Wednesday, September 23, 2009

ബാംഗ്ലൂരില്‍ നാലു ദിവസം

ബാംഗ്ലൂരില്‍ നിന്നു ഇന്നെത്തി. കവി സമ്മേളനവും ,ബിഹു , മണിപ്പുരി നൃത്തവും എല്ലാം നന്നായി. ബാംഗ്ലൂരില്‍ വച്ചു പരിചയപ്പെട്ട ബുദ്ധി ജീവികള്‍ അല്ലാത്തവര്‍ എന്റെ മനം മടുപ്പിച്ചില്ല മറിച്ച് സന്തോഷിപ്പിച്ചു. അതിനര്‍ത്ഥം ബുദ്ധി ജീവികള്‍ വല്ലാതെ മടുപ്പിച്ചു എന്നല്ല എന്ന് വേണമെങ്കില്‍ പറയാം. പറഞ്ഞില്ലെങ്കിലും വിരോധമില്ല.
ഇപ്പോള്‍ ബുദ്ധിജീവികള്‍ അല്ല എന്റെ വിഷയം. ചെറിയ ഒരു തമാശ യാണ്.
ബാംഗ്ലൂരില്‍ വൈകുന്നേരം ആറു മണിക്ക് മുന്പേ എത്തേണ്ട വിമാനം വൈകി എട്ടരക്ക് ആണ് എത്തിയത്. വിമാനത്താവളവും പരിസരവും, എനിക്കായി സാഹിത്യ അക്കാദമി ബുക്ക്‌ ചെയ്ത്‌ ഹോട്ടലിലേക്ക് ഉള്ള ദൂരവും അത്ര നിശ്ചയം പോര . നേരെ ഹോട്ടലിലേക്ക് വന്നോളൂ എന്നാണ് കത്തില്‍. തന്ന ഫോണ്‍ നമ്പര്‍ പകല്‍ മാത്രം കിട്ടുന്നതും. ഇക്കാലത്തും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ മറക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അതിലൊരാള്‍ ഞാനാകണം.
അങ്ങനെ മൌഢ്യം പിടിച്ചു എന്ത് ചെയ്യണം എന്ന ആലോചനയില്‍ ,വിമാന താവളത്തിലെ തന്നെ ആരോടെങ്കിലും ഹോട്ടലിലേക്കുള്ള ദൂരവും മറ്റും ചോദിച്ചു , ടാക്സിയില്‍ പോകാം എന്ന് തീരുമാനിച്ചു.
ആ നില്‍പ്പില്‍ നോക്കുമ്പോള്‍ ഉണ്ട് ഒരു സെക്യൂരിറ്റി യൂണിഫോമില്‍ ഉള്ള ഒരാള്‍ , വിമാനത്തില്‍ വന്നിറങ്ങിയ ഒരാളോട് അയാള്‍ ചോദിച്ച വിവരങ്ങള്‍ പറയുന്നു. അതും മലയാളത്തില്‍. ഓ ! രക്ഷ പെട്ടു മലയാളി. അയാളോട് ചോദിച്ചാല്‍ തീര്ച്ചയായും എങ്ങനെ ഈ പറഞ്ഞ ഹോട്ടലില്‍ എത്തിപ്പെടാം എന്ന് പറഞ്ഞു തരാതിരിക്കില്ല .. ഞാന്‍ ഉറപ്പിച്ചു . അയാളുടെ അടുത്ത് ചെന്നു ചോദിച്ചു.. 'ക്ഷമിക്കണം .. ഈ കത്തില്‍ പറയുന്ന സ്ഥലം എവിടെയാണെന്ന് , എങ്ങനെ അവിടെ എത്താം എന്ന് ഒന്നു പറഞ്ഞു തരാമോ.". മലയാളത്തിലാണ് ചോദിച്ചത്... അയാള്‍ കേട്ടു കേട്ടില്ല എന്ന ഭാവത്തില്‍ , തനിക്ക് മലയാളം ഒരു നിശ്ചയവും ഇല്ലെന്ന മട്ടില്‍ കത്തില്‍ കണ്ണോടിച്ചു എന്ന് വരുത്തി ഹിന്ദിയില്‍ പറഞ്ഞു ..ആപ് ഉധര്‍ ജാവോ...കിസിസേ പൂച്ചോ...
അവിടെ പോയാലും ഇവിടെ പോയാലും മലയാളിയില്‍ നിന്നു ഏതെങ്കിലും വിധത്തില്‍ സഹായ മോ സഹകരണമോ കിട്ടും എന്ന് പ്രതീക്ഷിച്ച എന്നെ പോലൊരു കഴുത" എന്ന് സ്വയം കുറ്റ പ്പെടുത്തുക യല്ലാതെ എന്ത് ചെയ്യാന്‍..
എന്തായാലും ഇടത്തോട്ടു നടന്നപ്പോള്‍ കണ്ട അക്ബര്‍ ട്രാവല്‍സ്‌ കാര്‍ , തൊള്ളായിരം രൂപയ്ക്കു എന്നെ ഹോട്ടലില്‍ എത്തിച്ചു. അതിനുള്ള രശീതും തന്നു.

പക്ഷെ ; ഞാന്‍ പങ്കെടുത്ത സമ്മേളനത്തില്‍ കണ്ട കാഴ്ചയോ..പല സംസ്ഥാനങ്ങളില്‍ നിന്നു വന്ന പലതരം ബുദ്ധിജീവികള്‍ അവരവരുടെ സംസ്ഥാനക്കാരെ ,അവരവരുടെ കവികളെ, അവരവരുടെ ഭാഷയെ, പുകഴ്ത്തി സമ്മേളനത്തില്‍ ഉടനീളം കോള്‍മയിര്‍ കൊണ്ടത് എന്നെ ലജ്ജിപ്പിക്കുന്നു ....എന്തിനെന്ന് അറിയാതെ ...എന്റെ മലയാള കവിത കേള്‍ക്കാന്‍ ആരുമില്ലെന്നത് എന്നെ ഒട്ടും ദു:ഖിപ്പിച്ചില്ല. അത് ഇന്ത്യയില്‍ പല സംസ്ഥാനത്തും നടന്ന , പലകാലത്തും നടന്ന , ഞാന്‍ മാത്രമല്ല, പഴയ മഹാകവികളടക്കമുള്ളവര്‍ സംബന്ധിക്കുന്ന വേദി പങ്കിട്ട കാലത്തും ഉണ്ടായിട്ടില്ല.
എന്തിന് ഞാന്‍ മലയാള ഭാഷയെയോ മലയാളിയെയോ ഓര്ത്തു ക്ലേശി.ക്കണം ? അത് മാത്ര മല്ല ചാവാന്‍ പോകുന്ന ഒരു ഭാഷയില്‍ കവിത എഴുതിയിട്ട എന്ത് കാര്യം ?
നമ്മുടെ പുതിയ വിദ്യാഭ്യാസ പരിഷ്കരണത്തില്‍ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒരു പഠന ഭാഷ എന്ന നിലയില്‍ മലയാളം മാറ്റ പെടുകയാണ്. ഇനി കുട്ടികളുടെ നാവില്‍ മലയാള ഭാഷ വിളയാടിയാല്‍ നിങ്ങള്‍ അത്ഭുത പെടും.
അതിന്റ ലിപി മറന്നു പോകുമ്പോള്‍ അത് പഴയ കൊങ്ങിണി യുടെ പദവിയിലേക്ക് തള്ളപ്പെടും ലിപിയില്ലാത്ത ഭാഷ. പക്ഷെ വളരെ ന്യൂന പക്ഷമായ കൊങ്ങിണി യും ബോഡോ യും ഇപ്പോള്‍ അവരുടെ ഭാഷയെ കേന്ദ്ര സര്‍ക്കാ റിനെ കൊണ്ടു അംഗീകരിപ്പിച്ചു. അവയ്ക്ക് ലിപി പുതുതായി (? ) ഉണ്ടാക്കി അല്ലെങ്കില്‍ ആ ലിപികളെ വിസിബിള്‍ ആക്കി , എന്നിട്ടോ ആ ഭാഷയില്‍ ഉള്ള കവികള്‍ അത്യാഹ്ലാദത്തോടെ അവരുടെ കവിതകള്‍ ഞാന്‍ കൂടി പങ്കെടുത്ത കവിതാ അവതരണ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

മലയാള ഭാഷ ആര്‍ക്കു വേണം .അതറിയുന്നവരെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലേക്കു നാടുകടത്തി ശിക്ഷിക്കുന്ന കാലം വരുമോ എന്ന് ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നു.


9 comments:

വിഷ്ണു പ്രസാദ് said...

മലയാളഭാഷ മരിക്കുന്നു എന്നൊക്കെ കരുതാന്‍ എന്താപ്പോ ണ്ടായേ...?ഈ ബ്ലോഗില്‍ നിങ്ങളെഴുതുന്നത് ലോകത്തുള്ള എത്രയോ പേര്‍ വായിക്കുന്നു.നിങ്ങളുടെ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.മലയാളം മാത്രമല്ലേ അവരെയും നിങ്ങളെയും കൂട്ടിയിണക്കുന്നത്...

കാര്യമില്ലാതെ വിലപിക്കല്ലേ...

savi said...

hmm..best wishes for the positive thinking..കോളെജുകളില്‍ പണ്ട് രണ്ടു വര്‍ഷം മലയാളം രണ്ടാം ഭാഷയായി പഠിപ്പിച്ചിരുന്നത് ഇനി മുതല്‍ ആറ് മാസം പഠിച്ചാല്‍ കഴിഞ്ഞു. സ്കൂളില്‍ , സര്‍ക്കാര്‍ സ്കൂളില്‍, മീഡിയം ഇംഗ്ലീഷ്‌ ആക്കുന്നു. മലയാളം പഠിച്ചില്ലെങ്കിലും, അറിഞ്ഞില്ലെങ്കിലും എല്‍ കെ ജി മുതല്‍ അങ്ങ് മേല്‍പ്പോട്ട്‌ പഠിച്ചു ജയിച്ചു വരാം . പാവം മലയാളം ഇനി ഒന്നിനും വിലങ്ങു തടി ആവില്ല എന്ന് സാരം..
ഇതൊക്കെ പറഞ്ഞു ,കേട്ട് ,വായിച്ചുള്ള അറിവാണ്‌.. നേര് ക്രമേണ അറിയാറാകും എന്ന് കരുതുന്നു.

വിലാപ മൊന്നുമില്ല സുഹൃത്തേ ...ഞാന്‍ മലയാളത്തിന്റെ രക്ഷിതാവ് ചമയുകയുമല്ല...
വളരെ നന്ദി പ്രതികരിച്ചതിന്.

savi said...

പറയാന്‍ മറന്നു.. താങ്കളുടെ കവിതാ പുസ്തകം പരസ്യത്തില്‍ കണ്ടു..വാങ്ങണം എന്ന് കരുതിയിരിക്കുകയാണ്..ആശംസകള്‍

Abdu said...

BOOK RELEASE
Title: "സഞ്ചാരിയുടെ താണുപോയ വീട്"(?).
Author: Savithri Rajeevan
Price: 40INR
Publisher: Mathrubhumi Books
ISBN: 978-81-8264-674-2
Find a copy at a book store near you..
reminiscence of the past
dAtomic ~ feeds from my dA Gallery
..................................................................

ശരിയാണ്, മലയാള ഭാഷ മരിക്കുകതന്നെയാണ്, ഒരു സംശയവും വേണ്ട.
best wishes for the positive thinking.
:)

savi said...

@അബ്ദു മലയാള ഭാഷ യോട് കുറച്ചു കൂടി സ്നേഹം ആവാം എന്ന് പറയുന്നത് ഇംഗ്ലിഷ് , ഹിന്ദി തമിഴ് ഉര്‍ദു ..അങ്ങനെ അങ്ങനെ പോകുന്ന അനേകം ഭാഷകളോട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാവണം എന്നുണ്ടോ? ഇല്ല , അല്ലെ ?

Cibu C J (സിബു) said...

വേറേ ഒരാളോട് മലയാളത്തിൽ സംസാരിച്ച ആൾ നിങ്ങളോട് ഹിന്ദിയിൽ സംസാരിച്ചു എന്നതാണോ മലയാളലിപി മരിക്കാൻ പോകുന്നു; മലയാളികളെ നാടുകടത്താൻപോകുന്നു എന്നതിന്റെ ഒക്കെ ലോജിക്ക്. ഗംഭീരം. അല്ലാ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക്യാ... ഈ ടീംസിനെയാണോ അക്കാദമി വഴിച്ചെലവും കൊടുത്ത് ആദരിക്കുന്നത്‌?!

savi said...

@ cibu cj ഒന്നും പറയാനില്ല .

Melethil said...

നിങ്ങള്‍ "അക്കാദമി" ക്കാര്‍ കൊല്ലാതിരുന്നാല്‍ മതി ചേച്ചി! ഇത്ര മലയാള ഭാഷ സ്നേഹിയായ ചേച്ചി ഉണ്ടായിട്ടു ആ സ്ഥാപനത്തിന്റെ പേരെങ്കിലും മലയാളത്തിലാക്കാന്‍ പറ്റിയില്ലല്ലൊ? അതോ അക്കാദമിയ്ക്ക് മലയാളം വാക്കില്ലേ?

savi said...

@ Melethil ഞാന്‍ ഒരു ഭാഷാ ഭീകരവാദിയല്ല!