ബുദ്ധിമാന്മാരുടെ /ബുദ്ധിമതികളുടെ ഒരു നാടാണ് കേരളം . ആരും സമ്മതിക്കും. എല്ലാവരും ആരോഗ്യ പരിപാലനത്തെ കുറിച്ചും , മരുന്ന് മാഫിയയെ കുറിച്ചും , റോഡ് അപകടങ്ങളെ ക്കുറിച്ചും മിനിമം ഗ്യാരണ്ടി പോലുമില്ലാത്ത മോശം റോഡുകള്‍ തല്ലി ക്കൂട്ടുന്നതിലേക്ക് നയിക്കുന്ന കോണ്ട്രാക്ടര്‍ + എഞ്ചിനീയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അവിഹിത കൂട്ട് കെട്ടിനെ കുറിച്ചും എത്ര വേണമെങ്കിലും സംസാരിക്കും. നാട്ടില്‍ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളെ യും നാം അപലപിക്കുകയും അതില്‍ സങ്കടപ്പെടുകയും ചെയ്യും.
ഇങ്ങനെ എല്ലാവരും സൂര്യന് താഴെയുള്ള എല്ലാത്തിനെ കുറിച്ചും സ്വന്തമായ അഭിപ്രായങ്ങള്‍ സൂക്ഷിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണ് ശരിയെന്നു കരുതുകയും ചെയ്യുന്ന ജന ക്കൂട്ടമാണ് കേരളീയര്‍. അവര്‍ തന്റെ അഭിപ്രായങ്ങളോട് യോജിക്കാത്തവരെ മൊത്തം വിഡ്ഢികളാക്കി കണക്കാക്കുകയും ചെയ്യും. തന്നെക്കാള്‍ കേമന്‍ ഇനി ജനിക്കാനിരിക്കുന്ന തേ ഉള്ളുവെന്ന് ഓരോരുത്തനും കരുതുമ്പോള്‍ /തോന്നുമ്പോള്‍ അവര്‍ എന്ത് ചെയ്യും ? ഒന്നും ചെയ്യില്ല. ഇങ്ങനെ നിരന്തരം ചിലച്ചു കൊണ്ടിരിക്കും, എന്നെപ്പോലെ ത്തന്നെ.
അതിനിടെ നമ്മുടെ ഇടയിലെ അതി ബുദ്ധിമാന്മാരായ ഗുണ്ടകള്‍ നിങ്ങളുടെ വീട് കയറി ഇല്ലാത്ത ആഭരണങ്ങളും കാശും തിരഞ്ഞു ഒന്നുമില്ലെന്ന് കണ്ടു കോപിച്ചു റേഷന്‍ വാങ്ങാന്‍ മുപ്പതു രൂപയും സംഭാവന ചെയ്തു നിങ്ങളുടെ മുറ്റത്ത് മലവിസര്‍ജ്ജനം നടത്തി തിരിച്ചു പോകും.
മലദ്വാരത്തില്‍ പാര കയറ്റി ആരാണ് മലയാളികളെ ഇങ്ങനെ ജീവശ്ശവങ്ങള്‍ ആക്കുന്നത് ?