ട്രെയിനുകളിലെ യാത്ര ചിലപ്പോള്‍ സന്തോഷം തരും. തിരക്കില്ലാത്ത, അതേസമയം മനുഷ്യര്‍ ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍. അങ്ങനെ ഒരു സമാധാന യാത്ര ആഗ്രഹിച്ചാണ് ജന ശതാബ്ദി യില്‍ കയറിയത് കോഴിക്കോട്ടു നിന്നും കോട്ടയം വഴി വരുന്ന തീവണ്ടി ശീതികരിച്ച മുറി. പാറ്റയും മൂട്ടയും നിറഞ്ഞു കവിഞ്ഞിട്ടില്ല . ഇല്ല എന്ന് തന്നെ പറയാം. പരശുരാമിലെയും വേണാടി ലെയും മുറികളെ അപേക്ഷിച്ച് . അവയിലെ എ സി മുറിയില്‍ ഇരുന്നാല്‍ അഞ്ചു മിനിട്ടിനകം ശരീരം ചൊറിഞ്ഞു തുടങ്ങും. പാറ്റ ഇഴയുകയും എലി കള്‍ പരക്കം പാഞ്ഞു ചിലപ്പോള്‍ കാലില്‍ നക്കിയോ കടിച്ചോ നമ്മളെ ഞെട്ടിപ്പിച്ചു എന്നും വരും. കഴിക്കാനുള്ള ഭക്ഷണം വയ്ക്കാന്‍ നിവര്‍ത്തി വക്കാവുന്ന ചെറിയ പലക നിവര്‍ത്തിയാല്‍ ഒരു റിഫ്ലെക്സ് പോലെ സിനിമയില്‍ ഗര്‍ഭിണിയായ നായിക ഒക്കാനിക്കാന്‍ ഇടം തേടി പാഞ്ഞു പോകും പോലെ നമ്മള്‍ ഓടാന്‍ ആഗ്രഹിക്കും.
ഇതില്‍ നിന്നും കുറച്ചു വ്യത്യാസമുണ്ട് ജനശതാബ്ദിക്ക് , കാശും കൂടുതല്‍ വാങ്ങുന്നുണ്ടല്ലോ.ഭക്ഷണത്തിനും ടിക്കറ്റിനും സര്‍വീസിനും എല്ലാം. എന്നിട്ടെന്താ ? ഈ കോട്ടയം വഴി വന്ന വണ്ടി എന്റെ മുഴുവന്‍ സന്തോഷവും കളഞ്ഞു . ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് ഞാന്‍ അതില്‍ നിന്നും വാങ്ങി ക്കഴിച്ച ഇഡ്ഡലി എന്നും വട എന്നും അവര്‍ പേരിട്ട സാമ്പാര്‍ ചമ്മന്തി സാഹിത മുള്ള ആ ഭക്ഷണം എന്റെ വയര്‍ താറുമാറാക്കി. അതില്‍ നിന്ന് വാങ്ങി രണ്ടു തവണ മാത്രം സിപ്പ് ചെയ്ത ആ കാപ്പി കൂടി മുഴുവന്‍ കുടിച്ചിരുന്നെങ്കില്‍!! ഇന്ന് ഏതാശുപത്രിയെ ശരണം പ്രാപിക്കേണ്ടി വരുമായിരുന്നു എന്ന് മാത്രമേ സംശയമുള്ളൂ.
ഏത് പദാര്‍ഥങ്ങള്‍ കൊണ്ടാണ് ആ ഇഡ്ഡലി കളും വടയും കാപ്പിയും ഉണ്ടാക്കിയ തു എന്ന്
ഇപ്പോഴുമുണ്ട് എനിക്ക് വിസ്മയം. അരി, ഉഴുന്ന് , പാല്‍ ,കാപ്പി ഇവയൊക്കെ അതില്‍ ഉപയോഗിച്ചു എന്നെനിക്കു തോന്നുന്നില്ല. പിന്നെ എന്താവാം ഇഡ്ഡലി, വട, കാപ്പി എന്ന പേരില്‍ ഞാന്‍ തിന്നതും രുചിച്ചു നോക്കിയതും !! ട്രയിനിലെ പന്റ്റി വാലകള്‍ക്ക് അറിയാമായിരിക്കും; കാന്റീന്‍ കോണ്‍ട്രാക്റ്റര്‍ക്കും !