സാരി യല്ല
എന്റെ ഇഷ്ട വേഷം
എന്തെന്നാല്‍
അതെന്റെ
രണ്ടു കാലുകള്‍ ഒന്നാക്കി മാറ്റി
അല്ലെങ്കില്‍
കാലുതന്നെ മാറ്റി
താമരയിലോ
ഭാരത മദ്ധ്യത്തിലോ പ്രതിഷ് റിക്കുന്നു
തൊട്ടിലാട്ടിയും
താരാട്ട് പാടിയും
അമൃത വര്‍ഷവും ധനവര്‍ഷവും നടത്തി
കാലം ചെയ്തൊടുവില്‍
പാതാളത്തിലേക്ക് മറയാന്‍
അതെന്നോട് പറയുന്നു
സാരിയല്ല
എന്റെ വേഷം .
(1996)
4 comments:
this is a concept that i've never ever come across...brilliantly fresh as usual... :) thank you for a nice read
Glad that you liked it.Thank you Vrinda .
നല്ല കവിത:)
സന്തോഷം , നന്ദി ....:)
Post a Comment