കാലം അല്ലെങ്കില്‍ കാലന്‍ വന്നു മതി നിര്‍ത്ത് നിന്റെ ഇഹ ലോകത്തെ പണികള്‍ എന്ന് പറയുമ്പോള്‍ , കൂടെ തൂക്കിലേറ്റുന്നതിനു മുന്പ് ഐഹിക ലോകത്തെ 'ന്യായികള്‍ ' ചോദിക്കുന്നത് പോലെ , എന്തെങ്കിലും മോഹം ബാക്കി വച്ചിട്ടുണ്ടോ എന്നും ചോദിക്കുമ്പോള്‍ പറയാന്‍ രണ്ടു കാര്യങ്ങള്‍ ബാക്കി വച്ചിട്ടുണ്ടെന്ന് കണ്ടു.
തിരുവനന്തപുരത്ത് നിന്നു ന്യൂഡല്‍ഹി വരെ ആന്ധ്ര പ്രദേശ് വഴി കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരം കണ്ണില്‍ തടയുന്ന ഒരു കാഴ്ചയുണ്ട്. തലകീഴായി കെട്ടിത്തൂക്കിയ ആ കിളിക്കൂടുകള്‍. കിളി ത്തന്നെ തൂക്കിയത്. ആ ഒഴിഞ്ഞ കൂടുകളില്‍ ഒന്നാണ് എനിക്ക് വേണ്ടത്. അത് കിട്ടുന്നത് വരെ എന്നേ വെറുതെ വിടൂ എന്ന് പറയുമ്പോള്‍ അയാള്‍, ആ കാല പുരുഷന്‍ അല്ലെങ്കില്‍ കാല പുരുഷി, സാരമില്ല ഞാന്‍ അത് സാധ്യമാക്കാം എന്ന് പറയുമോ ? അതെന്തിനാണ് എന്നാണ് ചോദ്യമെങ്കില്‍ കാലന്റെ കൂടെ പോകുന്നതിനുമുന്‍പ് ആ കൂടുകളി ലൊന്നില്‍ എന്റെ ശ്വാസം നിറച്ച് വക്കണം എന്ന് ഞാന്‍ വിചാരിക്കുന്നു. ഇനി അങ്ങനെ നിറച്ച് വക്കുന്നതെന്തിനാണ് എന്ന് ചോദിച്ചാല്‍ .ഇരിക്കട്ടെ ഒരോര്‍മ്മയ്ക്ക് എന്നേ പറയാന്‍ പറ്റൂ. ചേതമില്ലാത്ത ഉപകാരമായത് കൊണ്ടു കാലന്‍ സമ്മതിക്കാതിരിക്കില്ല എന്ന് കരുതാനാണ് എനിക്കിഷ്ടം.
പിന്നെ മറ്റൊന്നുള്ളത് ഈജിപ്ടു സന്ദര്‍ശിക്കണം പിരമിടുകളില്‍ കയറിയിറങ്ങണം എന്നാണ്. ഒരു പക്ഷെ അത് നടന്നില്ലെങ്കിലും ദു:ഖമില്ല എന്നും തോന്നുന്നുണ്ട്. എങ്കിലും ആഗ്രഹിച്ചതല്ലേ പറഞ്ഞേക്കാം എന്ന് കരുതി പറയും എന്നേയുള്ളു. കാരണം ചുടുകട്ടകള്‍ കൊണ്ടു പണിത ഏതു വീടും ഓരോ പിരമിഡുകള്‍ ത്തന്നെ എന്ന് വിചാരിച്ചു കഴിയുമ്പോള്‍ തീരാവുന്ന ഒന്നാണ് ആ ആഗ്രഹം. ഇനി അതല്ല എന്ന് പറയുകയാണെങ്കില്‍ നമ്മളെ വ്യാമോഹിപ്പിക്കുന്ന ത് ചിത്രങ്ങളില്‍ കാണുന്ന പിരമിട് കള്‍ ആണ്. അടുത്തു ചെല്ലുമ്പോള്‍ ദൂരെ നിന്നു കാണുന്ന പച്ച പിടിച്ച കുന്നുകള്‍ കാല്‍ക്കീഴില്‍ നിരന്ന മണ്ണും പുല്ലും നിറഞ്ഞ പ്രതല മാവുന്നത് പോലെ അടുത്ത് ചെല്ലുമ്പോള്‍ അവ അകാല്‍പ്പനികമായ മണ്‍കട്ടകള്‍ ആയി മാറാനും സാധ്യതയുണ്ട്.
പക്ഷെ കിളിക്കൂടിന്റെ കാര്യത്തില്‍ ഇനിയും മറിച്ച് ഒരു ചിന്ത വന്നിട്ടില്ലാത്തതിനാല്‍ കാലനോട് /കാലത്തോട് ആ അഭ്യര്‍ത്ഥന /ആവശ്യം പറയാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടയില്‍ ആ കൂടു സംഘടിപ്പിക്കണം.ഉം....
4 comments:
ചുടുകട്ടകള്‍ കൊണ്ട് പണിത ഏത് വീടും പിരമിഡുകളാണെന്ന് പറയുമ്പോള്‍ മരിച്ചവരുടെ ആലയങ്ങളാകുന്നൂ വീടുകള്‍ എന്ന് പറയാമല്ലേ...വീടുകള്‍ ഇക്കാലത്ത് ഒന്നും അവശേഷിപ്പിക്കുന്നില്ലേ...കൂട്ടില്‍ ഒഴിച്ച് വെയ്ക്കുന്ന ആ ജീവന്‍ എന്താവും പറയുക...
വീടുകളെയും അതിലെ ജീവിതങ്ങളെയും അടച്ച് തള്ളിപ്പറയുകയല്ല. മറ്റൊരു കാഴ്ചയില്‍ ഇക്കാലത്തെ ഇടത്തരക്കാരുടെ വീടുകളില്‍ 'പകുതി മരിച്ച ജീവനുകള്‍' ആണ് താമസിക്കുന്നത് എന്നും കാണാം . അന്യനാടുകളില്‍ പോയ മക്കളും അവരെ കാത്തു വൃഥാ ജീവിക്കുന്ന അശരണരായ വൃദ്ധരും തൊണ്ണൂറാം വയസ്സിലും പണിയെടുത്തു ജീവിതം തള്ളിനീക്കുന്ന ആലംബഹീനരും നിറഞ്ഞ ഒരിടം. അതുമല്ല വീട്ടു ജീവിതത്തിനു പകരം വക്കാന്‍ നല്ലൊരു ബദല്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് വീടുകളെ ഞാന്‍ ആക്ഷേപിക്കുകയില്ല.:)പക്ഷെ ,ഇത്തരം പ്രായോഗിക വിഷമതകളെ ഓര്‍ത്തല്ല ഞാന്‍ വീടിനെ പിരമിഡ് ആയി കണ്ടതു. ഒരു സ്ഥാപനം എന്ന നിലയില്‍ അന്നത്തെ patriarchy യുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും എന്ന് തോന്നുന്നു; മരിച്ച ഫറോവയും കൂട്ടത്തോടെ സതിയനുഷ്ടിച്ച സേവകരും പത്നിമാരും !!
Thank you for the comment
കിളിക്കൂടും ജീവനും, ആശയവും ഇഷ്ട്ടപെട്ടു..എനിക്കും നിറയ്ക്കണം എന്റെ ജീവനും ഏതെങ്കിലും കിളിക്കൂട്ടില്‍ ..എങ്ങാനും ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ അതെ ജീവന്‍ എടുത്ത് അണിയാന്‍ കഴിഞ്ഞാലോ..അല്ലെ..
Thank you Mad for following a 'mad' idea:)
Post a Comment