ഇന്നലെ നാട്ടില്‍ നിന്ന് വന്ന, ഒന്നാം ക്ലാസ് മുതല്‍ കോളേജു വരെ ഒന്നിച്ചു പഠിച്ചു രണ്ടു നഗരങ്ങളില്‍ ജീവിതം തുടരുന്ന, വല്ലപ്പോഴും കണ്ടു മുട്ടുന്ന , എന്നാല്‍ വല്ലപ്പോഴുമേ കണ്ടുമുട്ടുന്നുള്ളൂ എന്ന് കാണുമ്പോള്‍ ഒരിക്കലും തോന്നാത്ത, എന്റെ സുഹൃത്ത് പറഞ്ഞു. 'കേരളം ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി മാറുകയാണ്. അച്ഛനെ കാറ് കേറ്റി കൊല്ലുന്ന അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍ , സ്നേഹിതനെ കൊത്തി നുറുക്കി കുഴിച്ചിടുന്ന കൂട്ടുകാരന്‍; ഇതൊക്കെ സ്വപ്നത്തില്‍ കാണാന്‍ പോലും നമ്മള്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇവരൊക്കെ ഇങ്ങനെ ആയിത്തീരുന്നതെന്താണാവോ? " സാധാരണക്കാരായ സമാധാന പ്രിയര്‍ക്കു ഇങ്ങനെ ചോദിക്കാന്‍ മാത്രമേ കഴിയൂ' അല്ലെങ്കില്‍ പോയ കാലം എത്രയോ സുന്ദരമായിരുന്നു എന്ന് നെടുവീര്‍പ്പിടാനും. " പണം, പണം എന്ന ഒറ്റ വിചാരമേ ആളുകള്‍ക്കുള്ളല്ലോ ഇപ്പൊ' എന്നും കൂട്ടി ചേര്‍ത്ത് ദീര്‍ഘശ്വാസം വിടുമ്പോള്‍ ലോകത്തിന്റെ മറ്റൊരു മൂലയില്‍ പണഭ്രാന്തും, ഗോത്ര ഭ്രാന്തും കൊണ്ട് ബോധം പോയ ഒരു ചെറുപ്പക്കാരന്‍ ബോംബു പൊട്ടിച്ചും വെടിവച്ചും നൂറിലധികം പേരെ കൊന്നു കഴിഞ്ഞു.
ലോകം തന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി പലപ്പോഴും മാറുന്നുണ്ട്. തിരിച്ചു കൊള്ളാവുന്ന സ്ഥലമായി മാറുന്നത് വരെ അതങ്ങനെ തന്നെ ആയിരിക്കും താനും.
ഈ ഗോളം ആഗോളമായി മാറിയപ്പോള്‍ ഗോളം ചെറുതായി,അതിലെ ആളുകളും അവരുടെ മനസ്സുകളും ചെറുതായി എന്ന് തോന്നുന്നതില്‍ യുക്തിയുണ്ടോ!
4 comments:
ഞാന്‍ പലപ്പോഴും ചിന്തിചിട്ടുള്ളതാണ് എന്താ ഈ മനുഷ്യര്‍ ഇങ്ങനെ അന്യോന്ന്യം വേട്ടയാടുന്നത് എന്ന്. എത്ര ഒക്കെ സമ്പാദ്യം ഉണ്ടായാലും അതൊന്നു കൂടെ കൊണ്ട് പോകാന്‍ കഴിയില്ല എന്ന സത്യം ആരും ഉള്‍ക്കൊള്ളുന്നില്ല. വിദ്യാഭ്യാസം കൂടുംതോറും മനുഷ്യന്‍ മനുഷ്യന്‍ അല്ലാതാവുന്ന കാഴ്ച ആണ് നാം എന്നും കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന ആ സംഭവം വല്ലാതെ ഞെട്ടിച്ചു. ഇത്രയും നിരപരാധികളെ കൊന്നോടുക്കിയിട്ടു അയാള്‍ എന്ത് നേടി എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ അയാള്‍ക്ക് പോലും ഇപ്പോള്‍ ഒരുത്തരം ഉണ്ടാവില്ല. എങ്കിലും പറയാമല്ലോ.. തമ്മില്‍ ഭേദം നമ്മുടെ കൊച്ചു കേരളം തന്നെ
അര്‍ജുന്‍ തന്റെ ചിന്തകള്‍ വളരെ നല്ലത്
സഖാവെ തിരക്കുകളില്‍ ആകൃതി നഷ്ട്ടപെടുന്നവരന് നമ്മള്‍ ..
മനസ്സിന്റെയും ശരിരത്ത്ന്റെയും ഒരാള്‍ പത്ത് ആളായി മാറുന്നു
എന്നിട്ടും ....സങ്ങടങ്ങള്‍ മാത്രം ....
ഇനിയും എഴുത്ത് തുടര് ..
word verification mattuu..
engile comment edukayulluu
ഈ ഗോളം ആഗോളമായി മാറിയപ്പോള്‍ ഗോളം ചെറുതായി,അതിലെ ആളുകളും അവരുടെ മനസ്സുകളും ചെറുതായി എന്ന് തോന്നുന്നതില്‍ യുക്തിയുണ്ടോ!
അതെ ആളുകളും അവരുടെ മനസ്സും ചെറുതായി..
@mad കേരളം ഭേദമാണ് പറയാനാണ് ഇഷ്ടം.മുഴുവന്‍ മനുഷ്യ മൂല്യങ്ങളും നഷ്ടപ്പെട്ടുപോകാത്ത ഒരു ജനത എന്നു തന്നെ.@Pradeep & Intimate stranger Thank u for the comments.
Post a Comment