"എന്തെല്ലാം സമാചാരം എന്താ നിങ്ങടെ ആചാരം "? എന്ന് ചോദിച്ചാല്‍ ഇന്ന് മനുഷ്യര്‍ മനുഷ്യരെ അപമാനിക്കുന്ന രീതികളിലെ അശ്ലീലങ്ങളില്‍ പെട്ട ഒരു ഉദാഹരണം കണ്ടാല്‍ മാത്രം മതിയാകും നമ്മുടെ നടപ്പ് ആചാരം എന്താണെന്ന് മനസ്സിലാകാന്‍. ഇന്നത്തെ മുഴുവന്‍ ദിവസം ഒരാള്‍ക്ക് അസ്വസ്ഥതയില്‍ കഴിയാനും അതുമതി. അമ്മയും ഭാര്യയുമൊത്ത് പോകുന്ന യുവാവിനെ അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ അടിച്ചു എന്ന് പത്രവാര്‍ത്ത.സദാചാര പോലീസ് ചമഞ്ഞ ആറ് പേരെ ഔദ്യോഗിക പോലീസ് പിടിച്ചു. നല്ലത്. തിരുവനന്തപുരത്താണ് ഇത് സംഭവിച്ചത്. സദാചാരികളുടെ ആവശ്യം പത്ര റിപ്പോര്‍ട്ട് പ്രകാരം ' നിന്റെ ഊഴം കഴിഞ്ഞില്ലേ ഇനി അവരെ ഞങ്ങള്‍ക്ക് വിട്ടു താ' എന്നായിരുന്നു.ഭാര്യയാണെന്നു തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും അവറ്റ ചോദിച്ചത്രേ .അമ്മയാണെന്ന് തെളിയിക്കാന്‍ എന്ത് കാണിക്കാനായിരിക്കും അവര്‍ ആവശ്യപ്പെടുക? ഓരോ ദിവസവും റോഡിലിറങ്ങിയാല്‍ പല തരം അപമാനങ്ങള്‍ നമ്മള്‍ എല്ക്കുന്നുണ്ട്. ഏതെങ്കിലും ഒരുത്തന്റെ തെറി കേള്‍ക്കാതെ ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യം എന്നേ പറയേണ്ടു. മനുഷ്യര്‍ ഇങ്ങനെ അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.പരസ്പരം അപമാനിക്കുന്നു. പണ്ട് കാലത്ത് താഴെ ക്കിടയിലെ പെണ്ണുങ്ങളെയും ആണുങ്ങളെയും മേലാളന്മാര്‍ അപമാനിക്കുകയും വിരട്ടുകയും ചെയ്തു വെങ്കില്‍ ഇപ്പോള്‍ അത് ജനകീയമായി. ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും അവരുടെ മുന്‍പില്‍ പെട്ടാല്‍ ധനികര്‍ക്കും ഒരേ വിധം തങ്ങളുടെ ശത്രുത വെളിവാക്കാന്‍ അവസരം ഉണ്ട്. അതാണ് ഡെമോക്രസിയുടെ ഒരു ഗുണം! കേരളം തികച്ചും ഭ്രാന്താലയം ആയതു ഇപ്പോഴാണോ?
എന്തായാലും ഇനി മുതല്‍ പത്രവായന ഉപേക്ഷിക്കുന്നതാകും മാനസികാരോഗ്യത്തിനു നല്ലത് എന്ന് തോന്നിത്തുടങ്ങി.
എന്തായാലും ഇനി മുതല്‍ പത്രവായന ഉപേക്ഷിക്കുന്നതാകും മാനസികാരോഗ്യത്തിനു നല്ലത് എന്ന് തോന്നിത്തുടങ്ങി.