'സ്ലം ഡോഗ് മില്ല്യണയറില്‍' അഭിനയിച്ച കുട്ടികളോട് എന്‍ ഡി ടി വി അഭിമുഖ കാരി ' നിങ്ങള്‍ക്ക് എവിടെ താമസിക്കുന്നതാണ് ഇഷ്ടം , ഇവിടെയോ അതോ സിനിമയില്‍ ( അല്ലെങ്കില്‍ ചിത്രീകരണ സമയത്ത് താമസിച്ച ?) നിങ്ങള്‍ പാര്‍ത്ത ബംഗ്ലാവിലോ" എന്നര്‍ത്ഥം വരുന്ന ചോദ്യം ചോദിക്കുന്നത് കേട്ടു ഇന്നലെ . അവരുടെ പകിട്ടില്ലാത്ത വാസസ്ഥലത്ത് വച്ചാണ് ഇന്റര്‍വ്യൂ .
കുട്ടികള്‍ ആഹ്ലാദത്തോടെ' ബംഗ്ലാവില്‍ ,ബംഗ്ലാവില്‍' എന്ന് ഉച്ചത്തില്‍ പറഞ്ഞു ..
ആ ചോദ്യം കൊണ്ട് എന്തായിരിക്കാം റിപ്പോര്‍ട്ടര്‍ കാഴ്ച ക്കാരോട് പറയാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക ? സ്ലം ലെ കുട്ടികള്‍ അതിമോഹികള്‍ ആണെന്നായിരിക്കുമോ ? അതോ ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴേക്കും ദരിദ്ര കുട്ടികളുടെ തല തിരിഞ്ഞു പോയി എന്ന് നമ്മെ ബോധ്യപ്പെടുത്തിയതോ ? റിപ്പോര്‍ട്ട റെ കണ്ടുകിട്ടിയെങ്കില്‍ സംശയം തീര്‍ക്കാമായിരുന്നു ....
No comments:
Post a Comment