ഇന്നലെ എന്റെ സുഹൃത്ത് വല്ലാത്ത പാരവശ്യത്തിലാണ് സ്റാഫ് റൂമില്‍ വന്നത് . ക്ലാസ് എടുക്കാനോ പോകാനോ വലിയ ഉത്സാഹമില്ലാതെ ഒരേ ഇരുപ്പ് .
എന്താണ് സംഗതി ? ജ്യോതിയും , സുരേഷും , സാജുവും ,മണിയും ബാബുവും ചോദിച്ചു ."ഒന്നു മില്ല " എന്ന് തലയാട്ടല്‍ .
സിനിമയില്‍ എല്ലാ നായികമാരും നായകന്മാരും പരവശത പൂണ്ട് വീട്ടില്‍ എത്തുമ്പോള്‍ അവരുടെ അമ്മയച്ഛന്മാര്‍ ചോദിക്കുന്ന ചോദ്യവും കിട്ടുന്ന ഉത്തരവും പോലെ തോന്നിച്ചു ആ ചോദ്യോത്തരവേള .
സന്തോഷിനു എന്ത് പറ്റിയിരിക്കും എന്ന് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി കുറെ നേരം.
തുടര്‍ന്ന് എല്ലാവരും പക്ഷെ ക്ലാസിലേക്ക് പോയി ...വീണ്ടും കാണുമ്പോഴും സന്തോഷ് അതെ ഇരുപ്പ് ,സന്തോഷമില്ലാതെ. ഭക്ഷണത്തിന് ആര്‍ത്തിപോലും കാണിക്കുന്നില്ല , ജ്യോതി പൊരിച്ച മത്സ്യം കാണിച്ചു ഒന്നു പ്രലോഭിപ്പിക്കാന്‍ നോക്കിയതും വിജയിച്ചില്ല .
കാര്യമായ പ്രശ്നം തന്നെ. വീണ്ടും ചോദ്യങ്ങളും തലയാട്ടലും ..എന്നാല്‍ ചെറിയ ഒന്നു രണ്ടു വാക്കുകള്‍ പുറത്തേക്ക് വന്നു .അതിങ്ങനെ ആയിരുന്നു . "ചെമ്പകം വന്നിട്ടുണ്ട് ."....... '
ആരാണ് ചെമ്പകം ? ബാബുവിന്റെയും മണിയുടെയും കണ്ണ് തിളങ്ങി .
സന്തോഷ് അവരെ തുറിച്ചു നോക്കി .എന്താ നോട്ടത്തിന്റെ അര്‍ത്ഥം എന്ന് പിടി കിട്ടിയില്ല .
അവര്‍ മന്ദഹാസം മറക്കാനായി ഞങ്ങളെ നോക്കി .
' ആരാ സന്തോഷ് ചെമ്പകം' ? ഞാനും പതുക്കെ ഒന്നന്വേഷിച്ചു .
സന്തോഷ് തുറിച്ചു നോക്കാതെ മെല്ലെ പറഞ്ഞു ." എന്റെ കഴിഞ്ഞ ജന്മത്തെ ഭാര്യ ".
ങേ ...എല്ലാവരും സന്തോഷിന്റെ മേശക്കു സമീപത്തു നിന്നു ഞെട്ടി മാറി .
ഭ്രാന്തായോ ഇവന് എന്നാണ് എല്ലാവരും ആലോചിച്ചതെന്നതിനു സംശയമില്ല . അതിനുള്ള സാധ്യതയൊന്നും ഇല്ല എങ്കിലും ..
ഇനി എന്ത് ചോദിക്കണം? ഞങ്ങളുടെ സംശയം സന്തോഷ് തീര്‍ത്തു തന്നു കഴിഞ്ഞ സ്ഥിതിക്ക് .
പക്ഷെ ഈ ജന്മത്തിലെ ഭാര്യ അയാളെ ശരിയാക്കും ഇതുകേട്ടാല്‍ , ആര്‍ക്കും അതില്‍ സംശയമില്ല .
."ചെമ്പകം എപ്പോള്‍ വന്നു" ഞാന്‍ എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി തുടര്‍ന്നു.
"ഇന്നലെ നാല് മണിക്ക് ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നു . എന്റെ അമ്മയുടെ അടുത്ത് "
" അമ്മക്ക് അവളെ ഓര്‍മ്മയുണ്ടോ" സുരേഷിനും ചോദ്യം ഈ വിധം തുടരുന്നതാണ് നല്ലതെന്ന് തോന്നി.'
"ചിലപ്പോള്‍ മനസ്സിലായിക്കാണണം . അമ്മ അവള്‍ക്കിഷ്ടമുള്ള ചെമ്മീന്‍ കറി ഉണ്ടാക്കി വച്ചിരുന്നു' . പിന്നെ കാബേജ് തോരനും .
നല്ല കോമ്പിനേഷന്‍ ആകണം രണ്ടും കൂടി , വെജിട്ടെരിയന്‍ ആയതുകൊണ്ട് എന്തെല്ലാം മിസ്സ് ചെയ്യുന്നു. എന്ന് ഞാന്‍ അതിനിടെ വിചാരിച്ചു .
സീമ കണ്ടോ ചെമ്പകത്തെ "? സാജുവിന് അതറിയാനായിരുന്നു ധൃതി . '
ഇല്ല അവള്‍ അവളുടെ അമ്മയുടെ അടുത്ത് പോയിരിക്കയാണ് , അവളുടെ അനുജന്റെ കല്യാണതീയതി നിശ്ചയിക്കുന്ന ദിവസം അടുത്തുണ്ട് ......കഷ്ടമായി .".സന്തോഷ് എന്തോ ഓര്‍ത്തുപറഞ്ഞു . 'അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ ചെമ്പകത്തെ"
'. അത് കേട്ടതും വീണ്ടും ഞങ്ങള്‍ പരസ്പരം നോക്കി . ഭാര്യ കാണാതെ സന്തോഷ് രക്ഷപ്പെട്ടല്ലോ എന്ന് മണി നെടുവീര്‍പ്പിട്ടത് ഞങ്ങള്‍ കേട്ടതാണ് . പക്ഷെ സന്തോഷിനു ചെമ്പകത്തെ ഭാര്യ സീമ കാണാത്ത ത്തിലാണ് സങ്കടം.
" ഇനിയും കാണാമല്ലോ ' ഞാന്‍ സന്തോഷിനെ സമാധാനിപ്പിച്ചു . അല്ലാതെ എന്ത് പറയണമെന്ന് പിടികിട്ടിയില്ല . "
" അത് പറ്റില്ല ഞങ്ങള്‍ ഇന്നു തിരിച്ചു പോകും '
വീണ്ടും ങേ... എന്ന് ഞങ്ങള്‍ അന്ധാളിച്ചു .
".എവിടേക്ക് .." ഞങ്ങള്‍ ഒരുമിച്ചായിരുന്നു ആചോദ്യം ചോദിച്ചത് .
' ഞങ്ങളുടെ രാജ്യത്തേക്ക് ?
"രാജ്യത്തേക്കോ?" ഇപ്പോഴും ഒരു കോറ സ്സായിരുന്നു വന്നത്..
"അതെ ..പോകാതെ പറ്റില്ല , പ്രജകള്‍ കാത്തുനില്‍ക്കുന്നു . "
സന്തോഷ് ഞങ്ങളെ മക്കാര്‍ ആ ക്കുകയാണോ ? ഞങ്ങള്‍ സംശയിച്ചു തുടങ്ങി. പക്ഷെ സന്തോഷിന്റെ ഭാവം ഒരു പരിഹാസിയുടെതായിരുന്നില്ല .
ഇനി എന്ത് ചോദിക്കണം ? നിങ്ങള്‍ ഏത് രാജ്യത്തെ രാജാവാണ് എന്നോ?
ചോദ്യം പ്രതീക്ഷിചിട്ടെന്നവണ്ണം സന്തോഷ് പറഞ്ഞു ." ഞാന്‍ പല്ലവ രാജ്യത്തെ രാജാവാണ് , രാജാവായിരുന്നു ; കഴിഞ്ഞ ജന്മം .ചെമ്പകമായിരുന്നു അന്നെന്റെ രാജ്ഞി . അവള്‍ ഒരിക്കല്‍ എന്റെ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .സ്വപനത്തില്‍ നിന്നുണര്‍ന്ന യുടനെ ഞാന്‍ സീമയോട് എല്ലാം പറഞ്ഞു .എന്റെ രാജ്യതെപ്പറ്റി , ചെമ്പകത്തെ പറ്റി ..എല്ലാം . അവള്‍ പറഞ്ഞിരുന്നു ആ ചെമ്പകം നിങ്ങളെ അന്വേഷിച്ചു വന്നാല്‍ കൂടെ പൊയ്ക്കോ എന്നും പോയി പല്ലവ രാജ്യം ഭരിച്ചോ എന്നും . ...ചെമ്പകത്തിന്റെ മുഖം പോലും ഞാന്‍ അവള്‍ക്ക് സ്കെച്ച് ചെയ്തു കാണിച്ചു സ്വപ്നം കണ്ട രാത്രി തന്നെ. അമ്മ , പിച്ചും പേയും പറയുന്നു എന്ന് എന്നെ കുറ്റപ്പെടുത്തി . ഞാനും സ്വപ്നമല്ലേ എന്ന് തള്ളിക്കളഞ്ഞതായിരുന്നു...പക്ഷെ , അത് സ്വപ്നമല്ലായിരുന്നല്ലോ ." ഇങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടു സന്തോഷ് എഴുന്നേറ്റു.
ഒന്നു തടയാനോ തുടര്‍ന്നു വിശദീകരിക്കാനോ ഞങ്ങള്‍ക്ക് അവസരം തരാതെ സന്തോഷ് എല്ലാം കേട്ടു കൊണ്ടിരുന്ന എച്ച് .ഓ .ഡി ക്ക് രാജി ക്കത്ത് നീട്ടി .തുടര്‍ന്നു ഇങ്ങനെയും പറഞ്ഞു "രാജാവിനെന്തിനാ ഇനി കോളേജില്‍ ജോലി "
ഞങ്ങളെയും ഹെഡ് നെയും തന്നെത്തന്നെയും സ്തബ്ധ നാക്കികൊണ്ട് സന്തോഷ് അയാളുടെ ബൈക്ക് ഒരു കുതിരയെ എന്നവണ്ണം പായിച്ചു കോളേജ് ഗേറ്റ് കടന്നു വേഗത്തില്‍ മറഞ്ഞു ..........
സന്തോഷിനു ഇനി എന്ത് സംഭവിക്കും ? അയാളെ പല്ലവ രാജ്യത്തെ പ്രജകള്‍ സ്വീകരിക്കുമോ ? ചെമ്പകത്തെ കാണാന്‍ ഞങ്ങള്‍ ഇന്നു പോകുന്നുണ്ട് . ഡിപ്പാര്‍ട്ട് മെന്റിന് അവധി തരാന്‍ മുരടനായ ഞങ്ങളുടെ ഹെഡ് വരെ സമ്മതിച്ചു . ഇതിനിടെ സന്തോഷ് ചെമ്പകത്തെയും കൊണ്ടു പല്ലവരാജ്യത്തെക്ക് തിരിച്ചിരിക്കുമോ? ......
2 comments:
എന്നിട്ടെന്തായി? ക്ലൈമാക്സില്‍ എങ്കിലും ഇതിന്റെ ഗുട്ടെന്‍സ് പറയും എന്ന് വിചാരിച്ചു..
തൊണ്ണൂറു ശതമാനം 'സത്യമായ' കഥയായതുകൊണ്ടു ഗുട്ടന്‍സ് ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു...രഹസ്യാന്വേഷണം അപസര്‍പ്പക വീരന്മാര്‍ /വീരകള്‍ നടത്തട്ടെ :)
Post a Comment