Tuesday, July 21, 2009

ഭ്രമരം

ഭ്രമരം എന്ന മോഹന്‍ ലാല്‍ സിനിമ കണ്ടു. സംവിധായകന്‍ ബ്ലെസി . നല്ല തിരക്കായിരുന്നു. പിതൃക്കള്‍ ക്ക് ബലി തര്‍പ്പണ മിടാന്‍ സര്‍ക്കാര്‍ അവധി കൊടുത്ത ദിവസം .തര്‍പ്പണം കഴിഞ്ഞു ആളുകള്‍ സിനിമ കാണാന്‍ ഇറങ്ങിയതാവാം .
മോഹന്‍ ലാലിന്റെ അഭിനയം വളരെ കേമം .നിസ്സഹായന്റെ ധര്‍മ്മ സങ്കടങ്ങള്‍ , നിസ്സഹായന്റെ നിസ്സഹായതയുടെ ആഴങ്ങള്‍ , വളരെ subtle ആയ ഭാവങ്ങള്‍ ഒക്കെ എത്ര നന്നായി .സിനിമയെ നിരൂപണം ചെയ്യാന്‍ എനിക്കുദ്ദേശമില്ലാതതുകൊണ്ട് അതിന്റെ ഭംഗികളെ കുറിച്ചു മാത്രം ഓര്‍ക്കുന്നു . സിനിമ ഒരു നിമിഷവും മുഷിപ്പിച്ചില്ല .മറിച്ച് ടെന്‍ഷന്‍ നിലനിര്‍ത്തുകയും , പരമ്പരാഗത തമാശ ക്കാരില്ലാതെ തന്നെ നേര്‍ത്തനര്‍മ പ്രയോഗങ്ങളിലൂടെ തിയേറ്ററില്‍ ആളുകളെ ചിരിപ്പിക്കയും ചെയ്തു ..ഇങ്ങനെ പറയാനാണെങ്കില്‍ ഇനിയും നല്ലവാക്കുകള്‍ പറയാം ..

...കളിക്കൂട്ടുകാരുടെ , നിഷ്കളങ്ക മെന്നു തോന്നിക്കുന്ന ചതി , മുതിര്‍ന്നതിനുശേഷം ഗത്യന്തരമില്ലാതെ അവര്‍ നടത്തുന്ന ഏറ്റുപറച്ചിലും പാശ്ചാത്താപവും ..പാശ്ചാത്തപിക്കുന്നവരോട് പൊറു ക്കേണ്ടി വരുന്ന ഗതികേടും നിസ്സഹായതയും ..പാശ്ചാതാപവും കുമ്പസാരവും പാപം ചെയ്തവരെ രക്ഷിക്കുമായിരിക്കാം ..പക്ഷെ ആ പാപത്തിനു ള്ള ഫലം ഏല്‍ക്കേണ്ടി വന്ന സാധുവായ നിസ്സഹായന്‍ ക്ലേശ ങ്ങളില്‍ തന്നെ ജീവിച്ചു തീരുന്നു .. പാശ്ചാതാപം കൊണ്ടു എന്താണ് സംഭവിക്കുന്നത് ? മതപരവും മതേതരവുമായ പാശ്ചാത്താപങ്ങള്‍ കൊണ്ടു ലോകത്ത് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ ? ബ്ലെസി ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല .. എങ്കിലും സിനിമ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നു .


( സിനിമ യിലെ തമാശ കൂടാതെ തിയേറ്ററില്‍ ഒരു പരസ്യത്തില്‍ മിന്നി മറഞ്ഞ വാചകങ്ങളാണ് എന്നെ അതിലേറെ ചിരിപ്പിച്ചത് ...പരസ്യ വാചകം തുടങ്ങുന്നത് ഇങ്ങനെ.....'ദാമ്പത്യ രോഗങ്ങളാല്‍ അവശത യനുഭവിക്കുന്ന ദമ്പതിമാര്‍ക്ക്..........' ചികിത്സ ഏതു വിഭാഗത്തിലാണ് കിട്ടുന്നതെന്ന് , അലോപ്പതിയോ ആയുര്‍ വേദമോ , ഹോമിയോ പതിയോ , യൂനാനിയോ, നോക്കാന്‍ ചിരിക്കിടയില്‍ കഴിഞ്ഞില്ല )

3 comments:

Yadu Rajiv said...

മനസ്സിനെ പലതരത്തിലും 'വിഷമിപ്പിക്കുന്ന' ഒരു സിനിമയാണെന്ന് തോന്നുന്നു.. hope to see it soon.. :) and rofl at the joke :P

savi said...

Yeah, worthy to see .

അനീഷ് രവീന്ദ്രൻ said...

സിനിമയെപ്പറ്റിയുള്ള റിവ്യൂ വായിച്ച് മടുത്തു. ഒന്ന് കാണാനിതുവരെ അവസരം കിട്ടിയില്ല. ഞാൻ അബുദാബിയിലാണ്. താങ്കളുടെ കാഴ്ചപ്പാട് എനിക്കിഷ്ടപ്പെട്ടു. വീണ്ടും കാണാം.