അടുക്കള വീണ്ടും ..എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്നാണ് രാവിലെ കണ്ട ഒരു ലിഖിതം ഉത്ബോധിപ്പിച്ചത്. ലേഖനം വായിച്ചു കഴിഞ്ഞു ചുറ്റും നോക്കി . ലേഖനത്തില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ഭംഗി യാക്കണമെങ്കില്‍...
നോക്കട്ടെ..
ഡിഷ് വാഷര്‍ ആണ് ആദ്യം പരിഷ്കരി ക്കേണ്ടത് . അതായത് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബര്‍, ചകിരി, തൊണ്ട്, സ്പോന്ച്ച് എന്തുമാകാം . കടയില്‍ നിന്നു മിനിമം പന്ത്രണ്ടു രൂപ കൊടുത്തു വാങ്ങുന്ന സ്പോന്ച്ച് ആണ് ഉചിതം.. ആ സ്പോന്ച്ച് ആഴ്ചയില്‍ ഒരു തവണയെങ്കിലും മാറ്റണം .എന്നാലെ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ നമ്മെ ആക്രമിക്കാതിരിക്കൂ . അവ പെരുകി നമ്മുടെ പാത്രങ്ങള്‍ പൊതിയും മുന്‍പ് മാറ്റണം. ശരി തന്നെ. സ്പോഞ്ചിനെ ഞാന്‍ പേടിയോടെ നോക്കി അത് വാങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു . ദൂരെ കളയണം ഇന്നു തന്നെ.
അടുത്ത ശത്രു പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്തഅണുക്കള് ആണ് . പാത്രങ്ങള്‍ മാറ്റിയെ പറ്റു..തറയില്‍, മാര്‍ബിളില്‍ പല്ലികള്‍ വിളയാടിയതിന്റെ ബാക്കിയായി അവയുടെ കാഷ്ടം ..പുതിയ ക്ലീനര്‍ വേണം ടെട്ടോള്‍ മാത്രം കൊണ്ടു പോര .ശക്തിയുള്ള മറ്റൊരു ബ്രാന്‍ഡ് ക്ലീനറിന്റെ പേരാണല്ലോ ലേഖകന്‍ പറഞ്ഞിരിക്കുന്നത്.. ( വൃത്തി, രോഗാണു എന്ന് കേട്ടാലുടന്‍ ടെട്ടോള്‍ ആണല്ലോ നമുക്കു പര്യായമായി വരുന്നതു , പേസ്റ്റ് എന്ന് പറഞ്ഞാല്‍ കോള്‍ ഗേറ്റ് എന്ന പര്യായം പോലെ.വൃത്തിയുടെ വാസന പോലും ടെട്ടോളിന്റെ യാണ്. )
നോണ്‍ സ്റ്റിക് പാത്രങ്ങളും മാറ്റാറായി . അവയില്‍ വര വീണു കഴിഞ്ഞു . ചൂടായാല്‍ ഉരുകി നാറ്റം പരത്തുന്ന എന്തോ ഫ്ലക്സ് പുരട്ടിയ മറ്റൊന്നു അത്യാവശ്യം .പിന്നെ അതിനെ പാടു വീഴ്ത്താതെ സംരക്ഷിക്കണം ..
.ഇത്രയും മതിയോ അടുക്കളയുടെ ..പോര വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഏതോ പുതിയ കമ്പനിക്കാര് ഈയിടെ ഇറക്കിയ ആ ഫില്‍ടര്‍ ഉപയോഗിക്കുന്നത്. അങ്ങനെയല്ലേ ലേഖകന്‍ പറഞ്ഞതു? ഒന്നു കൂടി നോക്കണം.
കുറഞ്ഞത് ഇത്രയും പരിഷ്കാരങ്ങള്‍ ഇന്നു തന്നെ വരുത്തണം അടുക്കളയില്‍.
ഇനി ബെഡ് റൂമിലെ കാര്യം . ഹൊ.എത്ര കൊല്ലത്തെ പഴക്കമുള്ള കിടക്കയാണ്. പഞ്ഞി നിറച്ചത്. കട്ടിയും കുറച്ചു കൂടുതല്‍ ആണ് ...നാല് കൊല്ലം .എന്റെ അമ്മേ!! ലേഖകന്‍ പറഞ്ഞതു ഒരു കൊല്ലത്തില്‍ കൂടുതല്‍ ഒരു കിടക്ക ഉപയോഗിക്കാന്‍ പാടില്ല എന്നാണു. പറഞ്ഞതു വെച്ചു നോക്കിയാല്‍ തങ്ങള്‍ രണ്ടു പേരുടേയും തുപ്പലും .ദേഹത്ത് നിന്നു സെക്കന്റ് വച്ചു കൊഴിയുന്ന തൊലി അടരുകളും കൊണ്ടു ആകിടക്ക ഇരട്ടി കനം വച്ചു കഴിഞ്ഞു ..മാറ്റാതെ പറ്റില്ല... ഇന്നു തന്നെ..
കിടക്ക വിരി ആഴ്ചയില്‍ ഒരുതവണ മാറ്റണം. തലയിണ കവറുകള്‍ എന്നും മാറ്റണം ഏത് ബ്രാണ്ട് തുണി ..നോക്കണം ഏത് കടയിലായിരിക്കും ഈ പറഞ്ഞതരം മിനുസവും കുളിര്‍മയും തരുന്ന തുണിത്തരങ്ങള്‍ കിട്ടുക..ലേഖകനെ ഫോണില്‍ വിളിക്കാം.. നമ്പര്‍ ഉണ്ടല്ലോ....
ഭയം കൊണ്ടു എനിക്ക് ഇരിക്കാനാവുന്നില്ല..
ഇന്നത്തെ പത്രം രോഗാണുക്കളും കണ്ടു കാണുമോ..
അവ അന്തരീക്ഷം നിറയെ അല്ലെങ്കിലും ഉണ്ട് എന്നാണു ലേഖകന്‍ മാത്രമല്ല സയന്‍സ് പുസ്തകങ്ങളും കുട്ടിക്കാലം മുതല്‍ പറഞ്ഞു തന്നത്.. അവ ബുദ്ധിവച്ച്..ഇത്തരം ലേഖനവും വായിച്ചു സൂത്രങ്ങളും പഠിച്ചു .. എന്നെ നിങ്ങളെ...പൊതിഞ്ഞു കൊണ്ടിരിക്കുകയാണ് ....ഒരു പക്ഷെ ബ്രാന്‍ഡ് വസ്തുക്കളായി..
2 comments:
കൊള്ളാം.
നന്നായിരിക്കുന്നു...
നന്ദി ! :)Any way we r in taking loads and loads of pesticide-ed veg to kill the bacteria inside..so we r safe!!!
Post a Comment