വാസ്തവത്തില്‍ ന്യൂ ജനറേഷന്‍ ബ്ലോഗ് നെപ്പറ്റി , അല്ലെങ്കില്‍ ബ്ലോഗ് നെപ്പറ്റി യാണ് എന്റെ ചിന്ത.. ഈ സംവിധാനം എന്റെ എഴുത്തിനെയോ ചിന്തയെയോ തൊട്ടു ഉണര്‍ത്തുന്നില്ല . എഴുതാന്‍ പോലും പ്രേരിപ്പിക്കുന്നില്ല. പക്ഷെ എനിക്ക് സ്വാതന്ത്ര്യമുണ്ട് .എഴുതാനും എഴുതാതിരിക്കാനും ... അത് അല്ലെങ്കിലും എനിക്കുണ്ടല്ലോ ..ജനാധിപത്യമല്ലേ. സ്വതന്ത്ര രാജ്യ മല്ലെ.
വായനയും ചിന്തയും വേണ്ടാത്ത ഒരു യുഗത്തിലാണ് എന്റെ ജീവിതം . വിരലിന്റെ അറ്റത്ത് വിവരങ്ങള്‍ ഉള്ളതിനാല്‍ എല്ലാം അറിഞ്ഞവര്‍ എന്ന് കരുതുന്നു ഞാന്‍ കാണുന്നവരും പരിചയപ്പെടുന്നവരും. നല്ലത് തന്നെ... എല്ലാവര്‍ക്കും എല്ലാം അറിയാമല്ലോ .
എല്ലാവര്‍ക്കും എല്ലാം അറിയുന്നത് കൊണ്ടാണോ ജീവിതം ദുസ്സഹമാകുന്നത് ? അതോ അറിവ് ഏറ്റവും ഉപരിപ്ലവമായി തലയ്ക്കു മുകളിലൂടെ പോകുന്നത് കൊണ്ടോ. അല്ലെങ്കില്‍ എന്താണ് അറിവ് ? തന്റെ തൊട്ടു മുന്പുള്ള തലമുറ അതായത് തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടുന്ന ആ തലമുറ പെട്ടെന്ന് ഒടുങ്ങി ക്കിട്ടിയെങ്കില്‍ എന്ന് കരുതുന്ന ഈ തലമുറയുടെ അറി വാണോ അറിവ്? ഇന്നു പത്രങ്ങള്‍ തന്ന വാര്‍ത്തകള്‍ കേട്ടാല്‍ അങ്ങനെ തോന്നും. തിരുവന്തപുരത്ത് നിന്നുമാത്രം വന്ന റിപ്പോര്‍ട്ട് ഇങ്ങനെ ..85 വയസായ വൃദ്ധയെ ഓട്ടോ റിക്ഷയില്‍ കൊണ്ടുവന്നു മക്കള്‍ വഴിയില്‍ നിക്ഷേപിച്ചു പോയത്രേ. തള്ളക്ക് ഏഴാണ് മക്കള്‍. വൃദ്ധ മാതാവിനെ പട്ടിക്കൂട്ടില്‍ കെട്ടിയിട്ട മകളും തിരു വനന്ത പുരത്ത് തന്നെ തന്നെ.ഇങ്ങനെ ഈ ആഴ്ച ഏഴ് ദിവസവും ഇങ്ങനത്തെ ഏഴ് 'കഥ' കള്‍ വായിച്ചു തീര്‍ത്തു. എല്ലാ സാമൂഹ്യ ശാസ്ത്ര കാരന്മാരെ പോലെ ഞാനും രോഷം കൊണ്ടു .ഇപ്പോള്‍ ഇതു എഴുതുകയും ചെയ്യുന്നു.
പക്ഷെ എന്റെ രോഷം കൊണ്ടു എന്ത് പ്രയോജനം ? സിനിമയില്‍ മമ്മൂട്ടി യുടെ അല്ലെങ്കില്‍ മോഹന്‍ ലാലിന്റെ കഥാപാത്രം പോലെ തന്നെ ഞാനും ...അവര്‍ സിനിമയില്‍ നന്മ ജയിപ്പിച്ചു നമ്മളെ സന്തോഷിപ്പിക്കുന്നു . ഞാനോ വെറുതെ ഈ ഇലക്ട്രോണിക് ഉപകരണത്തില്‍ അക്ഷരങ്ങള്‍ നിരത്തുന്നു. ......
ഞാനും നിങ്ങളും ഈ പട്ടിക്കൂട്ടില്‍ തന്നെ ഒടു ങ്ങുമോ..
.....................................................................................................................................................
"കാല മതീവ വിശാലം
..കളയുക കരയും ശീലം നാമിനി..കാമിനി "
..അയ്യപ്പ പണിക്കര്‍ ഓര്‍മ പ്പെടുത്തുന്നു
Saturday, April 4, 2009
നായ
കുരക്കാത്ത തന്റെ നായക്ക് പേ പിടി ചിട്ടുണ്ടെന്ന് അയാള്‍
അത് കുരക്കു ന്നില്ലെന്ന് മാത്രമല്ല അത് ശുദ്ധനെയോ അശുദ്ധനെയോ
തിരിച്ചറിഞ്ഞു ഒരു കണ്‍ ചിമ്മലില്‍ കൂടി പോലും മുന്നറിയിപ്പ് തരുന്നില്ല .
പത്രക്കാരെയോ ടി .വി ക്രൂകളെയോ ഓടിച്ചിട്ട് കടിക്കാന്‍ തുനിയാത്തതും ,
മന്ത്രി മാര്‍ക്ക് മുന്നിലോ ,
മന്ത്രി വാഹനങ്ങള്‍ക്ക് മുന്നിലോ
സ്ഥാനാര്‍ഥി ക്ക്മുന്നിലോ കുരച്ചു കൊണ്ടു ചാടാത്തതും
കള്ളനെയോ കള്ളിയെയോ
തിരിഞ്ഞു കടിക്കാത്തതും മാത്രം മതിയായിരുന്നു
അയാള്‍ക്ക്
തന്റെ വളര്‍ത്തു നായയെ ഭ്രാന്തന്‍ നായ എന്ന് ഉറപ്പിക്കാന്‍ .
അതുമാത്രമോ
അത് രക്ഷകനെ തിരിഞ്ഞു നോക്കാതായി ,
ശിക്ഷകനെ കണ്ടില്ലെന്നു നടിച്ചു.
മുന്‍കാലുകള്‍ നീട്ടി അതില്‍ കഴുത്തമര്‍ത്തി വച്ചു
പളുങ്ക് കണ്ണുകള്‍ കിടന്നകിടപ്പില്‍ വട്ടം ചുഴറ്റി
ആരോടും കുശലം പറയാതായി .
തിന്നാന്‍ മാത്രം വാ തുറക്കുന്ന
തന്റെ നായ തനി ഭ്രാന്തന്‍ തന്നെ എന്ന് അയാള്‍
വന്നു വന്നു ആ നായക്ക് ഭ്രാന്താണ്
എന്ന് ഭാര്യയോടും കുട്ടികളോടും
വരുന്നവരോടും കാണുന്നവരോടും പറഞ്ഞു തുടങ്ങി
എന്നിട്ടും തൃപ്തനാകാതെ കുരക്കാത്ത നായ്ക്കള്‍ എല്ലാം ഭ്രാന്തന്‍ മാരാണെന്നും
അവ വിഷം തിന്നോ
കോര്‍പ്പറേഷന്‍ കാരുടെ കയര്‍ ക്കുരുക്കിലോ
ചാകേണ്ട താണെന്നും വാശി കയറി.
പളുങ്ക് ഗോലി പോലുള്ള കണ്ണ് തുറന്നു വച്ചു
നായ അയാളുടെ വാക്കുകള്‍ കേട്ടു കൊണ്ടിരുന്നു.
പരാതിയും കോപവും കണ്ടുകൊണ്ടിരുന്നു.
അടുത്ത ക്ഷണം 'എടാ ഭ്രാന്തന്‍ നായെ' എന്ന വിളി
അയാളുടെ വായില്‍ നിന്നു വീണതും നായ
ആടിനെ പട്ടിയാക്കുന്ന യജമാനന്റെ കൈകളില്‍ ഊക്കില്‍ കടിച്ചു
പിന്നെ
'കുരക്കും പട്ടി കടിക്കില്ല' എന്ന പഴയ ഒരു ചൊല്ലിലേക്ക് കയറിപ്പോയി .

Thursday, April 2, 2009
Babble
എന്തെഴുതാന്‍ ...ഒന്നുമില്ല.
കാക്കയും വിരുന്നു വിളികളുമില്ല..
മുദ്ര്യാവാക്യങ്ങളില്‍ മുങ്ങി നില്ക്കുന്ന രാജ്യത്ത് ഒച്ച കേള്‍പ്പിക്കാനും ശരിയായ ഒച്ച ഏതെന്ന് തിരിച്ചറിയാനും പണി. babble ആണ് ചുറ്റും. സ്വന്തം ശബ്ദം പോലും കേള്‍ക്കാന്‍ ആകുന്നില്ല .
ചെന്നൈ യിലേക്കുള്ള രാത്രി ബസില്‍ യാത്ര ചെയ്ത ഒരു വേളയില്‍ തുടര്‍ച്ചയായി രജനി കാന്തും , വിജയ് -അര്‍ജുന്‍ മാരും കൂട്ടരുമുള്ള സിനിമകള്‍ ശബ്ദ ഘോഷം കൊണ്ടു കാതടപ്പിച്ചു മാറി മാറി തലവേദന തന്നപ്പോള്‍ യാത്രയില്‍ പഞ്ഞി കരുതാത്തില്‍ ഖേദിച്ചു . അന്നും ഇതു പോലെ ശബ്ദവും സിനിമയിലെ വീരവാദങ്ങളും നന്മ തിന്മകളുടെ പരസ്പരമുള്ള യുദ്ധവും കണ്ടു മതിയായി .
.ഇപ്പോള്‍ എന്റെ ചുറ്റും പോരാട്ട വീറിന്റെ ശബ്ദ ഘോഷങ്ങള്‍ ..ലോകം നന്മ /നിന്മ ദ്വന്ദ ങ്ങളായി വേര്‍തിരിഞ്ഞു നില്‍ക്കാത്ത തുകൊണ്ടും ഇനി അങ്ങനെ ആണെങ്കില്‍ തന്നെ പാലില്‍ നിന്നു വെള്ളം ബാക്കി വച്ച് പാല്‍ മാത്രം കുടിക്കുന്ന പുരാണത്തിലെ അരയന്ന മല്ലാത്തതിനാലും ഞാന്‍ ഈ കടല്‍ കടഞ്ഞെടുക്കുന്ന വിഷം വിഴുങ്ങി ഒരു 'നീലകണ്ഠം 'ആകാന്‍ തീരുമാനിച്ചു ..

Monday, March 30, 2009
കാരുണ്യത്തിന്റെ അര്‍ത്ഥം
എണ്‍പതുകളുടെ ആദ്യ വര്‍ഷങ്ങളിലാണ് , ഞങ്ങള്‍ താമസിച്ചിരുന്ന ഹൌസിംഗ് കോളനിയില്‍ എല്ലാ ചൊവാഴ്ചയും വെള്ളിയാഴ്ചയും ഒരു ഭിക്ഷക്കാരന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീടുകളുടെ ഗേറ്റിനരികില്‍ വന്നിരുന്നു "അമ്മാ .....മ്മാ ...മ്മാ.......മാ...മാ." എന്ന് മാക്സിമം നീട്ടി ക്രമത്തില്‍ രണ്ടും മൂന്നും തവണ ഉച്ച സ്ഥായിയില്‍, കര്‍ണ്ണകഠോരമായി വിളിക്കും. ആ ശബ്ദം ഒരു കിലോമീറ്റര്‍ , അല്ല അര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിധ്വനിക്കും .വീട്ടുകാര്‍ വന്നു അമ്പതു പൈസയോ ഇരുപത്തഞ്ചു പൈസയോ കൊടുക്കും. അന്നത്തെ ആ അമ്പതു പൈസക്ക് ഇന്നത്തെ അഞ്ചുരൂപ യുടെ മൂല്യമുണ്ട് .കഴിയുമെന്കില്‍ അയാള്‍ ശബ്ദം പുറപ്പെടുവിക്കുന്നതിന് മുന്പേ കാശ് കൊടുക്കാന്‍ ഓരോ വീട്ടുകാരും ശ്രമിക്കും. ഞാനും അങ്ങനെ തന്നെ ചെയ്തു .പക്ഷെ അയാള്‍ എന്നാലും വിടില്ല..ആളെ കണ്ടാലും കാത്തുനിന്നു നമ്മള്‍ കാശ് കൊടുത്താലും രണ്ടു തവണയെങ്കിലും അമ്മാ ... എന്ന് നീട്ടി അലറിയിട്ടെ അയാള്‍ പോകൂ. അയാള്‍ക്കറിയാം അയാളുടെ മൂലധനം ഏറ്റവം അരോചകമായ മനുഷ്യ ശബ്ദമുണ്ടാക്കാനുള്ള ആ കഴിവാണെന്ന് .
ചെറിയകുട്ടികളുടെ ഉറക്കം ഞെട്ടിച്ചും പേടിപ്പിച്ചും അയാള്‍ ഞങ്ങളുടെ ചൊവ്വാഴ്ച വെള്ളിയാഴ്ചകള്‍ ,ഭീകരാനുഭവമാക്കി. രാവിലെ ഒമ്പതിനും ഒമ്പതര ക്കും ഇടക്ക് കൃത്യമായി വന്നു ഞങ്ങളുടെ കോളേജ് യാത്ര അഞ്ചോ ആറോ മിനിട്ടു തടസ്സപ്പെടുത്തി .ഇരു തല മൂര്‍ച്ചയുള്ള അയാളുടെ സ്വരം വന്നു വന്നു എനിക്ക് അസഹ്യമായി തുടങ്ങി .
ഇനി മുതല്‍ ഇങ്ങനെ വിളിക്കേണ്ട, ഗേറ്റില്‍ തട്ടിയാല്‍ മതി എന്ന് അയാളോട് സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടത് അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അയാള്‍ അടുത്ത തവണ ഗേറ്റില്‍ ഇടിക്കുകയും ക ഠോ ര ശബ്ദത്തില്‍ അമ്മാ........ എന്ന് വിളിക്കുകയും ചെയ്തു . കാശ് കൊടുത്തു പോരുമ്പോള്‍ ഒന്നുകൂടി അയാളെ ഓര്‍മ്മിപ്പിച്ചു ഗേറ്റില്‍ തട്ടിയാല്‍ മതി ഇങ്ങനെ ഒച്ച വെക്കേണ്ട എന്ന്. പ്രതിഷേധിചെന്ന വണ്ണം അയാള്‍ ഗേറ്റില്‍ കാലുകൊണ്ട് തട്ടുകയും ,അവിടെത്തന്നെ ചടഞ്ഞിരിക്കുകയും ചെയ്തു. പിന്നെ ഭാണ്ഡം തുറന്നു പൊതിയെടുത്ത് അഴിച്ചു എന്തോ തിന്നാന്‍ തുടങ്ങി. കോളെജിലേക്ക് ഇറങ്ങുന്ന ഞങ്ങളുടെ മുന്‍പില്‍ കണി യായി അയാള്‍ ചോരയും അഴുക്കും പുരണ്ട ,തുണികൊണ്ട് കെട്ടിയ രണ്ടുകാലുകളും ഒരു നീണ്ട വടിയും വിലങ്ങത്തില്‍ വച്ചു.കണ്ടാല്‍ ഒരു തവണയെ നോക്കാന്‍ കഴിയൂ.. അത്രയ്ക്ക് നാറ്റം വരുന്നുണ്ട് അയാളുടെ ശരീരത്തുനിന്നും തുണിയില്‍ നിന്നും..ഞങ്ങളെ കണ്ടതും അയാള്‍ കറുത്ത പല്ലുകള്‍ കാട്ടി ചിരിച്ചോ ഇളിച്ചു കാട്ടിയോ എന്ന് പറയാനാവില്ല. ആ ദിവസം അങ്ങനെ പോയി അതൊരു വെള്ളിയാഴ്ചയായിരുന്നു.
അടുത്ത ചൊവാഴ്ചയും അതിനടുത്ത വെള്ളിയാഴ്ചയും ഇതു തന്നെ ആവര്‍ത്തിച്ചു . അയാള്‍ രണ്ടു മണിക്കൂര്‍ വിശ്രമം ഞങ്ങളുടെ ഗേറ്റിനു മുന്‍പിലായി . വെള്ളം കുടിക്കുന്നത് ചോദിയ്ക്കാതെ തന്നെ വീട്ടിലെ പൈപ്പില്‍ നിന്നായി .
അതോടെ ഇനി എന്ത് ചെയ്യുമെന്ന് പിടിയില്ലാതായി. അയാളോട് വളരെ സ്നേഹമായി പറഞ്ഞതിനുള്ള ശിക്ഷയായി അയാള്‍ അലറി വിളിക്കുന്നത് കൂടാതെ ഗേറ്റില്‍ മാക്സിമം ശബ്ദത്തില്‍ ഇടിക്കുന്നത് കൂടി പതിവാക്കിയിരിക്കയാണ് . അത് കൂടാതെ വിശ്രമവും ഗേറ്റിനു മുന്‍പില്‍ . അയാളെ ഇനി കുറെ ചീത്ത വിളിക്കാം എന്നായി.
'ഇവിടെ ഇങ്ങനെ ഇരുന്നാല്‍ '..... എന്ന് പറഞ്ഞു തുടങ്ങേണ്ട താമസം അത് പ്രതീക്ഷിചിട്ടെന്ന വണ്ണം അയാള്‍ പുളിച്ച തെറികള്‍ തമിഴ് കലര്ന്ന മലയാളത്തില്‍ ഞങ്ങളുടെ മേലേക്ക് ചൊരിഞ്ഞു..
അയാളുടെ ശബ്ദവും സാന്നിധ്യവും വല്ലാതെ അസഹനീയ മായി തുടങ്ങി. ഇനി അയാള്‍ രാത്രിയിലും ഗേറ്റിനരികില്‍ കിടപ്പ് തുടങ്ങുമോ ? കോളേജില്‍ നിന്നു വരുന്ന സമയം അതായി ചിന്ത. ചുരുക്കി പറഞ്ഞാല്‍ ഭിക്ഷ ക്കാരന്‍ താങ്ങാവുന്നതില്‍ കൂടുതല്‍ ഒരു ഭാരമായി .അയാള്‍ക്ക് കാശ് കൊടുത്തിരുന്നത് പുണ്യം പ്രതീക്ഷിച്ചു ഒന്നുമായിരുന്നില്ല. ഭിക്ഷ ക്കാരെ പ്രോത്സാതിപ്പിക്കുന്ന്തില്‍ താത്പര്യവും ഉണ്ടായിട്ടല്ല. അയാളുടെ അളിഞ്ഞു വികൃതമായ കാലുകളും ദയനീയ ഭാവവും ക ഠോ രശബ്ദവും കാരണമാണ് അയാള്‍ക്ക് ഭിക്ഷ കൊടുത്തു തുടങ്ങിയത് .അതിപ്പോള്‍ ഇങ്ങനെ യായി...
ഇങ്ങനെ ഏകദേശം ഒരുവര്‍ഷത്തോളം ഭിക്ഷക്കാരന്‍ പകുതി ഭീഷണിയായി ഞങ്ങളുടെ ഗേറ്റില്‍ ആഴ്ചയില്‍ രണ്ടു തവണ വന്നു പോയി.
ഇതിനിടെ വന്ന ക്ലൈമാക്സ് പക്ഷെ അയാള്‍ക്ക് അനുകൂല മായില്ല...ഒരു ദിവസം ശാസ്ത മംഗലംബസ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്ക്കുന്ന ഞങ്ങളുടെ മുന്നിലൂടെ ഒരാള്‍ നടന്നു വരുന്നു. അയാള്‍ ഞങ്ങളെ കണ്ടു. ഞങ്ങളും... നല്ല പരിചയം ..വെളുത്ത മുണ്ട് മടക്കി കുത്തി വെളുത്ത ഷര്‍ട്ടും കാലില്‍ ചെരിപ്പും . മുടി ഭംഗി യായി ചീകി വച്ചിട്ടുണ്ട് . കയ്യില്‍ നല്ല സഞ്ചി......
അത് ഞങ്ങള്‍ ഊഹിച്ച പോലെ തന്നെ ആ ഭിക്ഷക്കാരന്‍. തെണ്ടിയായി അറുപതുകഴിഞ്ഞ കിളവനെപ്പോലെ കുഷ്ടം പിടിച്ചകാലുകാട്ടി വന്ന അയാള്‍...ഞങ്ങളെ ക്കണ്ടതും അയാള്‍ സൈഡ് മാറാന്‍ ഒരു ശ്രമം നടത്തി .......
പക്ഷെ അടുത്ത ആഴ്ചമുതല്‍ അയാള്‍ ഞങ്ങളുടെ ഗേറ്റില്‍ വന്നില്ല ....
ഭിക്ഷാടന മാഫിയ യെപ്പറ്റി അന്ന് അത്ര കാര്യമായ അറിവില്ല. എങ്കിലും അവര്‍ നാഗര്‍ കോവിലില്‍ നിന്നു തിരുവനതപുരം നഗരത്തിലേക്ക് സംഘങ്ങളായിട്രെയിനില്‍ കൊണ്ടുതള്ളുന്നആളുകള്‍ കൂട്ടമായി കോളനികള്‍ തോറും തെണ്ടി വൈകുന്നേരങ്ങളില്‍ കിട്ടുന്ന കാശ് മുഴുവന്‍ തെണ്ടി മുതലാളിമാരുടെ കൈകളിലേക്ക് പകരുന്ന കാര്യം കേട്ടിരുന്നു. അതൊക്കെ കേട്ടിരുന്നെന്കിലും ഭിക്ഷക്കാര്‍ക്ക് കാശ് കൊടുക്കില്ലെന്ന് തീരു മാനിചിരുന്നെന്കിലും നമ്മുടെ തെണ്ടി ഒറിജിനല്‍ രോഗി ആണെന്കിലോ എന്ന് കരുതി കൊടുത്തു കൊണ്ടിരുന്നതാണ്...
അല്ലെങ്കിലും കാരുണ്യത്തിന്റെ അര്ത്ഥം ഏറ്റവും വികലമായി മനസ്സിലാക്കപ്പെട്ട ഒരു കാലത്താണ് നമ്മുടെ ജീവിതം. ഭി ക്ഷക്കാര്‍ ഇല്ലെങ്കില്‍ അന്യനു ക്ലേശം ഇല്ലെങ്കില്‍ , രോഗികള്‍ ഇല്ലെങ്കില്‍ , നമ്മുടെ സമ്പത്തിനു ., നമ്മുടെ ആരോഗ്യത്തിനു , സന്തോഷത്തിനും എവിടെയാണ് മൂല്യം? നമ്മുടെ എണ്ണമില്ലാത്ത ചാരിറ്റി ട്രസ്റ്റുകളും , ആതുര ശുശ്രൂഷാ സ്ഥാപനങ്ങളും ആരെ സേവിക്കും? എല്ലാവര്‍ക്കും സന്തോഷവും സമാധാനവുമെങ്കില്‍ നമ്മുടെ കാരുണ്യം എങ്ങനെ പ്രകടിപ്പിക്കും .കാരുണ്യ സ്ഥാപനങ്ങള്‍ എങ്ങനെ വളര്‍ന്നു പന്തലിക്കും ?കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സ്വര്‍ഗ്ഗ രാജ്യത്ത് ഒരു സീറ്റ് ഉറപ്പാക്കും. അപ്പോള്‍ ലോകം ഇങ്ങനെയാതിനു ആര് , ആരോട് നന്ദി പറയണം.....!!!

Saturday, March 28, 2009
ദൈനം ദിനം
"അടുത്ത മുന്നൂറ്റി അറുപത്തഞ്ച്എപ്പിസോഡും
റ ഡി യായി സര്‍,
വേഷവും ഡ യലോഗും
ജോലി, വേതനങ്ങളുമൊക്കെ നിര്‍ണ്ണയിച്ചു കഴിഞ്ഞു സര്‍ ,
അതെ പൂര്‍വ നിശ്ചയ പ്രകാരം തന്നെ
മാറ്റമൊന്നുമില്ല സര്‍ ,
വേഷം സാരിയില്‍ മാത്രം ഒതുക്കില്ല സര്‍,
ജീന്‍സും ടോപ്പും പല ഉത്തരേന്ത്യന്‍ ,
വിദേശ സ്വദേശ വേഷങ്ങള്‍ കൂടാതെ
നമ്മുടെ ദേശീയ വേഷമായ നൈറ്റിയും ഉണ്ടാവും സര്‍ .
. ഓ ,ആയുധം കണ്ണീരും വക്രിച്ച തേങ്ങലുമല്ല,
തോക്കും വാള്‍ പരിചാദികളും കത്തിയുമുണ്ട് സര്‍,
കളരിയോ അഭ്യാസം സമ നിരപ്പില്‍ നിന്നു കുന്നിന്‍ മുകളിലേക്ക്
മാറ്റിയിട്ടുണ്ട് സര്‍
അവസാനമോ ?
കൊലപാതകത്തില്‍ നിര്‍ത്തണോ അതോ ആത്മഹത്യയിലൊ
..കുറച്ചു കണ്ഫ്യുഷന്‍ ഉണ്ട് സര്‍..
വലിയൊരു ഡിസൈനര്‍ കിണറുണ്ട് സര്‍
അതിലേക്കു നായിക കൂപ്പുകുത്തുന്നതാണ് സര്‍
നമ്മള്‍ എടുത്ത്തവസാനിപ്പിച്ചത് ക്ലൈമാക്സ്
..വലിയ കിണറാണ് സര്‍
കാണികള്‍ക്കോ, ഉണ്ട് സര്‍ കൂട്ടമായി വന്നു അവര്ക്കും
സീരിയലിനവസാനം ..
ചെയ്യാം സര്‍ അതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട് സര്‍...
അത് മതി അല്ലെ സര്‍..
. സ്പോണ്‍സര്‍ ഷിപ്പ് ഉറപ്പാക്കി സര്‍
പ്രബുദ്ധരുടെ നാടല്ലെ സര്‍
ആത്മഹത്യയും കൊലപാതകവും നിത്യമല്ലേ സര്‍
ആ നിലക്ക് സീരിയലില്‍ യഥാ തഥാ മാണ് .എന്നോ ..
റിയല്‍ .?.
നിരൂപകര്‍ തീരുമാനിക്കട്ടെ സര്‍..."

Thursday, March 26, 2009
വെറുതെ ഒരു ചിത്രം
അത് ഒരു കുന്നിന്‍ ചെരിവായിരുന്നു .താഴ്വരയില്‍ ചെമ്പന്‍ നിറമുള്ള ചെറുതും വലുതുമായ കല്ലുകള്‍ ചിതറിക്കിടക്കുന്ന തരിശു നിലം. താഴ്വരയില്‍ നിന്നു നോക്കിയാല്‍ കണ്ണെത്തുന്ന ദിക്കില്‍ ഏറ്റവും അറ്റത്ത് മലയുടെ ഉന്തി നില്‍ക്കുന്ന വയറു കാണാം ..അരയില്‍ പറ്റിപ്പിടിച്ചു തൂങ്ങി നില്ക്കുന്നത് മലയുടെ കുഞ്ഞുങ്ങളല്ല . അത് ഒരു ചെടി പോലുമല്ല ..ഈജിപ്ത്യന്‍ അല്ലെങ്കില്‍ ഗ്രീക്ക് ദൈവത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്വയംഭൂവായ പാറയാണ് ആ നില്ക്കുന്നത് ..പക്ഷെ അങ്ങനെ തീര്‍ത്തു പറയാനുമാവില്ല . അതിന് വലിയൊരു തലയുണ്ട് ... വിസ്താരമുള്ള, പോളയില്ലാത്ത അതിന്റെ കണ്ണുകള്‍ തുറന്നു വച്ചു മലമുകളില്‍ നിന്നു പതിയെ ഇറങ്ങി വരുന്നുണ്ട് ..കാരണം അതിന്റെ തവിട്ടു നിറമുള്ള കുതിരകള്‍ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും സന്തോഷം കാണിക്കുന്നത് അത് കൊണ്ടാണല്ലോ . സീബ്രയില്‍ നിന്നും ആ കുതിരകള്‍ വരകള്‍ കടം മേടിച്ചു സ്വന്തം തവിട്ടു നിറത്തിലും മെറൂണ്‍ കലര്‍ന്ന ചുവപ്പിലും വരയിട്ടതെങ്ങനെ? തീര്ച്ചയായും അത് ചോദിക്കാനായിരിക്കും കുന്നിറങ്ങി ആ ഇരുണ്ട പാറ നോക്കിനില്‍കെ നിമിഷങ്ങള്‍ക്കകം ഉണ്ടായിതീര്‍ന്ന കൈകാലുകളുമായി നീണ്ട കാല്‍ വെപ്പോടെ വരുന്നത് .ചരിഞ്ഞു നില്ക്കുന്ന ആ ചുവപ്പ് വരയന്‍ എന്താണ് പറയുന്നതു? .അതിന് തലയെടുപ്പും ഊര്‍ജ്വ സ്വലതയുമുണ്ട്. അവനായിരിക്കും സീബ്രയില്‍ നിന്നു ഇങ്ങനെ വരകള്‍ കടം വാങ്ങി നിറം മാറ്റി കുതിരത്വം കളഞ്ഞു നില്‍ക്കാന്‍ മറ്റുള്ളവയെ പ്രേരിപ്പിച്ചത് .നോക്ക് അവയുടെ വാലില്‍ ചുവപ്പും കറുപ്പും വരകള്‍ .മലയുടെ പള്ളയില്‍ നിന്നും ഇറങ്ങി വരുന്ന കൈകാല്‍ വളര്‍ന്ന ആ കരിം പാറയെ നോക്കി വരയന്‍ കുതിരകള്‍ ..തലയുയര്‍ത്തി , മുന്‍കാലുകള്‍ ഉയര്‍ത്തി.....ഇനി അവ എന്താവും ചെയ്യുക?
ചുവരിലെ ചിത്രം മറ്റൊന്നും പറയുന്നില്ല . ചിത്രത്തിന്റെ ഫ്രെയിം പൊളിക്കാനായി നേതാവായ ചുവന്ന വരയന്‍ പിന്‍കാലുകള്‍ കൊണ്ടു തള്ളുന്നു എന്ന് മാത്രം എന്റെ ദൂര കാഴ്ച പറയുന്നു ...ഭിത്തിയില്‍ തൂങ്ങി നിന്നു നിന്നു ഒടുവില്‍ ഈ കുതിരകളും പാറക്കല്ലും ഗ്രീക്ക് ദേവനും ആ തവിട്ടു മലകയറി അപ്പുറത്തേക്ക് പോകുമോ ? അല്ലെങ്കില്‍ കുതിരകള്‍ വരകളും നിറങ്ങളും, മലകള്‍ ,തവിട്ടും മഞ്ഞയും കലര്‍ന്ന അവയുടെ പുറം തോലുമായി ഈ ക്യാന്‍ വാസ് വിട്ടു പോകുമോ . പോകുമെന്ന് ആ തവിട്ടു കുതിര കണ്ണ് ചിമ്മി തുറക്കുന്നു ...

Tuesday, March 24, 2009
poet's son
Nicholas Hughes hangs himself at his home in Alaska 46 years after his mother gassed herself :
guardian reports
Don't know why this news makes me feel uneasy and sad.
Subscribe to:
Posts (Atom)