Monday, July 4, 2011

അമാന്യം

മനുഷ്യാന്തസ്സിനെ കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ കുത്തുന്ന ,മനസ്സ് മരവിപ്പിക്കുന്ന  ഒരു സമീപ കാല പത്രവാര്‍ത്തയിലെ ചിത്രം  ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. രണ്ടു സൈനികര്‍, സര്‍ക്കാര്‍ 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്'  എന്ന് പേരിട്ട ഒറീസ്സ യിലെ ദളിത്‌ ആദിവാസി വേട്ടയില്‍  കൊല്ലപ്പെട്ട  ഒരു  യുവതിയെ മുളം കമ്പില്‍ കൈകാലുകള്‍ അതില്‍ ബന്ധിച്ചു തൂക്കിയെടുത്ത് കൊണ്ട് പോകുന്ന ചിത്രം. പേപ്പട്ടിയെ പ്പോലും ഇതിനെക്കാള്‍ അന്തസ്സായി ആയിരിക്കും സാധാരണക്കാര്‍ കുഴിച്ചിടാനായി കൊണ്ട് പോകുന്നത്. ഭരിക്കുന്നവര്‍ക്ക് ഒരന്തസ്സു ഭരിക്കപ്പെടുന്നവര്‍ക്ക് മറ്റൊന്ന്. ഭരിക്കപ്പെടുന്നവര്‍ക്ക് അന്തസ്സ് ഇല്ലെന്നും വേണ്ടെന്നുമാണ്  ഭരിക്കുന്നവരുടെ അസന്നിഗ്ധ മായ  കാഴ്ചപ്പാട്. പ്രത്യേകിച്ചും ദരിദ്രര്‍ക്കും ജീവിക്കാനുള്ള സ്വന്തം അവകാശങ്ങളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നവര്‍ക്കും . മരണത്തില്‍ പോലും അവര്‍ക്ക് നീതി കൊടുക്കേണ്ടതില്ലെന്നു അധികാരികള്‍ വിളിച്ചു പറയും. ആ വിളിച്ചു പറയലിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയും ചിത്രമാണ് മുളംകമ്പില്‍  അമാന്യമായി, അശ്ലീലമായി, ദയാശൂന്യമായി   പ്രദര്‍ശിപ്പിച്ച്‌   അവമാനിക്കപ്പെടുന്ന  ആ യുവതിയുടെ ശവ ശരീരമായി നാം കാണുന്നത് !

2 comments:

Arjun Bhaskaran said...

ഇത് പോലെ മാനവ രാശിയെ ചോദ്യം ചെയുന്ന ഒരു പാട് ചിത്രങ്ങള്‍ ഇനിയും മാറി മറഞ്ഞെക്കാം.. അന്നും ഇതൊന്നും എന്നെ ബാധികകുന്നത് അല്ലല്ലോ എന്ന ചിന്താഗതി ആയിരിക്കും

savi said...

'തനിക്കു ശേഷം പ്രളയം' മനോഭാവത്തിലാണ്'എല്ലാവരും. കുന്നുകള്‍ കൈകൊണ്ടു മാന്തി മാറ്റാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന നിസ്വാര്‍ത്ഥ വൃദ്ധന്റെ കാലം കഴിഞ്ഞു!
നന്ദി!