ഇത്രയും സാധാരണ മനസ്സുമായി ഞാന്‍ എന്റെ ജീവിതത്തിലൊരിക്കലും എന്റെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടില്ല.
ഏറ്റവും അശാന്തമായിരിക്കുമ്പോള്‍ ആണ്
ശാന്ത സമുദ്രം പോലെ അത് പുറമെ നിശ്ചലമാകുന്നത്
അശാന്തി എന്നെ ചുറ്റി വളയുന്നു.
ഞാനെന്റെ മനസ്സിനെ വില്ല് പോലെ വളക്കാതെ യും
അതില്‍ അമ്പുകള്‍ തൊടുക്കാതെയും
അവിടം കേള്‍ക്കാത്ത,
അറിയാത്ത, പറയാത്ത ,
വാക്കുകള്‍ കൊണ്ടു നിറക്കാതെയും ഇരിക്കുന്നത് എന്താണ് ?
ഈ അശാന്ത നിമിഷങ്ങള്‍ എനിക്ക് പ്രിയപെട്ടതാണോ .
അല്ല ..അല്ലെങ്കില്‍ അതെ .
അശാന്തിയുടെ മുറ്റത്ത്
മുറിച്ചു മാറ്റപ്പെട്ട ആ വട വൃക്ഷം വളരുന്നത് വരെ
എന്റെ തലയ്ക്കു മുകളില്‍ അത് തണല്‍ വിരിക്കും വരെ
എന്റെ അശാന്തിക്കു ഞാന്‍ കാവല്‍.
2 comments:
(വേഗം പൊരുത്തപ്പെടാന്‍ ശീലിച്ച) ഈ അസ്വസ്ഥതകള്‍ എല്ലാ സ്ത്രീകളിലും ഉണ്ടെന്നു തോന്നുന്നു, ഒരു ഇണങ്ങിയ മൃഗത്തെപ്പോലെ അതെപ്പോഴും അരുകിലുണ്ട്..ഇടയ്ക്കു വല്ലപ്പോഴും അതു കാടിനെ ഓര്‍ക്കുന്നതാവും
Hmm..right...Thank u for visiting...
Post a Comment