന്‍ കവിതയില്‍ കുടിയിരുന്നോളാം,
പേടിവേണ്ട .

Subscribe to:
Posts (Atom)