പദ്ധതി ശാസ്ത്രം
അവൻറെ / അവളുടെ മൂക്കു നല്ലത്
മുഖം നല്ലത്
അവൻറെ / അവളുടെ ചിരി നല്ലത്
വളഞ്ഞ ചില്ലി നല്ലത്
അവന്റെ/ അവളുടെ മൊഴി നല്ലത്
മിഴി നല്ലത്
അവന്റെ / അവളുടെ വാക്ക് നല്ലത്
നോക്ക് നല്ലത്
അവന്റെ / അവളുടെ പാട്ടു നല്ലത്
കുരൽ നല്ലത്
അവന്റെ / അവളുടെ പദം നല്ലത്
പാദം നല്ലത്
അവൻറെ / അവളുടെ കുര നല്ലത്
കടി നല്ലത്
കടി നല്ലത്
അവന്റെ/ അവളുടെ കഴുത്തു നല്ലത്
എഴുത്തും നല്ലത്
അവന്റെ / അവളുടെ ഉടലാകെ നല്ലത്
ഉയിരാകെ നല്ലത്
അതേയോ ?
ഉറക്കെ പ്പറയല്ലെ ,
ആളുകൾ കേൾക്കും
അവന്റെ/ അവളുടെ പേരു പറയല്ലേ
പെരുമയും പറയല്ലേ
അവനവൾ അഹങ്കാരിയാകും
അവളവൻ നിഷേധിയാകും
അവളവൻ നിഷേധിയാകും
നമ്മളെന്തി ന് നമ്മളിലൊരാളെ
നമ്മളിലുള്ളൊരാളെ
നമ്മളിലുള്ളൊരാളെ
ഇല്ലാതെയാക്കണം?
വല്ലാതെയാക്കണം ?
വല്ലാതെയില്ലാതെയാക്കണം?
വല്ലാതെയില്ലാതെയാക്കണം?
No comments:
Post a Comment