അടുക്കള ജനല്‍ തുറന്ന പാടെ,
ഊരു ചുറ്റുന്നതിനിടെ
എന്നെ കാണാനെത്തിയ എന്റെ കാക്ക പെട്ടെന്ന് ചിറകുവീശി പ്പറന്നു ,
പാത്രത്തില്‍ അതിനായി നീട്ടിയ അപ്പകഷ്ണങ്ങള്‍ തിന്നാന്‍ കൂട്ടാക്കാതെ
മനസ്സു ശുന്യമാണ് എന്ന് തിരിച്ചറിഞ്ഞപോലെ
ഒഴിഞ്ഞ വെള്ളമില്ലാ കുടമെന്നതുപോലെ അത് എന്നെ അവഗണിച്ചു....
പിന്നെ
ഒരു റിയാലിറ്റി ഷോ യുടെ വേദിയില്‍ പ്രത്യഷപ്പെട്ടു
കുഞ്ഞിന്റെ കയ്യിലെ അപ്പം തട്ടിപ്പറിച്ച പാട്ടു പാടി
വൈകുന്നേരം അതെന്നെ അമ്പരപ്പിച്ചു .
ഇതാണ് റിയാലിറ്റി എന്നും
ഞാന്‍ നീട്ടിയ അപ്പം യഥാര്‍ത്ഥ അല്ലെന്നുമാണോ
കാക്കയുടെ പ്രവര്‍ത്തിയുടെ ധ്വനി ?
എന്താണ് 'കാകോ ലൂകീയം ' ......?
No comments:
Post a Comment