പഠിക്കാനുണ്ട് ഓസ്കാര്‍ ജേതാക്കളില്‍ നിന്ന് ' എന്ന സുകുമാര്‍ അഴീക്കോടിന്റെ ലേഖനം മതൃഭൂമി പത്രത്തില്‍ വായിച്ചാണ് ഈ ദിവസത്തിന്റെ തുടക്കം .നല്ലൊരു വായനാനുഭവം മാത്രമല്ല തരുന്നത് ,വാര്‍ദ്ധക്യത്തെ പറ്റിയും യൌവനത്തെ പറ്റിയും നമുക്കുള്ള സങ്കല്‍പ്പത്തെ പോലും മാറ്റി മറിക്കും അത് .
'മുംബൈയിലെ ചേരികളില്‍ പട്ടിയെ പോലെ തെണ്ടി ജീവിച്ച മാലിക്കിനെയും രാം പൂരിലെ പാവപ്പെട്ട മുച്ചുണ്ടുകാരി യായ പിന്കിയെയും പോലുള്ളവരുടെ ഉള്ളുലക്കുന്ന കഥകള്‍ ഇവിടെ ധാരാള മുണ്ടെന്നു ഇവിടത്തെ സിനിമകള്‍ കണ്ടാല്‍ തോന്നില്ല. സിനിമകളുടെ സൃഷ്ടി കര്‍ത്ത്താക്കളോട് ഒരപേക്ഷ, ആവര്‍ത്തിച്ച് വിരസമായ പ്രേമത്തിന്റെ ആട്ടവും പാട്ടും കുടുംബച്ചിദ്രങ്ങളുടെ കണ്ണീരും നെടുവീര്‍പ്പും കൊണ്ട് മടുത്തു കഴിഞ്ഞ ജനങ്ങള്‍ക്ക് വല്ലപ്പോഴും ഒരു വിമോചനം നല്‍കണമെന്ന സല്‍ പ്രേരണ ക്ക് വഴങ്ങാന്‍ ലോസ് ആന്ജലസില്‍ നിന്നുയര്‍ന്ന പുതിയ ശബ്ദങ്ങളെ നിങ്ങള്‍ അനുവദിച്ചാല്‍ നന്നായിരുന്നു'.......
ഇങ്ങനെ പറയാന്‍ മനസ്സില്‍ യൌവനമുള്ള ഒരാള്‍ക്ക് മാത്രമെ കഴിയു. ഇതു മാത്രമല്ല ആ ലേഖനത്തിന്റെപോലെ ശക്തിയും സൌന്ദര്യവും ഉള്ള ഒരു കാഴ്ച അവതരിപ്പിക്കാന്‍ ശരീരം യൌവനയുക്ത മായതുകൊണ്ട് മാത്രം സാധ്യമാവില്ല ...
"തത്വമസി , ഭാരതീയത എന്നീ പുസ്തകങ്ങള്‍ രചിച്ച ഞാന്‍ ,ഓംകാരത്തിന്റെ സന്ദേശം ലോസ് ആന്ജലസിലെ ഓസ്കാര്‍ ആഘോഷ വേളയില്‍ ഒരു ലോക മഹാസദസ്സില്‍ മുഴക്കിയ റസൂല്‍ പൂക്കുട്ടിയുടെയും മാനവികത എന്തെന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അവിടെ മാറ്റൊലി കൊള്ളിച്ച റഹ്മാന്റെയും മുന്‍പില്‍ സമാദരം സര്‍ വാത്മനാ സമര്‍പ്പിച്ചു കൊള്ളട്ടെ ." എന്ന് പറയാനുമുള്ള ഔന്നത്യം അദ്ദേഹത്തിന് ഉണ്ടായതില്‍ വളരെ ആഹ്ലാദം തോന്നുന്നു . ആ സന്തോഷത്തിനു അഴീക്കോട് മാഷിനു നന്ദി !
5 comments:
കള്ളനു കഞ്ഞി വച്ചവന്‍ .ചക്രം കിട്ടിയാല്‍ തെരുവ് ഗുണ്ടയെ ക്കുറിച്ചും നല്ലത് പറയും .ഓംകാരം പുള്ളി കണ്ടുപിടിച്ചതാണെന്ന് തോന്നും .
പങ്കുവെക്കലിനു നന്ദി.
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു പഥ്യമെന്ന് ullas പഠിപ്പിക്കുന്നു.
@ ullas ആരെഴുതുന്നു എന്നുള്ളതിനേക്കാള്‍ എന്തെഴുതുന്നു എന്നതാണ് പ്രധാനം....പ്രതികരണത്തിന് നന്ദി
@shihab 'ബഹുജനം പലവിധം '.
പക്ഷേ, കൊതുകിന്റെ കാര്യം തഥൈവ.
Post a Comment