Saturday, September 24, 2011

.ജീവിതത്തില്‍ ഒരു നിമിഷം -1

പുഴ അയാളെ നോക്കി ആ നേരം മന്ദഹസിച്ചു. അയാള്‍ പുഴയിലേക്ക് ഉന്തി നിന്ന കല്ലില്‍ വെറുതെ യിരുന്നു. ഇരു വശങ്ങളിലും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മുളകള്‍ ക്കുള്ളില്‍ തിങ്ങി ഞെരിഞ്ഞു ഞെരിഞ്ഞു ഒരു കാറ്റ്  പുറത്തേക്ക് വന്നു  നിറമില്ലാത്ത പുഴക്കാറ്റുമായി കൂടിക്കലര്‍ന്നു.   നിറഞ്ഞ സന്ധ്യയിലെ ചുവന്ന  വെളിച്ചത്തില്‍ മുളകള്‍ അയാള്‍ക്ക്‌ നേരെ വെറുതെ തലയാട്ടി ക്കൊണ്ടിരുന്നു. അയാള്‍ അതെല്ലാം കാണുന്നുണ്ടായിരുന്നോ ? കാക്കകളും മൈനയും അണ്ണാനും കാറ്റിലുലയുന്ന മുളകളോട്  കളിപറഞ്ഞു കൊണ്ടിരിക്കുന്നത്   അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നോ ?സംശയമാണ്. പുഴ നീരിന്റെ സാന്നിധ്യമല്ലാതെ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ലേ ആനിമിഷം.?  അടുത്ത നിമിഷം പുഴയോട് ചേര്‍ന്നു കടലിലേക്ക്‌ പോകാന്‍ ആവേഗം പൂണ്ടു നിലക്കുന്ന ഒരാത്മാവിനെ അയാള്‍ പിടിച്ച്‌ നിര്‍ത്തിയിരിക്കുകയായിരുന്നു. അതിന്റെ പിടച്ചിലും  കുതറലും കാറ്റിനോടോ  കാക്കയോടോ  മൈനയോടോ അയാള്‍ക്ക്‌  പറയാന്‍ ആവുമായിരുന്നില്ല.........

2 comments:

kaalam said...

ആ ഒരു നിമിഷം ഒരിക്കലെങ്കിലും ജീവിതത്തില്‍ അഭിമുഖീകരിച്ചിട്ട് തിരിഞ്ഞു നടന്നിടുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ടാവും;ഈ ഭൂമിയിലെ ജീവിതം എത്ര സുന്ദരം!

savi said...

പക്ഷെ ..അയാള്‍ക്ക്‌ ആ നിമിഷം മറി കടക്കാന്‍ ആയില്ല. പിറ്റേ ദിവസം അയാള്‍ പുഴയില്‍ പൊങ്ങിക്കിടന്നു, ലോകത്തോട്‌ പുറം തിരിഞ്ഞ്,കമിഴ്‌ന്നു...Thanks for reading, Rajeev.