ശ്രീരാമ സേന യാണ് രാജ്യത്തെ സ്ത്രീകളെ നേര്‍വഴിക്ക് നടത്താന്‍ വടിയുമായി ഇറങ്ങി പുറപ്പെട്ട പുതിയ കൂട്ടര്‍ . ഫെബ്രുവരി പതിനാലിന് 'ആണും പെണ്ണും പരസ്പരം നോക്കി 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുകയോ പനിനീര്‍ പൂവോ മറ്റുവല്ല സമ്മാനങ്ങളോ കൈമാറുകയോ ചെയ്‌താല്‍ ഉടന്‍ അവരെ പിടിച്ചു ദമ്പതി മാരാക്കും എന്ന് പ്രഖ്യാപനവും നടത്തിയിട്ടുണ്ട് അവര്‍ . കല്യാണം കഴിക്കുന്നതോട് കൂടി അവര്‍ക്ക് പരസ്പരമുള്ള പ്രണയം തീര്‍ന്നു കൊള്ളും എന്ന് അവര്‍ക്കറിയാം .
പ്രണയ മാണല്ലോ , സ്നേഹമാണല്ലോ നമ്മുടെ ശത്രു!
ആണുങ്ങള്‍ മദ്യപിക്കുന്നതോ പ്രണയിക്കുന്നതോ ബാറില്‍ കയറി തിമിര്‍ക്കുന്നതോ ഒരു കുറ്റമല്ല .പണ്ടു ദേവന്മാരും അസുരന്മാരും വരെ സുരാ പാനം നടത്തിയിരുന്നു എന്ന് പുരാണം .അവരുടെ സ്ത്രീകള്‍ ആടുകയും പാടുകയും ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട് , സുരാ പാനം ചെയ്തതായി കഥ യിലില്ല , എങ്ങനെ ഉണ്ടാകും ? അക്കഥകളൊക്കെ റിക്കാര്‍ഡ് ആക്കി വച്ചത് ദേവനോ മുനിയോ അസുരനോ ആയിരിക്കുമല്ലോ .ഇപ്പോഴത്തെ പോലെ തന്നെ , ലോക സദാചാര ഭാരം മുഴുവന്‍ പെണ്ണിന്റെ തോളിലായിരിക്കണം അന്നും ..എന്തുകൊണ്ട് അതിപ്പോഴും അങ്ങനെ തുടരണം, പെണ്ണുങ്ങള്‍ മാത്രം സദാചാരികളായി നിന്നു സമൂഹ സംരക്ഷണം ചെയ്യണം എന്ന് ചോദിക്കുന്ന പുതിയ പെണ്‍കുട്ടികളോട് ഇരുപതും മുപ്പതും വയസ്സില്‍ തന്നെ 'വൃദ്ധരായി' കഴിഞ്ഞ ആണ്‍കുട്ടികള്‍ ഉത്തരമായി വടി വീശുന്നു ..ഇക്കൂട്ടരെ പ്രണയവും സ്നേഹവും പഠിപ്പിക്കാന്‍ പിങ്ക് ഷട്ടികള്‍ സമ്മാനമായി അയക്കാന്‍ തീരുമാനിച്ച ഭാവനാശാലികള്‍ക്ക് ആശംസകള്‍ ........
No comments:
Post a Comment