' ചത്തു പോം എന്ന ഭീതി.
വൃദ്ധന്‍ മാര്‍ ഒരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തു കൊള്വതി നേതും കഴിവില്ല കാലനില്ല
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല
അഞ്ഞൂറു വയസ്സുല്ലോരപ്പൂപ്പന്മാരുമിപ്പോള്കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ട്
കഞ്ഞിക്ക് വകയില്ല വീടുകളിലോരെടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്ത് പറ അരികൊണ്ട് പോര .
പത്തു നൂറു പറ വെച്ചാല്‍ മുതുക്കന്മാര്‍ക്കത് കൊണ്ടു
അങ്ങത്രമാത്രം രണ്ടു വറ്റു വിളമ്പുമ്പോള്‍ എത്തുമെല്ലാം
പത്തുകോടി ജനമുണ്ട് പല്ലു പോയിട്ടൊരു വീട്ടില്‍
കൊത്തിവെച്ച പാവ പോലെ തിങ്ങിവിങ്ങി ക്കിടക്കുന്നു
കണ്ണിലെ പോളകള്‍ കൂടി നരച്ചുള്ള നരന്മാര്‍ക്ക്
എണ്ണ മില്ലീ വണ്ണമുള്ള പെണ്ണുങ്ങള്‍ ക്കുമില്ലയെണ്ണം .
കണ്ണ് കാണാത്തവര്‍ പിന്നെ കാതു കേളാതത്തവര്‍ പിന്നെ
കിണ്ണംനേക്കാള്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ട് .
അസ്ഥിയില്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുസ്ഥിതിക്കും കുറവില്ല ദുര്‍നിലക്കും കുറവില്ല .
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപൊമെന്നതുമില്ല
പത്തനങള്‍ക്കിടം പോരാഞ്ഞെന്തു ദു:ഖം മനുഷ്യര്‍ക്ക് !
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ട് പാറമേല്‍ വീഴും
ഭിന്നമാകുന്നത് നേരം മസ്തകം ഹസ്തം കാലും .
ഒന്നു രണ്ടാല്ലൊരു ലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നു കൊണ്ടും പ്രാണ നാശം വരുന്നീലി ന്നൊരു ത്തര്‍ക്കും
ഉള്ളതില്‍ സങ്കടമോര്‍ ത്താല്‍ നാടു വാഴി പ്രഭുക്കള്‍ക്ക്
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്ത്തുക്കളെ പ്പേരും കട്ടുതിന്മാന്‍ ഒരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടി യവര്‍ക്കില്ല
രാജധാനി ക്കകം പുക്കു രാജ ഭന്ധാരവും കട്ട്
വ്യാജ മെന്യേ പകല്‍ കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജ ശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജ കൊണ്ടു പുറം മാറി തിരിച്ചു എമ്പിരാന്മാരും
മന്ത്രിമാര്‍ക്ക് തമ്പുരാനെ പേടിയില്ല തൃണംത്തോളം
മന്ത്രികളെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാമ്പില്‍
അന്തമില്ല ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോള്‍ അനര്‍ത്ഥ ത്തിനൊക്കെ മൂലം
അന്തനര്‍ക്ക് യാഗമില്ല കര്‍മ്മമില്ല ധര്‍മ്മമില്ല
ശാന്തി ചെയ്യാന്‍ ക്ഷേത്രമില്ല ശാന്തരായിട്ടാരുമില്ല
എന്തുപിന്നെ നിനയ്ക്കുന്ന ഹുംകൃതി ക്കാര്‍ക്കൊത്തവണ്ണം
ജന്തു ധര്‍മ്മതിന്നു പിന്നെ വ്യേസ്തയില്ലെന്നായി വന്നു
ഉത്തമ സ്ത്രീകടെ പാതിവ്രത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാര്‍ സഞ്ചരിക്കാന്‍ ഒരുമ്പെട്ടു
ചത്തുപൊമെന്നൊരു ഭീതി ദുര്‍ജ്ജനങ്ങള്‍ ക്കില്ലയെന്നാല്‍
ഇത്തരം കാട്ടുവാനാരും മടിക്കില്ലെന്ന റിഞ്ഞാലും ........"
No comments:
Post a Comment