കുറച്ചു പ്രതീക്ഷയോടെ ആയിരുന്നു ഇന്ത്യ വിഷനിലെ ' Street Light , the real Show "എന്ന പേരിലുള്ള 'റിയാലിറ്റി ഷോ അല്ല റിയല്‍ ഷോ ആണെന്ന് പറഞ്ഞു തുടങ്ങിയ പരിപാടി കാണാന്‍ ഇരുന്നത്. ആദ്യത്തെ എപിസോഡുകള്‍ ഓരോന്നും കഴിയുമ്പോള്‍ അടുത്തത് നന്നാകും , എന്ന് കരുതും. എവിടെ . തെരുവില്‍ പാടുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതാണ് ചാനലുകളില്‍ തന്നെ ആദ്യമായി , പരീക്ഷണം എന്ന് അവകാശപ്പെട്ടു നടത്തുന്ന ആ പരിപാടി. നല്ലത് തന്നെ ഭക്ഷണത്തിന് വേണ്ടി പാടുന്ന ഈ തെരുവ് ഗായകര്‍ക്ക് ലോകത്തിനുമുന്പില് അവരുടെ പാടാനുള്ള വാസന പ്രദര്‍ശിപ്പിക്കാന്‍ ഒരു അവസരം എന്ന് മാത്രമല്ല , ഈ പാടുന്നവര്‍ക്ക് ഓരോ ചെറിയ വീടും ഈ പരിപാടിയുടെ സ്പോന്സര് മാര്‍ വച്ചു നല്‍കും എന്നും പറയുന്നുണ്ട്.
അതും നല്ലത് തന്നെ സംശയമില്ല.
പക്ഷെ .....................
ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗായികാ ഗായകന്മാരെ ഈ പ്രവര്‍ത്തനം main stream , കലാകാരന്മാര് ആയ്ക്കി ഉയര്‍ത്തും എന്നാണോ? അതോ അവരെ തെരുവുഗായകരാക്കിനില നിര്‍ത്തിക്കൊണ്ട് തന്നെ നാം നമ്മുടെ main steam ശരികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണോ.
മുഖ്യ ധാരയുടെ ( main stream ) വാത്സല്യം കുറച്ചു തെരുവിലേക്ക് കൂടി നീട്ടുന്നത് കൊണ്ടു എന്താണ് സംഭവിക്കുന്നത് ? പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.
ആ പാടുന്നവര്‍ക്ക് വീട് കിട്ടുമെങ്കില്‍ നന്നായി. ചാനലിനു ഒരു പരിപാടി
.അതെ അത് ഒരു പരിപാടി മാത്രം. അല്ലെന്നു ആര് പറയുന്നു അല്ലെ.?
1 comment:
I guess we will have to wait till a lot of the so called artist to 'die' for others to even come up..
Post a Comment