Sunday, July 17, 2011
മച്ചില്‍
മച്ചില്‍
തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല മനസ്സ് ചൊല്ലിയത്
പഠിച്ചതോ പാടിയത് അതോ, പഠിപ്പിച്ചതോ പാടിയത് ?
പാടിയതോ കേട്ടത് ,കേട്ടതോ പാടിയത്?
എന്നല്ലേ ചോദ്യം ...
പഠിച്ചതല്ല പാടിയത് പഠിപ്പിച്ചതല്ല പഠിച്ചത് എന്ന് ചൊല്ലി കാരണവര്‍ ചൂരലെടുത്തു
പൊട്ടക്കിണറ്റിന് പതിനായിരം വട്ടം വലം വച്ചു
ചതുര്‍ത്ഥി നാളില്‍ പഠിച്ചതൊക്കെ ഓലയിലെഴുതി കാണിക്കയെന്നും ,
തുള്ളിക്കളിച്ചു ചൊല്ലി തിമിര്‍ത്തു കേള്‍പ്പിക്കയെന്നും കല്‍പ്പിച്ചു
പക്ഷെ ഞാനോ
ആ ഓല യല്ലേ ഈ കിണറ്റില്‍ കളഞ്ഞു
ആ എഴുത്താണി യല്ലേ ഈ കിണറ്റില്‍ എറിഞ്ഞു
ആ ഒച്ചയല്ലേ കാട്ടില്‍ കളഞ്ഞൂ ,
ആ പാഠ മല്ലെ കാറ്റില്‍ പറന്നൂ..
അതിനാലല്ലേ കാരണവര്‍ തപിച്ചൂ ,
അതിനാലല്ലേ കാരണവര്‍ ശപിച്ചൂ ..
പഠിച്ചത് പാടാന്‍ ഇനിയെന്നെക്കിട്ടില്ലേ എന്ന് പാടി ത്തീര്‍ന്നതും
പടിയടച്ചില്ലേ കാരണവര്‍ ?
പാലം വലിച്ചില്ലേ കാരണവര്‍ ?
കരി മേഘമൊന്നില്‍ പ്രാകി പറത്തീലെ, പ്രാഞ്ചി പ്പറത്തീലെ കാരണവര്‍?
അതൊന്നും പോരാഞ്ഞ് തറവാടിന്‍ താഴത്ത് പടിയോളം വന്നെത്തി തുരുതുരെ തുപ്പീലെ കാരണവര്‍ ?
നീട്ടി ത്തുരു തുരെ തുപ്പീലെ കാരണവര്‍?
എന്നിട്ട് ഞാനോ
പഠിയാത്തതും ചൊല്ലി ,
പറയാത്തതും ചൊല്ലി
മാനത്തും മച്ചിലും കേറിയിറങ്ങുന്നു ,
ഉടു തുണി യില്ലാത്തോരുടയോനെ സൃഷ്ടിച്ചും
ഉടു തുണി യില്ലാത്തോരുടയോളെ സൃഷ്ടിച്ചും പാടത്തിരിക്കുന്നു, പടിമേലിരിക്കുന്നു
പടിഞ്ഞാറേ പാറയില്‍ കിഴക്കോട്ടിരുന്നിട്ടു
ഇടംകാലുനീട്ടി മലര്‍ന്നു കിടക്കുന്നു.....
തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല മനസ്സ് ചൊല്ലിയത്.....
Subscribe to:
Post Comments (Atom)
2 comments:
നല്ല ഈണം, നല്ല താളം.. ഇഷ്ട്ടപെട്ടു !!ou
Glad that u liked it.Thank you:)
Post a Comment